UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാപം അഴിമതി; തുടരുന്ന നിഗൂഢ മരണങ്ങളും ബി ജെ പിയുടെ മൌനവും വ്യാപം അഴിമതി; തുടരുന്ന നിഗൂഢ മരണങ്ങളും ബി ജെ പിയുടെ മൌനവും

ടീം അഴിമുഖം

എഡിറ്റോറിയല്‍/ടീം അഴിമുഖം

മദ്ധ്യപ്രദേശിലെ ജാബുവാ നഗരത്തിലും പരിസരപ്രദേശത്തും  ചിലരെയൊക്കെ അഭിമുഖം നടത്താനായി ആജ് തക് ചാനലിലെ അക്ഷയ് സിംഗ് ചെന്നപ്പോള്‍ അത് അയാള്‍ പിന്തുടര്‍ന്ന ഒരു അഴിമതിയിലെ മറ്റൊരു അധ്യായം മാത്രമായിരുന്നു. പക്ഷേ ശനിയാഴ്ച്ച വൈകീട്ട്, ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അഭിമുഖം നടത്തി കുറച്ചു സമയത്തിനുള്ളില്‍ അയാളുടെ വായില്‍ നിന്നും നുരയും പതയും വരാന്‍ തുടങ്ങി. ഉടനെ മരണവും സംഭവിച്ചു. അധികം വൈകാതെ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നിയായ അനാമിക കുഷ്വാഹയെ ഒരു കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ മരണങ്ങളുടെ പരമ്പരയില്‍ ഏറ്റവും പുതിയതാണിത്.

വ്യാപം അഴിമതിയുടെ പല വിശദാംശങ്ങളും (Vyavasayik Pareeksha Mandal—Madhya Pradesh Professional Examination Board എന്നതിന്റെ ചുരുക്കപ്പേരാണ് Vyapam) ഇതിനോടകം ആളുകള്‍ക്കറിയാവുന്നതാണ്. ഒരുതരത്തിലും അത് രാജ്യത്തെ ഒറ്റപ്പെട്ട അഴിമതിയുമല്ല. പക്ഷേ ഗവര്‍ണറും മുഖ്യമന്ത്രിയും തൊട്ട് താഴെതലം വരെ ഏതാണ്ടെല്ലാവരും എഞ്ചിനീയറിംഗ്, മെഡിസിന്‍, അധ്യാപനം, സര്‍ക്കാര്‍ ജോലികള്‍ എന്നിവയ്ക്കൊക്കെയുള്ള പ്രവേശന പരീക്ഷയിലും നിയമനത്തിലും തട്ടിപ്പ് നടത്തിയതിന്റെ ഇത്രയും വിശദാംശങ്ങള്‍ വെളിച്ചത്തുവരുന്നത് ഇതാദ്യമായിട്ടായിരിക്കും.

യോഗ്യതയെ ഇങ്ങനെ പുറന്തള്ളുന്നത് ഇന്ത്യയില്‍ ഇതാദ്യമൊന്നുമല്ല. പരീക്ഷകളിലെ തട്ടിപ്പും തിരിമറിയും ഇന്ന് ഇന്ത്യയില്‍ സര്‍വസാധാരണമാണ്.

പ്രവേശന പരീക്ഷയിലും നിയമനത്തിലും തട്ടിപ്പ് നടത്തുന്നതിന് സംസ്ഥാന പരീക്ഷ നത്തിപ്പിലെ അധികൃതര്‍ കോഴ വാങ്ങി എന്നു കോണ്‍ഗ്രസ് പാര്‍ടി നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും, അഴിമതി വെളിച്ചത്തുകൊണ്ടുവന്നവരും ആരോപിക്കുന്നു.

നമ്രത ദാമോറിന്റെ മാതാപിതാക്കളുമായി അഭിമുഖം നടത്തിക്കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനായ സിംഗ് മരിച്ചത്. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തെറ്റായ ആരോപണത്തെ തുടര്‍ന്ന് നമ്രതയുടെ മൃതദേഹം 2012-ല്‍ ഉജ്ജൈന്‍ ജില്ലയിലെ തീവണ്ടിപ്പാളത്തില്‍ കണ്ടെത്തി.

വിവിധ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള യോഗ്യതാ പട്ടികയില്‍ അര്‍ഹതയില്ലാത്ത 300-ലേറെപ്പേര്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് കാണിച്ച് പരീക്ഷയെഴുതിയ ചില വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് മുമ്പാകെ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് വ്യാപം അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ 2009 മുതലേ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. പക്ഷേ 2013-ല്‍ അഴിമതിയുടെ കഥകള്‍ വ്യാപകമായി പുറത്തുവന്നു. പുതിയ വിവരങ്ങളനുസരിച്ച് മദ്ധ്യപ്രദേശിലെ ചില പ്രവേശനപരീക്ഷകളില്‍ 2004 മുതലേ തട്ടിപ്പ് നടക്കുന്നുണ്ട്.

ഇതിനോടകം പല ഉന്നതരും പിടിയിലായി. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മീകാന്ത് ശര്‍മ, പരീക്ഷാ ബോര്‍ഡ് കംട്രോളര്‍ പങ്കജ് ത്രിവേദി, സിസ്റ്റം അനലിസ്റ്റുകള്‍ നിതിന്‍ മഹേന്ദ്ര, അജയ് സെന്‍, സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ ചുമതലക്കാരന്‍ സി കെ മിശ്ര എന്നിങ്ങനെ പലരും.

കിട്ടിയ വിവരങ്ങളനുസരിച്ച് ഈ തട്ടിപ്പിന് പല വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്.

ഒന്ന്‍, ആള്‍മാറാട്ടം. വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിലാണ് തട്ടിപ്പ്. ഫോട്ടോ ഒഴിച്ച് ബാക്കി എല്ലാ വിവരങ്ങളും ശരിയായിരിക്കും. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുന്ന ആളുടെ ചിത്രം പകരം വരും. പരീക്ഷക്ക് ശേഷം ചിത്രം യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ തന്നെയാക്കും.

രണ്ട്, എഞ്ചിന്‍, ബോഗീ സംവിധാനം. പരീക്ഷയെഴുതുന്ന രണ്ടുപേര്‍ക്കിടയില്‍ ബോര്‍ഡ് അധികൃതര്‍ ഒരാളെ തന്ത്രപൂര്‍വം ഇരുത്തുന്നു. അയാളുടെ ഉത്തരങ്ങള്‍ മറ്റ് രണ്ട് പേര്‍ക്കും പകര്‍ത്തിയെഴുതാന്‍ പാകത്തില്‍. ഇതിന് പരീക്ഷ പരിശോധകര്‍ക്കും കൈക്കൂലി നല്കണം.

മൂന്ന്,  കോഴ നല്കിയ അപേക്ഷകരോട് ഉത്തരക്കടലാസുകള്‍ കാലിയാക്കിയിടാന്‍ പറയും. അവര്‍ക്ക് പരീക്ഷക്ക് ശേഷം ഉയര്‍ന്ന ശതമാനം നല്കും.

1020 അപേക്ഷകള്‍ കാണാനില്ലെന്നും, 346 ആള്‍മാറാട്ടക്കാര്‍ പരീക്ഷ എഴുതിയെന്നും, പരീക്ഷ ബോര്‍ഡ് (വ്യാപം) ഉദ്യോഗസ്ഥനും പ്രതിയുമായ നിതിന്‍ മഹേന്ദ്ര രേഖകള്‍ സൂക്ഷിച്ച കമ്പ്യൂട്ടറില്‍ തിരിമറി നടത്തിയതിനാല്‍ പരീക്ഷയെഴുതിയ 1120 പേരുടെ രേഖകള്‍ കാണാനില്ലെന്നും വ്യാപം ഹൈക്കോടതിയില്‍ സമ്മതിച്ചു.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ഭാര്യ സാധന സിംഗ്, ഗവര്‍ണര്‍ രാം നരേഷ് യാദവ് എന്നിവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിരവധി ഇടനിലക്കാരെ ഉപയോഗിച്ച് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ ഈ ഉന്നതര്‍ ശ്രമിച്ചു എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഖനന കമ്പനി ഉടമയും പ്രധാന പ്രതിയുമായ സുധീര്‍ ശര്‍മയും ഇവരുടെ ഇടനിലക്കാരുടെ കൂട്ടത്തില്‍പ്പെടും എന്നും ആരോപണമുണ്ട്.

മുഖ്യമന്ത്രി ചൌഹാനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സംസ്ഥാന പോലീസ് പിടിച്ചെടുത്ത യഥാര്‍ത്ഥ എക്സല്‍ ഷീറ്റ് മാറ്റി ചൌഹാന്‍റെ പേരിനു പകരം ‘സി എം’ എന്നും ‘ഉമാ ഭാരതീജി’ എന്നും ചേര്‍ത്തെന്നാണ് പ്രതിപക്ഷ ആരോപണം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രത്യേക അന്വേഷണ സംഘം ഗവര്‍ണര്‍ രാം നരേഷ് യാദവിനെ എഫ് ഐ ആറില്‍ പേര് ചേര്‍ത്തിയിരുന്നു.

അന്വേഷണം നാല് മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീം കോടതി മാര്‍ച്ചില്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന് കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ഗവര്‍ണര്‍ യാദവിന്റെ മകനും പ്രതിയുമായ ശൈലേഷ് യാദവ് ലഖ്നൌവിലെ അയാളുടെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.

ഈ അഴിമതിയുമായി ബന്ധപ്പെട്ട ഏറ്റവും നിഗൂഢമായ വസ്തുത വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട നിരവധി പേരുടെ മരണങ്ങളാണ്. മാധ്യമ വാര്‍ത്തകളനുസരിച്ച് ഇതുവരെയുമായി ഇതുമായി ബന്ധപ്പെട്ട 40 പേര്‍ നിഗൂഢമായ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ട്. ‘അസാധാരണ മരണം’ സംഭവിച്ച 23 പേരുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

2012-ല്‍ അന്വേഷണം തുടങ്ങിയതിന് ശേഷം തട്ടിപ്പുകാരില്‍ 25-30 പ്രായത്തിലുള്ള 32 പേര്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ട് എന്നാണ്  അന്വേഷണസംഘത്തിന്റെ നിഗമനം. പിടിയിലായവര്‍ മരിച്ചവരുടെ പേരുകള്‍ പറയുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്ന് സംഘം ആശങ്ക പ്രകടിപ്പിക്കുന്നു.

ഇവയില്‍ മിക്ക മരണങ്ങളും നടന്നത് റോഡപകടങ്ങളിലാണ്. ചിലത് ആത്മഹത്യയായിരുന്നു. പിന്നെ സാധാരണ കാരണങ്ങളാലുള്ള മരണങ്ങളും. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ബി ജെ പിയും മദ്ധ്യപ്രദേശിലെ ഭരണസംവിധാനത്തെ  അടിമുടി ഗ്രസിച്ച വിപത്തിനെതിരെ ഇനിയും ഉണര്‍ന്നിട്ടില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകളനുസരിച്ച് പരീക്ഷകളിലെ തട്ടിപ്പ് ഒരു ദേശീയ രീതിയാണ്. അതുകൊണ്ടു വ്യാപം അഴിമതിയും എളുപ്പത്തില്‍ മറവിയിലേക്ക് നീങ്ങും. ശിവരാജ് സിംഗ് ചൌഹാന് തന്റെ വിജയകരമായ രാഷ്ട്രീയ ജീവിതം മുന്നോട്ടും കൊണ്ടുപോകാം. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശിവരാജ് സിംഹ് ചൌഹാന്‍

രാം നരേഷ് യാദവ്

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍