UPDATES

ഇന്ത്യയിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹം: ഛോട്ടാ രാജൻ

അഴിമുഖം പ്രതിനിധി

ഇന്ത്യയിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും  ബാലിയിൽ നിയമനടപടികൾ തുടരുന്നതിൽ അസംതൃപ്തനാണെന്നും അധോലോക നേതാവ് ഛോട്ടാ രാജൻ. പൊലീസിനു മുന്നിൽ താൻ കീഴടങ്ങിയതല്ലെന്നും സിംബാബ്‍വെയിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ് നടന്നത് എന്ന വാര്‍ത്തയും രാജൻ നിഷേധിച്ചു. ദാവൂദ് ഇബ്രാഹിം ഉൾപ്പെടെ ആരെയും തനിക്കു ഭയമില്ലെന്നും രാജന്‍ വ്യക്തമാക്കി.

ഇന്റര്‍ പോളിന്റെ നിര്‍ദേശപ്രകാരം ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ഇന്തൊനീഷ്യൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയും മുംബൈ സ്‌ഫോടന കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമാണ് ഛോട്ടാ രാജന്‍.. സിഡ്‌നിയില്‍ നിന്നുമാണ് ഛോട്ടാരാജന്‍ ബാലിയില്‍ എത്തിയത്. 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഒളിവിലായിരുന്നു ഇയാള്‍. മുംബൈയില്‍ മാത്രം ഇയാള്‍ക്കെതിരെ 17 കൊലപാതകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍