UPDATES

കേരളത്തില്‍ നടക്കുന്നത് ആഭാസഭരണം; വിഎസ്

അഴിമുഖം പ്രതിനിധി

അഴിമതിയും, സദാചാരവിരുദ്ധതയും മുഖമുദ്രയാക്കിയ ആഭാസ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മന്ത്രിമാരെപ്പറ്റിയും, ഭരണകക്ഷി എം.എല്‍.എമാരെപ്പറ്റിയും പരസ്യമായി സംസാരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വൃത്തികെട്ട കാര്യങ്ങളാണ് ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുത്. ഇതുമൂലം കേരളജനതയുടെ എക്കാലത്തെയും ശാപവും, ബാധ്യതയുമായി ഉമ്മന്‍ചാണ്ടി ഭരണം മാറിയിരിക്കുകയാണെന്നും വിഎസ് ആരോപിച്ചു.

സാക്ഷരസുന്ദര കേരളത്തെ സദാചാരവിരുദ്ധന്മാരുടെ വിഹാരരംഗമാക്കി യു.ഡി.എഫ് ഭരണം മാറ്റി. തരംതാണ അശ്ലീല സിനിമകളെപ്പോലും ലജ്ജിപ്പിക്കുന്ന നടപടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും, എം.പി.മാരും പങ്കാളികളാകുന്ന നാറിയ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ വൃത്തികെട്ട നടപടികള്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനകരമായിരിക്കുകയാണ്. കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ കഴിയാത്ത സ്ഥിതിയാണ് യു.ഡി.എഫ് നേതാക്കള്‍ സൃഷ്ടിച്ചിരിക്കുത്.

അഴിമതി നടത്തുന്നവരിലല്ല മറിച്ച്, അഴിമതി വിളിച്ചു പറയുകയും അത് പുറത്തുകൊണ്ടുവരികയും ചെയ്യുവരാണ് ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടുകള്‍. കേരളത്തെ ലജ്ജിപ്പിച്ച അഴിമതി നടത്തിയ കെ.എം.മാണിയെ രക്ഷിക്കുകയും, അത് ജനങ്ങളോട് വിളിച്ചുപറഞ്ഞ പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ഇതാണ് കാണിക്കുത്.

ജോര്‍ജ് അഴിമതി കാട്ടിയതായി ഉമ്മന്‍ചാണ്ടിയോ, മാണിയോ, യു.ഡി.എഫ് നേതൃത്വമോ ഒന്നും പറഞ്ഞിട്ടില്ല. എാല്‍ സോളാര്‍ അഴിമതി അടക്കമുള്ള അഴിമതിക്കഥകളും അതില്‍ ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് പറഞ്ഞതിന്റെ പേരില്‍ ജോര്‍ജ് നടപടിക്ക് വിധേയനായി. മാണിയും, മോന്‍ മാണിയും അഴിമതി നടത്തി മദിച്ചുല്ലസിക്കുന്നതിന്റെ കഥകളാണ് ജോര്‍ജ് പുറത്തുവിട്ടത്. എന്നിട്ടും മാണി പരമശുദ്ധനും, ജോര്‍ജ് കുഴപ്പക്കാരനാണെുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

സരിതയുടെ കുറിപ്പടിയിലും, പറ്റുപടി പട്ടികയിലും മറ്റ് പല മന്ത്രിമാര്‍ക്കും, മുന്‍ കേന്ദ്രമന്ത്രിക്കുമൊപ്പം, മോന്‍ മാണിയും ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഇതിനോട് ഉമ്മന്‍ചാണ്ടിയും, മാന്യനായ വി.എം.സുധീരനും പ്രതികരിക്കണം. മോന്‍ മാണിയെ രക്ഷിക്കുന്നതിനുവേണ്ടി, കെ.എം.മാണി ബാര്‍കോഴയിലൂടെ സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പി.സി. ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മാണി കൂടി തയ്യാറാവണം.

കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ഉമ്മന്‍ചാണ്ടി ഭരണം സൃഷ്ടിച്ചിരിക്കുന്നത്. ഈ നാണക്കേട് സഹിച്ചും വൃത്തികേടുകള്‍ക്ക് കൂട്ട്നിന്നും ഇനിയും ഭരണത്തില്‍ തുടരേണ്ടതുണ്ടോ എന്ന ആര്‍.എസ്.പിയും, സോഷ്യലിസ്റ്റ് ജനതയും പുനരാലോചിക്കണമെന്നും വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍