UPDATES

യുഡിഎഫ് എംഎല്‍എമാര്‍ ആഭാസന്‍മാരെന്ന് തെളിയിച്ചു; വിഎസ്

അഴിമുഖം പ്രതിനിധി

യുഡിഎഫ് എംഎല്‍എമാര്‍ അഴിമതിക്കാര്‍ മാത്രമല്ല ആഭാസന്‍മാരാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇവര്‍ സ്ത്രീത്വത്തെ അപമാനിച്ചു. ജമീല പ്രകാശത്തിനെതിരെയുണ്ടായ ശിവദാസന്‍ നായരുടെ നടപടി പ്രകൃതമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ എംഎല്‍എമാരെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇതിനായി ഏതറ്റം വരെയും പോകും. മാപ്പര്‍ഹിക്കാത്ത തെറ്റാണ് യുഡിഎഫ് എംഎല്‍എമാര്‍ ചെയ്തതെന്നും വിഎസ് പറഞ്ഞു.

ശിവദാസന്‍ നായര്‍ ഞരമ്പ് രോഗിയാണെന്ന ആരോപണവുമായി സിപിഎം നേതാവ് എംവി ജയരാജനും രംഗത്തെത്തി. ജമീല പ്രകാശത്തിനെ ആക്രമിച്ചതിലൂടെ ഇത് വെളിവായെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍