UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി: എന്‍ഫോഴ്‌സ്‌മെന്റിന്റെ ‘മരിച്ച’ സാക്ഷി തിരിച്ചുവന്നു

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരി കേസിലെ പ്രതിയാണ്. രതുല്‍ പുരിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു കെ കെ ഖോസ്ല.

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ മരിച്ചെന്ന് കരുതിയ സാക്ഷി തിരിച്ചുവന്നു. പ്രധാന സാക്ഷികളിലൊരാളായ കെ കെ ഖോസ്ല കൊല്ലപ്പെട്ടതായി സംശയിക്കുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയെ അറിയിച്ചത്.

ഖോസ്ല ഉടന്‍ എന്‍ഫോഴ്‌സമെന്റിന് മൊഴി നല്‍കുമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ ഡി പി സിംഗും എന്‍ കെ മാട്ടയും ജഡ്ജി അരുണ്‍ കുമാറിനെ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരി കേസിലെ പ്രതിയാണ്. രതുല്‍ പുരിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു കെ കെ ഖോസ്ല.

രതുല്‍ പുരി സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചിരുന്നു. ഖോസ്ലയെ കഴിഞ്ഞ നാല് മാസമായി കാണാനില്ലെന്നും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ഭീതിയിലാണ് എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞത്. അതേസമയം രതുല്‍പുരിയെ രാഷ്ട്രീയപ്രേരിതമായി കള്ളക്കേസില്‍ കുടുക്കിയതാണ് എന്നാണ് അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി വാദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍