അഴിമുഖം പ്രതിനിധി
വേജ് ബോര്‍ഡ് ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മെട്രോ വാര്‍ത്ത ദിനപത്രത്തില്‍ മാനേജ്‌മെന്റിന്റെ ശിക്ഷണ നടപടി. ഏഴ് ജീവനക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റ ഉത്തരവ് നല്‍കുകയായിരുന്നു. ശിക്ഷാ നടപടിയുടെ ആദ്യ ഘട്ടമാണ് സ്ഥലം മാറ്റമെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് മാനേജ്‌മെന്റിന്റെ ഭീഷണിയെന്ന് ജീവനക്കാര്‍ പറയുന്നു.
2014 ജനുവരിയിലാണ് വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്നും മുംബൈ വ്യവസായിയായ മലയാളി മെട്രോ വാര്‍ത്ത വാങ്ങിയത്. ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന വാഗ്ദാനത്തിലായിരുന്നു കമ്പനി കൈമാറ്റം. എന്നാല്‍ പിന്നീട് തൊഴിലാളി ദ്രോഹ നടപടികളുമായി കമ്പനി മാനേജ്‌മെന്റ് രംഗത്തെത്തുകയായിരുന്നു.
മെയ് ഒന്നിനു മുമ്പ് എല്ലാ പത്രങ്ങളം വേജ് ബോര്‍ഡ് നിയമം നടപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. വിധി അനുസരിച്ച് 2011 മുതലുള്ള മുന്‍കാല പ്രാബല്യത്തില്‍ വേണം വേജ് ബോര്‍ഡ് നടപ്പാക്കാന്‍. എന്നാല്‍ ചെറിയ ശമ്പള വര്‍ധനവ് വരുത്തിയ മെട്രോ വാര്‍ത്ത വേജ് ബോര്‍ഡ് നടപ്പാക്കിയെന്ന് തെറ്റിധരിപ്പിക്കുകയായിരുന്നു വെന്ന് ജീവനക്കാര്‍ പറയുന്നു. ഇതേ ചൊല്ലി കഴിഞ്ഞ ചില നാളുകളായി ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നിരുന്നു.
എന്നാല്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതായിരുന്നു മാനേജ്‌മെന്റ് നടപടിയെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിനിടെ വേജ് ബോര്‍ഡ് നടപ്പാക്കുമെന്നും എന്നാല്‍ മുന്‍കാല ആനുകൂല്യങ്ങള്‍ തരാനാവില്ലെന്നും കമ്പനി അറിയിച്ചു. ആനുകൂല്യങ്ങള്‍ വേണ്ടെന്ന് ജീവനക്കാര്‍ എഴുതി നല്‍കുന്നമെന്നായിരുന്നു അടുത്ത ആവശ്യം. എന്നാല്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. വേജ് ബോര്‍ഡ് വിഷയത്തില്‍ മുന്‍പ് മാതൃഭൂമിയിലും സമാനമായ സ്ഥലം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.