UPDATES

സിനിമ

കടപ്പുറത്തെ പെണ്ണുങ്ങളൊക്കെ വയറും കാണിച്ചു നടക്കുന്നവരാണോ? സിനിമാക്കാരേ, കടപ്പുറത്തെ പെണ്ണുങ്ങളൊക്കെ വയറും കാണിച്ചു നടക്കുന്നവരാണോ? മേനി പ്രദര്‍ശനവും ജീവിത ഗന്ധവും; മലയാള സിനിമയിലെ കടപ്പുറം വ്യാഖ്യാനങ്ങള്‍

Avatar

സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ ഒരിക്കല്‍ പറയുകയുണ്ടായി; നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധത പ്രകടമാകുന്നത് സിനിമകളിലാണെന്ന്്. അഭിനേതാക്കളുടെ കാര്യത്തിലായാലും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തിലായാലും വ്യക്തമായൊരു ഡിസ്‌ക്രിമിനേഷന്‍ ഉണ്ടെന്നത് സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ ഓര്‍ത്തെടുത്താണവര്‍ പറഞ്ഞത്. കേവലം ഉപഭോഗവസ്തു എന്നതിനപ്പുറം സ്ത്രീയെ-അവള്‍ നായകിയോ സഹനടിയോ ആരുമാകട്ടെ-സിനിമയിലെ പുരുഷപ്രജാപതികള്‍ കാണുന്നില്ല(സംവാദത്തിനുള്ള സ്‌പെയ്‌സ് ഇട്ടുകൊണ്ടാണിത് പറയുന്നത്). അതുകൊണ്ടാണ്, ഒരു നടന്റെ അഭിനയമികവും ഫ്‌ളെക്‌സിബിലിറ്റിയും മനോധര്‍മ്മവും ഡയലോഗ് പ്രസന്റേഷനുമൊക്കെ ചര്‍ച്ച ചെയ്യുന്ന പ്രേക്ഷകന്‍ നടിയെക്കുറിച്ച്(ആ പ്രയോഗം പോലും അശ്ലീല ചുവയോടെയാണ് ഉപയോഗിക്കുന്നത്) പറയുമ്പോള്‍ അവളുടെ സ്‌ട്രെക്ചറും ലുക്കും വിഷയമാക്കുന്നത്. പച്ചയക്കു പറഞ്ഞാല്‍ നടനെ മനസു കൊണ്ടും നടിയെ മുഷ്ടികൊണ്ടും ഓര്‍ക്കുന്നവരാണ് പ്രേക്ഷകരിലധികവും. ബാഹുബലി കണ്ടിറങ്ങിയവരുടെ കൂട്ടത്തിലും അനുഷ്‌കുടെ ‘പീസ്’ ഒന്നുമില്ലെന്ന സങ്കടം പങ്കുവച്ചവരുണ്ടായതും അതുകൊണ്ടാണ്. നായകന്‍ വിരൂപനായി വന്നാല്‍ കൈയടിക്കുന്നവരും, നായികയെ അങ്ങനെ കണ്ടാല്‍ നിരാശരാകുന്നതിനും കാരണം വേറയല്ല. അവളുടെ ചായം തേച്ച ചുണ്ടും, വയറും മുലയിടുക്കുമെല്ലാം ആസ്വദിക്കാന്‍ സാധിക്കണമല്ലോ; എങ്കിലേ സിനിമ സുഖിക്കൂ…

സ്ത്രീയെ ഇത്തരത്തില്‍ വില്‍പ്പന ചരക്കാക്കി പ്രേക്ഷകനെ പ്രലോഭിപ്പിച്ച് തിയെറ്ററില്‍ കയറ്റാന്‍ ശ്രമിക്കുന്ന സിനിമാക്കാര്‍ കിം കര്‍ദിഷിയാന്റെയും മിയ കലീഫയുടെയുമൊക്കെ കാലത്തും മലയാളത്തില്‍ ഉണ്ടാകുന്നുവെന്നത് നാണംകെട്ടൊരു തമാശയാണ്. പോസ്റ്ററുകളില്‍ നായികയുടെ പ്രലോഭനഭാവങ്ങള്‍ കണ്ടു സിനിമയ്ക്ക് കേറിയിട്ടുണ്ട്, അതൊക്കെ ജയദേവന്റെയും സാജന്റെയും പ്രസാദിന്റെയുമൊക്കെ സിനിമകളായിരുന്നു. കാലവും മറ്റൊന്നായിരുന്നു. ഫോര്‍ ജി യുഗത്തില്‍ മതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ കണ്ടു കമ്പനം ഉണ്ടാകുന്ന പുരുഷകാമനകള്‍ നിലനില്‍ക്കുന്നുണ്ടെന്നു തോന്നുന്നില്ല. പക്ഷെ ഉത്തര ചെമ്മീന്‍ പോലുള്ള സിനിമകളുടെ പിന്നണിക്കാര്‍ കാണികളെ ഇപ്പോഴും വിലകുറച്ചു കാണുന്നവരാണെന്നു തോന്നു.

ഒരു ചെറിയ പെണ്‍കുട്ടിയുടെ മേദസ് കൂടിയ ശരീരത്തിന്റെ വഴുവഴുപ്പ് കാണിച്ചാല്‍, ഈ സിനിമ കാണാന്‍ ആളുകേറിക്കോളുമെന്നാണോ സംവിധായകനും മറ്റുള്ളവരും വിചാരിച്ചത്. സിനിമയുടെ പ്രമോഷന്‍(സിനിമയ്ക്ക് ആളു വരാനുള്ള തന്ത്രങ്ങള്‍) പ്രധാനമായും ആ പെണ്‍കൊച്ചിന്റെ ശരീരംവച്ചു തന്നെയായിരുന്നു. അല്ലെന്നു സംവിധായകനോ നിര്‍മാതാവോ ആരു പറഞ്ഞാലും സമ്മതിച്ചു തരില്ല. എവിടെയൊക്കെ ഒട്ടിച്ചിട്ടുണ്ടോ, അവിടെയെല്ലാമുള്ള പോസ്റ്ററുകളില്‍ വലുതാക്കി കാണിച്ചിരിക്കുന്നതും നായികയുടെ മാദകത്വം തന്നെ. നിങ്ങള്‍ സിനിമാക്കാര്‍ നായികയെ എന്തിന്റെ ബിംബമായിട്ടാണ് പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കാനുള്ള വിവരമൊക്കെ ഈ നാട്ടിലെ ചെറി കുട്ടികള്‍ക്കുപോലുമുണ്ട്(പണ്ടു, ഷക്കീലയുടെയും രേഷ്മയുടെയുമൊക്കെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ച പാര്‍ട്ടീസ് ഇതൊന്നും കാണുന്നില്ലേ?).

ഇനിയിപ്പോള്‍ സംവിധായകന്‍ പറയാന്‍ പോകുന്ന ന്യായം, നായിക എന്തുകൊണ്ട് അത്തരമൊരു വസ്ത്രധാരണത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്നായിരിക്കും. മനസ്സിലായി. കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയല്ലേ, അപ്പോള്‍ നായികയടക്കം എല്ലാ പെണ്ണുങ്ങളും മുണ്ടും ബ്ലൗസും ആയിരിക്കണം. മുണ്ട് പൊക്കിളിനും താഴ്ത്തി കുത്തണം. മാറിടം വലിഞ്ഞുമുറുകിയിരിക്കുന്ന ബ്ലൗസുമായിരിക്കണം. അല്ലെങ്കില്‍ എന്ത് അരയത്തി! ചെമ്മീന്‍ തൊട്ട് അതാണല്ലോ പതിവ്. പക്ഷെ 1965 കാലത്ത് പുറക്കാട്ട് ജീവിച്ചിരുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഇപ്പോഴും മാറാതെ നില്‍ക്കുന്നവരാണ് കടലോരവാസികളെന്നാണോ നമ്മുടെ സിനിമാക്കാരുടെ വിചാരം.

ചെമ്മീന്‍, അമരം തുടങ്ങി ഒന്നോ രണ്ടോ സിനിമകളൊഴിച്ചാല്‍ ബാക്കി കടപ്പുറം സിനിമകളിലെല്ലാം നിലവാരം കുറഞ്ഞ പ്രേമവും പ്രതികാരവും മാത്രമായിരിക്കും പ്രമേയമാകുന്നത്. നീട്ടിവലിച്ചുള്ള ഭാഷൈശൈലി കഥാപാത്രങ്ങള്‍ക്ക് നിര്‍ബന്ധം. നമ്മുടെ കടപ്പുറങ്ങളില്‍ ഇതൊക്കെ മാത്രമെ നടക്കുവുള്ളോ? പശ്ചാത്തലം കടലാണോ, എങ്കില്‍ പൊതുവായ ചില ഫോര്‍മുലകളുണ്ട് ചേര്‍ക്കാന്‍. യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധത മാത്രമല്ല, ഒരു ജനവിഭാഗത്തോടുള്ള അവഹേളനംകൂടിയാണ് ഇത്തരം സിനിമകളില്‍ കാണുന്നത്. പറയാന്‍ വേറെയൊന്നും ഇല്ലാത്തപ്പോള്‍ പ്രേക്ഷനെ രസിപ്പിക്കാന്‍ നായകന്റെ വീരശൂരപരാക്രമവും നായികയുടെ മേനിപ്രദര്‍ശനവും മതിയാകുമെന്നു കരുതുന്നവര്‍. തുമ്പോളി കടപ്പുറം എന്നൊരു സിനിമയില്‍ സില്‍ക് സ്മിത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന് ആ സിനിമ കാണാന്‍ തിയെറ്ററില്‍ ഇരിക്കുമ്പോള്‍, കൂട്ടുകാരന്‍ ചെറിയൊരു പ്രവചനം നടത്തി; സില്‍ക്കിനൊരു ബലാത്സംഗ സീനുണ്ടായിരിക്കുമെന്ന്. അവന്റെ ദീര്‍ഘവീഷണം എത്ര ശരിയായിരുന്നു. വെളുത്ത വയറുള്ള ഒരു നടി നായികയെ കൂടാതെ ഇത്തരം സിനിമകളിലുണ്ടെങ്കില്‍, ആ നടി പ്രേക്ഷകനെ ത്രസിപ്പിക്കാനായിരിക്കുമെന്ന് പ്രേക്ഷകന്‍ ഉറപ്പിക്കുകയാണ്, മുന്‍കാല അനുഭവങ്ങള്‍ തുണ. ഞാനിന്നുവരെ ഒരു കടപ്പുറത്തു പോയിട്ടും ഉത്തര ചെമ്മീനിലെ നായിക നടക്കുന്നതുപോലെ, അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെയും കണ്ടിട്ടില്ല. 

സിനിമ ഒരു കച്ചവട ഉത്പന്നമാണ്. ചിലരത് പ്യുവര്‍ പ്രൊഡക്ടായി വിപണയിലെത്തിക്കുന്നു. മറ്റു ചിലര്‍ ഉപഭോക്താവിനെ ആകര്‍ഷിക്കാനുള്ള ചേരുവകളെല്ലാം ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നു. ആ ചേരുവകളില്‍ പ്രധാനപ്പെട്ടതാണ് സ്ത്രി ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും.

ഉത്തര ചെമ്മീന്‍ എന്ന സിനിമ കാണാന്‍ കൊള്ളാവുന്നതാണോ അല്ലത്താതാണോ എന്ന വിശദീകരണമൊന്നും നടത്തുന്നില്ല. അസഹ്യവും ലജ്ജാകരവുമായി തോന്നിയ അതിന്റെ പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോള്‍ വെറുതെ സ്ത്രീപക്ഷത്തു നിന്നു ചിന്തിച്ചുപോയതാണ്. ഒരു ഉത്തര ചെമ്മീന്‍ മാത്രമല്ല ഈ വിധം വിലകുറഞ്ഞ അശ്ലീലതയുമായി എത്തുന്നത്. ഉത്തര ചെമ്മീനും എത്രയോ പൂര്‍വമാതൃകകളുണ്ട്, ഇനിയുമെത്രയോ ഉത്തരഭാഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പക്ഷെ ഒരു സിനിമ പ്രേക്ഷകന്റെ മനോവ്യാപരങ്ങളില്‍ ആവേഗമുണ്ടാക്കേണ്ടത് അവനില്‍ ലിംഗചലനമുണ്ടാക്കി കൊണ്ടല്ല. അല്ലെങ്കില്‍ അവ ആ കാറ്റഗറിയില്‍പെട്ടതാണെന്നു വ്യക്തമാക്കണം. അല്ലാതെ ജീവിതഗന്ധിയായ സിനിമയെന്നൊക്കെ പറഞ്ഞു കളിയാക്കാന്‍ നോക്കരുത്.

ഇനിയും ഇവിടെ കടല്‍ പശ്ചാത്തലത്തില്‍ സിനിമകള്‍ വരും. ഒന്നു ചെയ്യുക, സംവിധായകനോ എഴുത്തുകാരനോ ഒരു വട്ടമെങ്കിലും കടലോര ജീവിതവും അവരുടെ പെരുമാറ്റ-വസ്ത്ര രീതികളും മനസ്സിലാക്കാന്‍ ശ്രമിക്കുക. അല്ലാതെ ഒരു മുറിയില്‍ ഇരുന്ന് കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയല്ലേ, അപ്പോള്‍ ഇതൊക്കെ പറഞ്ഞാല്‍ മതിയെന്ന ധാരണയില്‍ വെറുപ്പിക്കുന്ന ആവര്‍ത്തനം നടത്തരുത്.

നമ്മുടെ നായികമാര്‍ പറയുന്നൊരു ഡയലോഗുണ്ട്; കഥാപാത്രമാവിശ്യപ്പെടുന്ന വസ്ത്രധാരണത്തിന് ഞാനൊരുക്കമാണെന്ന്. സമ്മതിച്ചു, ഡെഡിക്കേഷന്‍….അപ്പോള്‍ പിന്നെ ഷക്കീലയോടൊക്കെ നമ്മള്‍ എന്തിനാണീ വിവേചനം കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല; അവരും കഥാപാത്രം ആവശ്യപ്പെടുന്നതൊക്കെ ചെയ്യുന്നുള്ളൂ…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ ഒരിക്കല്‍ പറയുകയുണ്ടായി; നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധത പ്രകടമാകുന്നത് സിനിമകളിലാണെന്ന്. അഭിനേതാക്കളുടെ കാര്യത്തിലായാലും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തിലായാലും വ്യക്തമായൊരു വിവേചനം ഉണ്ടെന്നത് സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ ഓര്‍ത്തെടുത്താണവര്‍ പറഞ്ഞത്. കേവലം ഉപഭോഗവസ്തു എന്നതിനപ്പുറം സ്ത്രീയെ-അവള്‍ നായകിയോ സഹനടിയോ ആരുമാകട്ടെ-സിനിമയിലെ പുരുഷപ്രജാപതികള്‍ കാണുന്നില്ല (സംവാദത്തിനുള്ള സ്‌പെയ്‌സ് ഇട്ടുകൊണ്ടാണിത് പറയുന്നത്). അതുകൊണ്ടാണ്, ഒരു നടന്റെ അഭിനയമികവും ഫ്‌ളെക്‌സിബിലിറ്റിയും മനോധര്‍മ്മവും ഡയലോഗ് പ്രസന്റേഷനുമൊക്കെ ചര്‍ച്ച ചെയ്യുന്ന പ്രേക്ഷകന്‍ നടിയെക്കുറിച്ച് (ആ പ്രയോഗം പോലും അശ്ലീല ചുവയോടെയാണ് ഉപയോഗിക്കുന്നത്) പറയുമ്പോള്‍ അവളുടെ സ്‌ട്രെക്ചറും ലുക്കും വിഷയമാക്കുന്നത്. ബാഹുബലി കണ്ടിറങ്ങിയവരുടെ കൂട്ടത്തിലും അനുഷ്കയുടെ ‘പീസ്’ ഒന്നുമില്ലെന്ന സങ്കടം പങ്കുവച്ചവരുണ്ടായതും അതുകൊണ്ടാണ്. നായകന്‍ വിരൂപനായി വന്നാല്‍ കൈയടിക്കുന്നവരും, നായികയെ അങ്ങനെ കണ്ടാല്‍ നിരാശരാകുന്നതിനും കാരണം വേറെയല്ല. അവളുടെ ചായം തേച്ച ചുണ്ടും, വയറും മുലയിടുക്കുമെല്ലാം ആസ്വദിക്കാന്‍ സാധിക്കണമല്ലോ; എങ്കിലേ സിനിമ സുഖിക്കൂ…

സ്ത്രീയെ ഇത്തരത്തില്‍ വില്‍പ്പന ചരക്കാക്കി പ്രേക്ഷകനെ പ്രലോഭിപ്പിച്ച് തിയെറ്ററില്‍ കയറ്റാന്‍ ശ്രമിക്കുന്ന സിനിമാക്കാര്‍ കിം കര്‍ദിഷിയാന്റെയും മിയ കലീഫയുടെയുമൊക്കെ കാലത്തും മലയാളത്തില്‍ ഉണ്ടാകുന്നുവെന്നത് നാണംകെട്ടൊരു തമാശയാണ്. പോസ്റ്ററുകളില്‍ നായികയുടെ പ്രലോഭനഭാവങ്ങള്‍ കണ്ടു സിനിമയ്ക്ക് കേറിയിട്ടുണ്ട്, അതൊക്കെ ജയദേവന്റെയും സാജന്റെയും പ്രസാദിന്റെയുമൊക്കെ സിനിമകളായിരുന്നു. കാലവും മറ്റൊന്നായിരുന്നു. ഫോര്‍ ജി യുഗത്തില്‍ മതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ കണ്ടു കമ്പനം ഉണ്ടാകുന്ന പുരുഷകാമനകള്‍ നിലനില്‍ക്കുന്നുണ്ടെന്നു തോന്നുന്നില്ല. പക്ഷെ ഉത്തര ചെമ്മീന്‍ പോലുള്ള സിനിമകളുടെ പിന്നണിക്കാര്‍ കാണികളെ ഇപ്പോഴും വിലകുറച്ചു കാണുന്നവരാണെന്നു തോന്നു.

ഒരു ചെറിയ പെണ്‍കുട്ടിയുടെ മേദസ് കൂടിയ ശരീരത്തിന്റെ വഴുവഴുപ്പ് കാണിച്ചാല്‍, ഈ സിനിമ കാണാന്‍ ആളുകേറിക്കോളുമെന്നാണോ സംവിധായകനും മറ്റുള്ളവരും വിചാരിച്ചത്. സിനിമയുടെ പ്രമോഷന്‍ (സിനിമയ്ക്ക് ആളു വരാനുള്ള തന്ത്രങ്ങള്‍) പ്രധാനമായും ആ പെണ്‍കൊച്ചിന്റെ ശരീരംവച്ചു തന്നെയായിരുന്നു. അല്ലെന്നു സംവിധായകനോ നിര്‍മാതാവോ ആരു പറഞ്ഞാലും സമ്മതിച്ചു തരില്ല. എവിടെയൊക്കെ ഒട്ടിച്ചിട്ടുണ്ടോ, അവിടെയെല്ലാമുള്ള പോസ്റ്ററുകളില്‍ വലുതാക്കി കാണിച്ചിരിക്കുന്നതും നായികയുടെ മാദകത്വം തന്നെ. നിങ്ങള്‍ സിനിമാക്കാര്‍ നായികയെ എന്തിന്റെ ബിംബമായിട്ടാണ് പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കാനുള്ള വിവരമൊക്കെ ഈ നാട്ടിലെ ചെറി കുട്ടികള്‍ക്കുപോലുമുണ്ട് (പണ്ട്, ഷക്കീലയുടെയും രേഷ്മയുടെയുമൊക്കെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ച പാര്‍ട്ടീസ് ഇതൊന്നും കാണുന്നില്ലേ?).

ഇനിയിപ്പോള്‍ സംവിധായകന്‍ പറയാന്‍ പോകുന്ന ന്യായം, നായിക എന്തുകൊണ്ട് അത്തരമൊരു വസ്ത്രധാരണത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്നായിരിക്കും. മനസ്സിലായി. കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയല്ലേ, അപ്പോള്‍ നായികയടക്കം എല്ലാ പെണ്ണുങ്ങളും മുണ്ടും ബ്ലൗസും ആയിരിക്കണം. മുണ്ട് പൊക്കിളിനും താഴ്ത്തി കുത്തണം. മാറിടം വലിഞ്ഞുമുറുകിയിരിക്കുന്ന ബ്ലൗസുമായിരിക്കണം. അല്ലെങ്കില്‍ എന്ത് അരയത്തി! ചെമ്മീന്‍ തൊട്ട് അതാണല്ലോ പതിവ്. പക്ഷെ 1965 കാലത്ത് പുറക്കാട്ട് ജീവിച്ചിരുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഇപ്പോഴും മാറാതെ നില്‍ക്കുന്നവരാണ് കടലോരവാസികളെന്നാണോ നമ്മുടെ സിനിമാക്കാരുടെ വിചാരം.

ചെമ്മീന്‍, അമരം തുടങ്ങി ഒന്നോ രണ്ടോ സിനിമകളൊഴിച്ചാല്‍ ബാക്കി കടപ്പുറം സിനിമകളിലെല്ലാം നിലവാരം കുറഞ്ഞ പ്രേമവും പ്രതികാരവും മാത്രമായിരിക്കും പ്രമേയമാകുന്നത്. നീട്ടിവലിച്ചുള്ള ഭാഷൈശൈലി കഥാപാത്രങ്ങള്‍ക്ക് നിര്‍ബന്ധം. നമ്മുടെ കടപ്പുറങ്ങളില്‍ ഇതൊക്കെ മാത്രമെ നടക്കുവുള്ളോ? പശ്ചാത്തലം കടലാണോ, എങ്കില്‍ പൊതുവായ ചില ഫോര്‍മുലകളുണ്ട് ചേര്‍ക്കാന്‍. യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധത മാത്രമല്ല, ഒരു ജനവിഭാഗത്തോടുള്ള അവഹേളനംകൂടിയാണ് ഇത്തരം സിനിമകളില്‍ കാണുന്നത്. പറയാന്‍ വേറെയൊന്നും ഇല്ലാത്തപ്പോള്‍ പ്രേക്ഷനെ രസിപ്പിക്കാന്‍ നായകന്റെ വീരശൂരപരാക്രമവും നായികയുടെ മേനിപ്രദര്‍ശനവും മതിയാകുമെന്നു കരുതുന്നവര്‍. തുമ്പോളി കടപ്പുറം എന്നൊരു സിനിമയില്‍ സില്‍ക് സ്മിത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന് ആ സിനിമ കാണാന്‍ തിയെറ്ററില്‍ ഇരിക്കുമ്പോള്‍, കൂട്ടുകാരന്‍ ചെറിയൊരു പ്രവചനം നടത്തി; സില്‍ക്കിനൊരു ബലാത്സംഗ സീനുണ്ടായിരിക്കുമെന്ന്. അവന്റെ ദീര്‍ഘവീഷണം എത്ര ശരിയായിരുന്നു. വെളുത്ത വയറുള്ള ഒരു നടി നായികയെ കൂടാതെ ഇത്തരം സിനിമകളിലുണ്ടെങ്കില്‍, ആ നടി പ്രേക്ഷകനെ ത്രസിപ്പിക്കാനായിരിക്കുമെന്ന് പ്രേക്ഷകന്‍ ഉറപ്പിക്കുകയാണ്, മുന്‍കാല അനുഭവങ്ങള്‍ തുണ. ഞാനിന്നുവരെ ഒരു കടപ്പുറത്തു പോയിട്ടും ഉത്തര ചെമ്മീനിലെ നായിക നടക്കുന്നതുപോലെ, അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെയും കണ്ടിട്ടില്ല. 

സിനിമ ഒരു കച്ചവട ഉത്പന്നമാണ്. ചിലരത് പ്യുവര്‍ പ്രൊഡക്ടായി വിപണയിലെത്തിക്കുന്നു. മറ്റു ചിലര്‍ ഉപഭോക്താവിനെ ആകര്‍ഷിക്കാനുള്ള ചേരുവകളെല്ലാം ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നു. ആ ചേരുവകളില്‍ പ്രധാനപ്പെട്ടതാണ് സ്ത്രി ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും.

ഉത്തര ചെമ്മീന്‍ എന്ന സിനിമ കാണാന്‍ കൊള്ളാവുന്നതാണോ അല്ലാത്തതാണോ എന്ന വിശദീകരണമൊന്നും നടത്തുന്നില്ല. അസഹ്യവും ലജ്ജാകരവുമായി തോന്നിയ അതിന്റെ പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോള്‍ വെറുതെ സ്ത്രീപക്ഷത്തു നിന്നു ചിന്തിച്ചുപോയതാണ്. ഒരു ഉത്തര ചെമ്മീന്‍ മാത്രമല്ല ഈ വിധം വിലകുറഞ്ഞ അശ്ലീലതയുമായി എത്തുന്നത്. ഉത്തര ചെമ്മീനും എത്രയോ പൂര്‍വമാതൃകകളുണ്ട്, ഇനിയുമെത്രയോ ഉത്തരഭാഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പക്ഷെ ഒരു സിനിമ പ്രേക്ഷകന്റെ മനോവ്യാപരങ്ങളില്‍ ആവേഗമുണ്ടാക്കേണ്ടത് അവനില്‍ ലിംഗചലനമുണ്ടാക്കി കൊണ്ടല്ല. അല്ലെങ്കില്‍ അവ ആ കാറ്റഗറിയില്‍പ്പെട്ടതാണെന്നു വ്യക്തമാക്കണം. അല്ലാതെ ജീവിതഗന്ധിയായ സിനിമയെന്നൊക്കെ പറഞ്ഞു കളിയാക്കാന്‍ നോക്കരുത്.

ഇനിയും ഇവിടെ കടല്‍ പശ്ചാത്തലത്തില്‍ സിനിമകള്‍ വരും. ഒന്നു ചെയ്യുക, സംവിധായകനോ എഴുത്തുകാരനോ ഒരു വട്ടമെങ്കിലും കടലോര ജീവിതവും അവരുടെ പെരുമാറ്റ-വസ്ത്ര രീതികളും മനസ്സിലാക്കാന്‍ ശ്രമിക്കുക. അല്ലാതെ ഒരു മുറിയില്‍ ഇരുന്ന് കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയല്ലേ, അപ്പോള്‍ ഇതൊക്കെ പറഞ്ഞാല്‍ മതിയെന്ന ധാരണയില്‍ വെറുപ്പിക്കുന്ന ആവര്‍ത്തനം നടത്തരുത്.

നമ്മുടെ നായികമാര്‍ പറയുന്നൊരു ഡയലോഗുണ്ട്; കഥാപാത്രമാവിശ്യപ്പെടുന്ന വസ്ത്രധാരണത്തിന് ഞാനൊരുക്കമാണെന്ന്. സമ്മതിച്ചു, ഡെഡിക്കേഷന്‍….അപ്പോള്‍ പിന്നെ ഷക്കീലയോടൊക്കെ നമ്മള്‍ എന്തിനാണീ വിവേചനം കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല; അവരും കഥാപാത്രം ആവശ്യപ്പെടുന്നതൊക്കെയല്ലേ ചെയ്തുള്ളൂ…

ടെയിലര്‍ അംബുജാക്ഷന്റെ മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം

എന്താണ് സാര്‍ ഒരു അവാര്‍ഡിന്റെ മാനദണ്ഡം? ജനപ്രിയതയോ അതോ മികവോ?
ഫഹദ് ഫാസില്‍ , സിനിമ തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ര ബുദ്ധിയൊന്നുമില്ല
എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്
മി.കമല്‍, അങ്ങ് ഏത് ഉട്ടോപ്യയിലെ രാജാവാണ്?

ചെമ്മീന്‍, അമരം തുടങ്ങി ഒന്നോ രണ്ടോ സിനിമകളൊഴിച്ചാല്‍ ബാക്കി കടപ്പുറം സിനിമകളിലെല്ലാം നിലവാരം കുറഞ്ഞ പ്രേമവും പ്രതികാരവും മാത്രമായിരിക്കും പ്രമേയമാകുന്നത്. നീട്ടിവലിച്ചുള്ള ഭാഷൈശൈലി കഥാപാത്രങ്ങള്‍ക്ക് നിര്‍ബന്ധം. നമ്മുടെ കടപ്പുറങ്ങളില്‍ ഇതൊക്കെ മാത്രമെ നടക്കുവുള്ളോ? പശ്ചാത്തലം കടലാണോ, എങ്കില്‍ പൊതുവായ ചില ഫോര്‍മുലകളുണ്ട് ചേര്‍ക്കാന്‍. യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധത മാത്രമല്ല, ഒരു ജനവിഭാഗത്തോടുള്ള അവഹേളനംകൂടിയാണ് ഇത്തരം സിനിമകളില്‍ കാണുന്നത്. പറയാന്‍ വേറെയൊന്നും ഇല്ലാത്തപ്പോള്‍ പ്രേക്ഷനെ രസിപ്പിക്കാന്‍ നായകന്റെ വീരശൂരപരാക്രമവും നായികയുടെ മേനിപ്രദര്‍ശനവും മതിയാകുമെന്നു കരുതുന്നവര്‍. തുമ്പോളി കടപ്പുറം എന്നൊരു സിനിമയില്‍ സില്‍ക് സ്മിത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന് ആ സിനിമ കാണാന്‍ തിയെറ്ററില്‍ ഇരിക്കുമ്പോള്‍, കൂട്ടുകാരന്‍ ചെറിയൊരു പ്രവചനം നടത്തി; സില്‍ക്കിനൊരു ബലാത്സംഗ സീനുണ്ടായിരിക്കുമെന്ന്. അവന്റെ ദീര്‍ഘവീഷണം എത്ര ശരിയായിരുന്നു. വെളുത്ത വയറുള്ള ഒരു നടി നായികയെ കൂടാതെ ഇത്തരം സിനിമകളിലുണ്ടെങ്കില്‍, ആ നടി പ്രേക്ഷകനെ ത്രസിപ്പിക്കാനായിരിക്കുമെന്ന് പ്രേക്ഷകന്‍ ഉറപ്പിക്കുകയാണ്, മുന്‍കാല അനുഭവങ്ങള്‍ തുണ. ഞാനിന്നുവരെ ഒരു കടപ്പുറത്തു പോയിട്ടും ഉത്തര ചെമ്മീനിലെ നായിക നടക്കുന്നതുപോലെ, അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെയും കണ്ടിട്ടില്ല. 

സിനിമ ഒരു കച്ചവട ഉത്പന്നമാണ്. ചിലരത് പ്യുവര്‍ പ്രൊഡക്ടായി വിപണയിലെത്തിക്കുന്നു. മറ്റു ചിലര്‍ ഉപഭോക്താവിനെ ആകര്‍ഷിക്കാനുള്ള ചേരുവകളെല്ലാം ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നു. ആ ചേരുവകളില്‍ പ്രധാനപ്പെട്ടതാണ് സ്ത്രി ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും.

ഉത്തര ചെമ്മീന്‍ എന്ന സിനിമ കാണാന്‍ കൊള്ളാവുന്നതാണോ അല്ലാത്തതാണോ എന്ന വിശദീകരണമൊന്നും നടത്തുന്നില്ല. അസഹ്യവും ലജ്ജാകരവുമായി തോന്നിയ അതിന്റെ പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോള്‍ വെറുതെ സ്ത്രീപക്ഷത്തു നിന്നു ചിന്തിച്ചുപോയതാണ്. ഒരു ഉത്തര ചെമ്മീന്‍ മാത്രമല്ല ഈ വിധം വിലകുറഞ്ഞ അശ്ലീലതയുമായി എത്തുന്നത്. ഉത്തര ചെമ്മീനും എത്രയോ പൂര്‍വമാതൃകകളുണ്ട്, ഇനിയുമെത്രയോ ഉത്തരഭാഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പക്ഷെ ഒരു സിനിമ പ്രേക്ഷകന്റെ മനോവ്യാപരങ്ങളില്‍ ആവേഗമുണ്ടാക്കേണ്ടത് അവനില്‍ ലിംഗചലനമുണ്ടാക്കി കൊണ്ടല്ല. അല്ലെങ്കില്‍ അവ ആ കാറ്റഗറിയില്‍പ്പെട്ടതാണെന്നു വ്യക്തമാക്കണം. അല്ലാതെ ജീവിതഗന്ധിയായ സിനിമയെന്നൊക്കെ പറഞ്ഞു കളിയാക്കാന്‍ നോക്കരുത്.

ഇനിയും ഇവിടെ കടല്‍ പശ്ചാത്തലത്തില്‍ സിനിമകള്‍ വരും. ഒന്നു ചെയ്യുക, സംവിധായകനോ എഴുത്തുകാരനോ ഒരു വട്ടമെങ്കിലും കടലോര ജീവിതവും അവരുടെ പെരുമാറ്റ-വസ്ത്ര രീതികളും മനസ്സിലാക്കാന്‍ ശ്രമിക്കുക. അല്ലാതെ ഒരു മുറിയില്‍ ഇരുന്ന് കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയല്ലേ, അപ്പോള്‍ ഇതൊക്കെ പറഞ്ഞാല്‍ മതിയെന്ന ധാരണയില്‍ വെറുപ്പിക്കുന്ന ആവര്‍ത്തനം നടത്തരുത്.

നമ്മുടെ നായികമാര്‍ പറയുന്നൊരു ഡയലോഗുണ്ട്; കഥാപാത്രമാവിശ്യപ്പെടുന്ന വസ്ത്രധാരണത്തിന് ഞാനൊരുക്കമാണെന്ന്. സമ്മതിച്ചു, ഡെഡിക്കേഷന്‍….അപ്പോള്‍ പിന്നെ ഷക്കീലയോടൊക്കെ നമ്മള്‍ എന്തിനാണീ വിവേചനം കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല; അവരും കഥാപാത്രം ആവശ്യപ്പെടുന്നതൊക്കെയല്ലേ ചെയ്തുള്ളൂ…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍