UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷയെ നേരിടണോ? നരേന്ദ്ര മോദിയുടെ ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യൂ

പരീക്ഷാകാലത്തെ ഉത്സവകാലമായി കാണണമെന്ന് മോദി

പരീക്ഷാക്കാലം അടുത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക സമ്മാനം. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം നടത്തിയ റേഡിയോ പ്രഭാഷണം മന്‍ കി ബാത് ഇ-ബുക്ക് രൂപത്തില്‍ ഇറക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമായും വിദ്യാര്‍ത്ഥികളോടും മാതാപിതാക്കളോടുമാണ് സംസാരിച്ചത്. പരീക്ഷാക്കാലത്തെ ഉത്സവ കാലമായി കണക്കാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്റെ കാഴ്ചപ്പാടില്‍ പരീക്ഷ ഒരു ഉത്സവമാണ്. നിങ്ങളും അതിനെ ഒരു ആഘോഷമായി കണക്കാക്കുക. നാം ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുമ്പോള്‍ നമ്മില്‍ നിന്നും ഏറ്റവും മികച്ച ഫലമാണ് പുറത്തുവരുന്നത്. ആഘോഷങ്ങളില്‍ സമൂഹത്തിന്റെ കരുത്ത് നമുക്ക് മനസിലാകും.’

അതുപോലെ പരീക്ഷയെയും ഒരു ആഘോഷമായി കണക്കാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കാരണം ഒരു വര്‍ഷത്തെ മുഴുവന്‍ അധ്വാനത്തിന്റെയും ഫലം പുറത്തുവരുന്ന സമയമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ പരീക്ഷയെ സന്തോഷമായി കണക്കാക്കുന്നവര്‍ വിജയിക്കുകയും സമ്മര്‍ദ്ദമായി കണക്കാക്കുന്നവര്‍ പരാജയപ്പെടുകയും ചെയ്യും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിനെയും അദ്ദേഹം പരാമര്‍ശിച്ചു. വ്യോമസേന റിക്രൂട്ട്‌മെന്റില്‍ പരാജയപ്പെട്ട അദ്ദേഹം ആ പരാജയം അംഗീകരിച്ച് പിന്‍വാങ്ങിയിരുന്നെങ്കില്‍ ലോകം അറിയുന്ന ശാസ്ത്രജ്ഞനാകാനും ഇന്ത്യന്‍ പ്രസിഡന്റാകാനും അദ്ദേഹത്തിനാകുമായിരുന്നില്ലെന്നും മോദി ഓര്‍മ്മിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍