UPDATES

ട്രെന്‍ഡിങ്ങ്

വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന യൂണിഫോം; അല്‍ഫോന്‍സ പബ്ലിക് സ്‌കൂളിനെതിരേ വ്യാപക പ്രതിഷേധം

സക്കറിയ പൊന്‍കുന്നം എന്ന ഫോട്ടോഗ്രാഫറാണ് ഈ വിഷയം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്

വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ യൂണിഫോം നല്‍കിയെന്ന പേരില്‍ ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിനെതിരേ വ്യാപക പ്രതിഷേധം. ആഭാസകരമായ രീതിയിലാണ് യൂണിഫോം ഡിസൈന്‍ ചെയ്തിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഫോട്ടോഗ്രാഫര്‍ സക്കറിയ പൊന്‍കുന്നം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ നിന്നാണ് പ്രതിഷേധം ഉയര്‍ന്നത്.

‘ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക’.എന്ന കുറിപ്പോടു കൂടിയാണ് സക്കറിയ പൊന്‍കുന്നം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസറ്റ് ഏറ്റുപിടിച്ച സോഷ്യല്‍ മീഡിയ സകൂളിനെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തു വരികയായിരുന്നു.

ചിത്രത്തിന് താഴെ നിരവധി പ്രതിഷേധ കമന്റുകള്‍ ആണ് വരുന്നത്. നിരവധി പേര്‍ സ്‌കൂളിനെതിരേ രംഗത്തു വന്നുകഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പും, ശിശുക്ഷേമ വകുപ്പും, വനിതാ കമ്മീഷനും ഇതൊന്നും കാണുന്നില്ലേയെന്നും ഈ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നും ഉള്ള ആവശ്യവും ശക്തമാണ്.

അതേ സമയം ഈ ഫോട്ടോ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സക്കറിയക്ക് ഭീഷണിയും വരുന്നുണ്ട്. എന്നാല്‍ യൂണിഫോം പിന്‍വലിക്കാതെ താന്‍ പോസ്റ്റ് പിന്‍വലിക്കില്ലെന്നാണ് സക്കറിയ പറയുന്നത്.

ഈ കാര്യത്തില്‍ സക്കറിയയ്ക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തു വന്നിട്ടുണ്ട്. യൂണിഫോം പിന്‍വലിക്കുന്നതുവരെ സ്‌കൂളിനെതിരേ പ്രതികരിച്ചുകൊണ്ടിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍