UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്

പൊലീസിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്. പല കേസുകളിലും പ്രതികളോടൊപ്പം ചേര്‍ന്ന് മുതലെടുപ്പ് നടത്തുകയാണ്. അതേസമയം പ്രതികളെ രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യാജ പ്രചാരണമാണെന്നും വിഎസ് പറഞ്ഞു.

പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവും ഗുരുതരമായ ആരോപണവുമായി വിഎസ് അച്യുതാനന്ദന്‍. പൊലീസിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട് സന്ദർശിക്കവേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല കേസുകളിലും പ്രതികളോടൊപ്പം ചേര്‍ന്ന് മുതലെടുപ്പ് നടത്തുകയാണ് പൊലീസ്. അതേസമയം പ്രതികളെ രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യാജ പ്രചാരണമാണെന്നും വിഎസ് പറഞ്ഞു. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍