UPDATES

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണം: വസീം അക്രം

അഴിമുഖം പ്രതിനിധി

ഇന്ത്യ ക്രിക്കറ്റില്‍ പാകിസ്താനെ ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാക് മുന്‍ പേസ് ബൗളര്‍ വസീം അക്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ ലോകമെമ്പാടുമുള്ള ആരാധകരെ വിഷമിപ്പിക്കുന്നു. ഇന്ത്യയുമായി പൂര്‍ണ പരമ്പര കളിക്കാനുള്ള അനുമതിക്കായി പാകിസ്താന്‍ കാത്തരിക്കുകയാണ്. 2007-ലാണ് ഇരുരാഷ്ട്രങ്ങളും അവസാനമായി പൂര്‍ണപരമ്പര കളിക്കുന്നത്. 2008-ലെ മുംബയ് ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-പാക് മത്സരങ്ങള്‍ നിര്‍ത്തലാക്കിയത്. എങ്കിലും 2012-ല്‍ ഒരു ഏകദിന പരമ്പര നടന്നിരുന്നു. സമീപ കാലത്തായി അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്നത് പരമ്പരയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. എങ്കിലും മോദി അനുമതി നല്‍കുമെന്നാണ് വസീമിന്റെ പ്രതീക്ഷ. 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍