UPDATES

റവന്യൂ റിക്കവറി സ്റ്റേ ചെയ്തുകൊടുക്കാന്‍ മാണി വാങ്ങിയത് 11.61 കോടി- വി ശിവന്‍കുട്ടി

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി വി ശിവന്‍കുട്ടി എംഎല്‍എ രംഗത്ത്. നിയമസഭയിലാണ് ശിവന്‍കുട്ടി ആരോപണം ഉന്നയിച്ചത്. മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ശിവന്‍കുട്ടി സഭയെ അറിയിച്ചു. ഇത് സംബന്ധിച്ച തെളിവുകളും ശിവൻകുട്ടി സമർപ്പിച്ചിട്ടുണ്ട്.

211 വ്യാപാരികളുടെ റവന്യു റിക്കവറിയാണ് മാണി അനധികൃതമായി സ്റ്റേ ചെയ്തത്. ഇതുവഴി 116 കോടി രൂപയുടെ റവന്യു റിക്കവറിക്കാണ് സ്റ്റേ നൽകിയത്. ഇത്തരത്തില്‍ സ്റ്റേ അനുവദിക്കാന്‍ മാണിക്ക് അധികാരമില്ലെന്നിരിക്കെ 11.61 കോടി രൂപ ഇതിനായി കോഴ വാങ്ങിയെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

ആരോപണങ്ങള്‍ ശിവന്‍കുട്ടി നിയമസഭയില്‍ എഴുതി നല്‍കി. കൂടാതെ ബാർ കോഴ കേസ് ഒത്തുതീർപ്പാക്കാൻ ബിജു  രമേശിന്റെ സഹായിയും മാണിയുടെ മരുമകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍