UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷെയ്ന്‍ വോണിന് അനാക്കോണ്ടയുടെ കടിയേറ്റു

അഴിമുഖം പ്രതിനിധി

സാഹസികതയോട് മുഖം തിരിച്ചു നിന്നിട്ടില്ലാത്ത ഇതിഹാസ ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന് ടിവി റിയാലിറ്റി ഷോയ്ക്കിടെ അനാക്കോണ്ടയുടെ കടിയേറ്റു. തലയിലാണ് കടിയേറ്റത്. ആഫ്രിക്കന്‍ തവളകള്‍, തേളുകള്‍, പാറ്റകള്‍, എലികള്‍ എന്നിവ അടങ്ങിയ പെട്ടികള്‍ ഷോയുടെ ഭാഗമായി കൈകാര്യം ചെയ്യുകയും തുറന്നു നോക്കുകയും ചെയ്തിരുന്നു. ഒടുവില്‍ പാമ്പുകള്‍ ഉള്ള ഒരു പെട്ടി വോണിന് ഷോയുടെ സംഘാടകര്‍ കൈമാറി.

ശരീരത്തില്‍ എലിയുടെ മണമുള്ളതിനാല്‍ പാമ്പ് ആക്രമിച്ചേക്കുമെന്ന് പരിപാടിയുടെ ആതിഥേയനായ ഡോക്ടര്‍ ക്രിസ് ബ്രൗണ്‍ വോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം പെട്ടി തുറക്കുകയായിരുന്നു. തങ്ങള്‍ക്കുള്ള ആഹാരമാണ് അടുത്ത് വരുന്നതെന്ന് പാമ്പുകള്‍ ചിന്തിക്കുകയും ആക്രമിക്കുകയും ചെയ്യുമെന്നാണ് ബ്രൗണ്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അത് വകവയ്ക്കാതെ അദ്ദേഹം പെട്ടി തുറന്ന് അതിനുള്ളിലേക്ക് നോക്കിയപ്പോള്‍ അനാക്കോണ്ട ആക്രമിക്കുകയായിരുന്നു.

ഉടന്‍ തന്നെ അദ്ദേഹത്തിന്റെ തലയിലെ മുറിവിന് ചികിത്സ നല്‍കി. അനാക്കോണ്ടയ്‌ക്കൊപ്പം പെട്ടിയില്‍ ചേരയും കോണ്‍ പാമ്പുമുണ്ടായിരുന്നു. വിഷമുള്ള വര്‍ഗമല്ല അനക്കോണ്ട.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍