UPDATES

വായിച്ചോ‌

ഒബാമയുടെ തീവ്രാനുരാഗം: ഒമ്പത് കത്തുകള്‍ പുറത്ത്‌

‘ആകാശം എത്ര വിശാലമാണോ അത്രയും വലുതാണ് എനിക്ക് നിന്നോടുളള അടുപ്പം, എനിക്ക് നിന്നിലുളള ആത്മവിശ്വാസത്തിനു കടലിന്റെ ആഴമുണ്ട്’

കോളേജ് പഠന കാലത്ത് യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ എഴുതിയ കത്തുകള്‍ പുറത്തായത് ജനശ്രദ്ധ പിടിച്ചുപറ്റുന്നു. കോളേജിലെ തന്റെ പെണ്‍സുഹൃത്ത് അലക്‌സാന്ഡ്ര മക്കനിറിന് ഒബാമ അയച്ച ഒമ്പത് പ്രേമക്കുറിപ്പുകളുടെ കൈയെഴുത്ത് കോപ്പികളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്‌. എമറോയ് സര്‍വ്വകലാശാലയില്‍ നിന്നും ശേഖരിച്ച ഈ കത്തുകള്‍ വെളളിയാഴ്ച പൊതുജനങ്ങള്‍ക്ക് ലഭ്യമായാതായി ഹഫിങ്ടണ്‍ പോസറ്റ് റിപ്പോര്‍ട്ട് ചെയ്തു. 1982-1984 കാലത്താണ് ഒബാമ മക്കനീറിന് കത്തെഴുതിയത്. ഇരുവരും ഒരുമിച്ചു പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ ഓക്‌സിഡന്റല്‍ കോളേജില്‍ നിന്നും ഒബാമ ന്യൂയോര്‍ക്കിലെ കൊളംബിയെ സര്‍വ്വകലാശാലയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് കത്തെഴുതി തുടങ്ങിയത്.

എല്ലാ കത്തുകളും പ്രണയലേഖനത്തിന്റെ സ്വഭാമായിരുന്നില്ല.  ചിലത് വിരഹമായിരുന്നു. ഒബാമ കടുത്ത സ്വത പ്രതിസന്ധിയും ഏകാന്തത അനുഭവിച്ചതും ഭാവിയെ കുറിച്ചുളള സ്വപ്‌നങ്ങള്‍ നെയ്യുന്നതുമായിരുന്നു പല കത്തുകളിലെ ഉളളടക്കം.

ഒബാമ ഒരിക്കല്‍ അമേരിക്കയുടെ പ്രസിഡണ്ട് ആവുമെന്ന് തെളിയുന്ന സ്വപ്‌നം ചില കത്തുകളില്‍ തെളിയുന്നുണ്ടെന്ന് എമറോയിലെ റോസ് ലൈബ്രറി ഡയരക്ടര്‍ റോസ് മേരി മാഗീ പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

” ലോകത്തിന്റെ ഒരു കോണില്‍ തന്നെ പ്രതിഷ്ടിച്ച് സ്വയം തന്നെ മനസിലാക്കിയും നിര്‍വ്വചിച്ചുമുളള രണ്ട് വര്‍ഷത്തെ ഒരു യാത്രയുടെ കഥയാണ് കത്തുകളിലെ ഉളളടക്കം” എന്ന് റോസ് മേരി പറഞ്ഞു.

മാക്കനീറിനോടുളള പ്രണയം ഒബാമയിലെ കവിയെ മിനുക്കിയെടുക്കുന്നത് കത്തുകളില്‍ കാണാം.

” എനിക്ക് നിന്നെ വല്ലാതെ മിസ്സാവുന്നുവെന്ന് നിനക്കറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ആകാശം എത്ര വിശാലമാണോ അത്രയും വലുതാണ് എനിക്ക് നിന്നോടുളള അടുപ്പം, എനിക്ക് നിന്നിലുളള ആത്മവിശ്വാസത്തിനു കടലിന്റെ ആഴമുണ്ട്, എനിക്ക് നിന്നോടുളള പ്രണയം സമ്പുഷ്ടവും സാന്ദ്രസമൃദ്ധവുമാണ്” ഒരു കത്തിലെ വരികളാണിത്.

എന്നാല്‍, എങ്ങനെയാണ് ഈ കത്തുകള്‍ ലൈബ്രറിയിലെത്തിയതെന്ന് ചോദ്യത്തിന് റോസ് മേരി ടൈംസിനു വ്യക്തമായി ഉത്തരം നല്‍കിയില്ല. എതോ ഒരു പുസ്തക പ്രേമി നല്‍കിയതാണെന്നു മാത്രമായിരുന്നു മറുപടി.

1983, ജൂണ്‍ 27 എഴുതിയ കത്തില്‍, ഒബാമ ഇന്തോനേഷ്യയിലെ തന്റെ അമ്മയേയും സഹോദരിയേയും കാണാനുളള യാത്രക്കിടെ മക്കനീറിനെ കുറിച്ചുളള ആലോചനകള്‍ വിവേചിച്ചറിയാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.

” നമ്മുക്ക് ഒരിക്കലും സാധ്യമാകാത്തത്  എപ്പോഴും വേണമെന്ന് തോന്നും,” ഒബാമ എഴുതുന്നു, ” അതാണ് നമ്മെ ചേര്‍ക്കുന്നതും അകറ്റുന്നതും”. ഇന്തോനേഷ്യയില്‍ അന്യനായി തോന്നിയ തന്റെ കുട്ടികാലത്തെപറ്റിയുളള അനുഭവവും ഒബാമ എഴുതി.

”എനിക്ക് ഭാഷ നന്നായി സംസാരിക്കാന്‍ കഴിയുന്നില്ല”, ” അമേരിക്കക്കാരന്‍ എന്ന അവഹേളനയും പുച്ഛവും അനുഭവിക്കുന്നു, എന്റെ കൈവശമുണ്ടായിരുന്ന പണം അമേരിക്കന്‍ ആയിരുന്നു. തിരിച്ചുളള പ്ലെയ്ന്‍ ടിക്കറ്റും അമേരിക്കയിലേക്കുളളതാണ് പിന്നെ എന്റെ കറുപ്പ് നിറവും. ഞാന്‍ നിറ മങ്ങിയ പഴയ പാതയും പൊളിഞ്ഞു വീഴാറായ വീടുകളും കണ്ടു, ഇനി ഒരിക്കലും എനിക്ക് പ്രാപ്യമല്ലാത്ത എന്റെ പഴയ പാതകളും ”

മറ്റൊരു കത്തില്‍ ഒബാമ തന്റെ പഴയ കത്തുകളില്‍ വളരെ ഗൗരവമായി എഴുതിയ കാര്യങ്ങളെ സ്വയം പരിഹസിക്കുന്നുണ്ട്.

” ഞാന്‍ എഴുതാനായി ഇരിക്കുമ്പോള്‍, പേജില്‍ കൂടുതല്‍ ബൗദ്ധികമായതൊന്നും എഴുതാനുളള തോന്നല്‍ ഉണ്ടാവുന്നില്ല”, നമ്മുടെ ബന്ധത്തിലെ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് എന്റെ ചുരുണ്ട മുടിയില്‍ കാണാം, എന്റെ ഇച്ചാശക്തി ചോര്‍ന്നു പോവുന്നു, എന്റെ ആത്മവിശ്വാസഇളക്കം ത്ട്ടുന്നപ്പോലെ, ഒരുപക്ഷെ, കൂടുതല്‍ മുന്‍കോപം, കുറച്ച് മങ്ങല്‍”

ഒബാമയുടെ ഈ കത്തുകള്‍ ലോകമാകെ തരംഗമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍