UPDATES

എഡിറ്റര്‍

ഷാ ബാനു കേസ്; മുസ്ലീം യാഥാസ്ഥിതികര്‍ക്ക് വഴിപ്പെടാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത് മന്ത്രി എം ജെ അക്ബര്‍

Avatar

മുഖ്യ വിവരാവകാശ കമ്മീഷണറും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനുമായിരുന്നാ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഷാ ബാനു കേസ് സംബന്ധിച്ച് സുപ്രധാനമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ എം ജെ അക്ബറാണ് (ഇപ്പോള്‍ മോദി മന്ത്രിസഭയിലെ അംഗം) മുസ്ലീം യാഥാസ്ഥിതികര്‍ക്ക് വഴിപ്പെടാന്‍ രാജീവ്ഗാന്ധിയെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡിനും വേണ്ടിയും മുതലാഖിന് എതിരെയും നീക്കം നടത്തുന്ന ഈ സമയത്ത് ഹബീബുള്ളയുടെ ലേഖനം സമയോചിതമാണ്.

അദ്ദേഹം എഴുതുന്നു:

“ഈ ഉപദേശം സ്വീകരിക്കപ്പെട്ടു എന്നു തോന്നിക്കുന്ന സമയം. ഇടപെടാനുള്ള അഭ്യര്‍ത്ഥന പ്രധാനമന്ത്രി കാര്യാലയം നിരസിച്ചു എന്നു സൂചിപ്പിക്കുന്ന തരത്തില്‍ എന്റെ നിര്‍ദേശത്തിന് പ്രതികരണമൊന്നും വന്നില്ല. അങ്ങനെ ഒരു ദിവസം ഞാന്‍ രാജീവ് ഗാന്ധിയുടെ മുറിയില്‍ ചെന്നപ്പോള്‍ എം.ജെ അക്ബര്‍ ഇരിക്കുന്നു. രാജീവ് സന്തോഷത്തോടെ ചിരിച്ചുകൊണ്ടു പറഞ്ഞു,“വരണം വജാഹത്, നിങ്ങള്‍ ഞങ്ങളില്‍ ഒരാളാണ്.”

ഈ സ്വീകരണം അല്പം അസാധാരണമായി എനിക്കു തോന്നി. പിന്നീടാണ് കാരണം പിടികിട്ടിയത്. ഷാ ബാനു വിധിയെ സര്‍ക്കാര്‍ എതിര്‍ത്തില്ലെങ്കില്‍ പ്രധാനമന്ത്രി തങ്ങളില്‍ ഒരാളാണെന്ന് മുസ്ലീം സമുദായത്തിന് തോന്നില്ലെന്ന് അക്ബര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. അവരുടെ മതവിശ്വാസങ്ങളെ സംരക്ഷിക്കാനായുള്ള വാദം എന്ന നിലയില്‍, സമുദായം തന്റെ കുടുംബത്തില്‍ എക്കാലവും അര്‍പ്പിച്ച പിന്തുണയെ രാജീവ് കണ്ടു. ഇതാണ് അന്നത്തെ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഒരു ദൂരദര്‍ശനില്‍ നടന്ന ഒരു സംവാദത്തില്‍ അക്ബര്‍ വാദിച്ചത്. ചെലവിന് കൊടുക്കാന്‍ ഖുറാനില്‍ പറയുന്നുണ്ടോ ഇല്ലയോ എന്നത് ഒരു നിര്‍ബന്ധമോ അല്ലെങ്കില്‍ എല്ലാ വ്യാഖ്യാനങ്ങളെയും നിഷേധിക്കുന്നതോ ആയി കാണേണ്ടതില്ല എന്നു ഖാന്‍ പറഞ്ഞു. പക്ഷേ കൂടുതല്‍ പാശ്ചാത്യവത്കരിക്കപ്പെട്ട അക്ബര്‍, ഒരു ഭേദഗതിയിലൂടെ മാത്രമേ മുസ്ലീങ്ങള്‍ക്ക് ഈ ഉറപ്പ് കിട്ടൂ എന്നാണ് വാദിച്ചത്.”

ഹബീബുള്ള കൂട്ടിച്ചേര്‍ക്കുന്നു: “മുസ്ലീം സ്ത്രീകളുടെ (വിവാഹ മോചന അവകാശ സംരക്ഷണ)നിയമ 1986 മെയില്‍ അംഗീകരിച്ചപ്പോള്‍ അത് ഷാ ബാനു കേസിലെ സുപ്രീം കോടതി വിധിയെ അസാധുവാക്കി.

Read More: https://goo.gl/GRZyVh

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍