UPDATES

കോഴ ബജറ്റിന് അംഗീകാരം വേണമെങ്കില്‍ ഉപ്പൂപ്പാനോട് പറഞ്ഞാല്‍ മതിയെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണി അവതരിപ്പിച്ച ബജറ്റ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കോഴ ബജറ്റിന് അംഗീകാരം വേണമെന്നുണ്ടെങ്കില്‍ ഉപ്പൂപ്പാനോട് പറഞ്ഞാല്‍ മതിയെന്നും വിഎസ് തുറന്നടിച്ചു. ഈ ബജറ്റ് കേരള നിയമസഭയില്‍ നടക്കില്ലെന്നും വിഎസ് പറഞ്ഞു.

ബജറ്റ് ദിവസം പ്രതിപക്ഷത്തെ വനിതാ എം എല്‍ എമാരോട് ഭരണപക്ഷ എം എല്‍ എമാര്‍ കാട്ടിയത് തെമ്മാടിത്തമാണ്. വനിതകള്‍ക്കെതിരായ അതിക്രമം മറ്റുവഴിയില്‍ നേരിടും. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കും. ഗവര്‍ണറെ കാണുന്ന കാര്യവും പരിഗണിക്കും. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് പ്രതിപക്ഷത്തിന് നേട്ടമാണെന്നും അഞ്ച് പ്രതിപക്ഷ എം എല്‍ എമാരുടെ സസ്‌പെന്‍ഷന്‍ ഇതോടെ അവസാനിച്ചതായും വി എസ് നിയമസഭയ്ക്ക് മുന്നില്‍ പറഞ്ഞു.

അതെസമയം തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സഭ നടത്താന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിധത്തിലും സഭ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വനിതാ എം എല്‍ എമാരുടെ പരാതി ആരും വിശ്വസിക്കില്ല. നിയമസഭയിലെ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കാണുമ്പോള്‍ ദുരുദ്ദേശത്തോടെ ആരും ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍