UPDATES

എഡിറ്റര്‍

24 രൂപയുടെ ബില്ലിനു ടിപ്പ് 33,569 രൂപ; ഇതിനു പിന്നില്‍ നന്മയുടെ ഒരു കഥയുണ്ട്

Avatar

നിങ്ങള്‍ ഒരാള്‍ക്കു ചെയ്യുന്ന നന്മയ്ക്ക് അതിന്റെ അളവിനും അധികമുള്ള പ്രതിഫലമായിരിക്കും മറ്റൊരാളിലൂടെ കിട്ടുക. കെയ്‌സി സിമ്മണ്‍സ് എന്ന അമേരിക്കന്‍ യുവാവിന്റെ ജീവിതം അതിനു സാക്ഷ്യമാണ്.

ഡാളസിലെ ആപ്പിള്‍ബീസ് റെസ്റ്റൊറന്റിലെ വെയ്റ്ററാണ് 32 കാരനായ സിമ്മണ്‍സ്. മറ്റുള്ളവരുടെ മുഖത്ത് സന്തോഷം നിറയ്ക്കുക എന്നതാണ് അയാള്‍ ജീവിതത്തില്‍ എന്നും തന്നെ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ അതേ സിമ്മണ്‍സിന്റെ മുഖത്ത് അപ്രതീക്ഷിതമായൊരു സമ്മാനം കൊണ്ട് അനിര്‍വചനീയമായ ആനന്ദം പകര്‍ന്നത് ഒരു കസ്റ്റമറാണ്. സിമ്മണ്‍സിന് ഇപ്പോഴും പേരുപോലും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതി.

ആ സംഭവം സിമ്മണ്‍സ് ഓര്‍ക്കുന്നത് ഇങ്ങനെയാണ്; അവര്‍ റെസ്റ്റൊറന്റില്‍ വന്ന് ആവശ്യപ്പെട്ടത് ഫ്‌ളേവര്‍ഡ് വാട്ടര്‍ ആയിരുന്നു. അതിന്റെ വില വെറും 0.37 ഡോളര്‍(24.84 രൂപ) ആയിരുന്നു. 

ആ ബില്ലിനുള്ള ടിപ്പ് 500 ഡോളറും(33,569.07 രൂപ)!

അതിനൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു, നാപ്കിനില്‍ എഴുതിയത്.

സിമ്മണ്‍സിനെയെന്നല്ല ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യം. പക്ഷേ ആ നാപ്കിന്‍ കുറിപ്പ് വായിച്ചപ്പോള്‍, കൃത്യമായ കാരണം ഉള്ളതുകൊണ്ടു തന്നെയാണ് ഇത്രവലിയൊരു ടിപ്പ് സിമ്മണ്‍സിന് കിട്ടിയിരിക്കുന്നതെന്നു വ്യക്തമായി.

ദിവസങ്ങള്‍ക്കു മുമ്പ് സിമ്മണ്‍സ് ഒരു കരകൗശല ഷോപ്പില്‍ പോയിരുന്നു. ഷോപ്പിലെ ചെക് ഔട്ട് ലൈനിനു സമീപം ഒരു വൃദ്ധയെ അയാള്‍ ശ്രദ്ധിച്ചു. നിരാശഭരിതയായിരിക്കുന്ന ഒരു വൃദ്ധ. കടയില്‍ വരുന്നവരും പോകുന്നവരും ആരും തന്നെ അവരെ ശ്രദ്ധിക്കുന്നതേയില്ല. എന്നാല്‍ സിമ്മണ്‍സിന് അവരെ അവഗണിച്ചു പോകാന്‍ തോന്നിയില്ല. അടുത്ത് ചെന്ന് കാര്യം തിരിക്കി. ഒന്നും പറയാന്‍ വൃദ്ധ തയ്യാറാകുന്നില്ലെങ്കിലും അയാള്‍ അവരുടെ മുഖത്ത് സന്തോഷം കൊണ്ടുവരാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. വൃദ്ധ വാങ്ങിയ സാധനത്തിന് അയാളാണ് പണം അടച്ചത്; 17 ഡോളര്‍.

ഈ സംഭവം സിമ്മണ്‍സിനെ വീണ്ടും ഓര്‍മപ്പെടുത്തിയത് ആ നാപ്കിന്‍ കുറിപ്പായിരുന്നു.

പേരറിയാത്ത ആ കസ്റ്റമര്‍ മറ്റാരുമായിരുന്നില്ല, സിമ്മണ്‍സ് ഷോപ്പില്‍വച്ചു കണ്ടുമുട്ടിയ വൃദ്ധയുടെ മകള്‍. എന്റെ പിതാവിന്റെ മൂന്നാം ചരമവാര്‍ഷിക ദിനമാമായിരുന്നു. അന്നു കടയില്‍ അവര്‍ ദുഖാര്‍ത്തയായി ഇരുന്നുപോയതിന്റെ കാരണവും അതു തന്നെയായിരുന്നു. നിരാശഭരിതമായ ദിവസങ്ങളിലൂടെ കടന്നുപോയിരുന്ന എന്റെ അമ്മയ്ക്ക് നിങ്ങള്‍ സമ്മാനിച്ചത് മനോഹരമായ ഒരു ദിവസമായിരുന്നു. നിങ്ങള്‍ അമ്മ വാങ്ങിയ സാധനങ്ങളുടെ പണം അടയ്ക്കാന്‍ തയ്യാറായി. അവര്‍ വളരെ സുന്ദരിയാണെന്നും നിങ്ങള്‍ പറഞ്ഞു. അക്കാര്യം എന്നോടു പറഞ്ഞു അമ്മ ചിരിച്ചു. എന്റെ പിതാവ് മരിച്ചശേഷം അമ്മയുടെ മുഖത്ത് ഇത്ര മനോഹരമായൊരു ചിരി ഞാന്‍ കണ്ടിരുന്നില്ല; നാപ്കിനില്‍ കുറിച്ച വാചകങ്ങളിലൂടെ സിമ്മണ്‍സ് ആ മകളുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞു.

വിശദമായ വായനയ്ക്ക്; http://goo.gl/bmPU0S

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍