ടീം അഴിമുഖം
നാം എല്ലായിടവും മലിനമാക്കുന്നു. എല്ലായിടത്തും തുപ്പുന്നു. ചവറ്റുകുട്ട എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്കറിയില്ല.
മാലിന്യങ്ങളോടുള്ള ഇന്ത്യക്കാരുടെ പ്രതികരണത്തില്‍ മാറ്റം വരുത്തുക എന്നത് ഒരു സാഹസികതയാണ്. വലിയ പിഴകള്‍ ചുമത്തിക്കൊണ്ട് ഇതു വേഗത്തില്‍ സാധിക്കുമെന്ന് തോന്നിയേക്കാം. എന്നാല്‍ സാധാരണ ഗതിയില്‍ മാലിന്യം വലിച്ചെറിയുന്നതിന് മുമ്പ് അത് അരുതെന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ ഈ മനോഭാവത്തിലും പെരുമാറ്റത്തിലും വലിയൊരു മാറ്റം രാജ്യത്തിന്റെ ദൈനംദിന പൊതുജീവിതത്തിന്റെ ഭാഗമാവില്ല.
ആരുടെയൊക്കെ ശീലങ്ങളിലാണ് മൗലികമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അവര്‍ക്കൊക്കെ ഇത് ബാധകമാണെന്ന പോലെ കേന്ദ്രത്തിന്റെ പുതിയ ഖരമാലിന്യ നിയന്ത്രണ നിയമങ്ങള്‍ പ്രാബല്യത്തിലാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. എവിടേക്കാണ് അല്ലെങ്കില്‍ ആരിലേക്കാണ് ചെന്നു പതിക്കുന്നതെന്ന ഒരു ചിന്തയുമില്ലാതെ തട്ടിന്‍പുറത്തെ വരാന്തയില്‍ നിന്ന് അടുക്കള മാലിന്യം രഹസ്യമായി ഇരുളിലേക്ക് വലിച്ചെറിയുന്ന വീട്ടുകാര്‍ തൊട്ട് വമ്പന്‍ സമ്മേളനങ്ങളും പരേഡുകളും കഴിഞ്ഞ് മൈതാനമാകെ മലിനമാക്കിയും നശിപ്പിച്ചും കടന്നു പോകുന്ന പാര്‍ട്ടി അണികള്‍ വരെ എല്ലാവരേയും ഒരേ പോലുള്ള അതിസൂക്ഷ്മതയും മനസ്സാക്ഷിക്കുത്തും ഉള്ളവരെ പോലെ പെരുമാറുന്നവരാക്കി മാറ്റിയെടുക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ ഈ ഒരു കേവല പെരുമാറ്റ തലത്തില്‍ പൊതു ശുചിത്വത്തെയും പൊതുബോധത്തെയും സംബന്ധിച്ച് ഇത്തരമൊരു വിപ്ലവം ഒരാള്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ഒരു പക്ഷേ ഈ കഠിന ജോലിയുടെ പ്രാരംഭമായിരിക്കും. ഹോസ്പിറ്റലുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍, കോണ്ടം, ഡയപര്‍ തുടങ്ങി കൂടുതല്‍ സാങ്കേതിക ചോദ്യങ്ങളെല്ലാം പിന്നീടാണ് വരുന്നത്. ഇതെല്ലാം വെറും നഗര കേന്ദ്രീകൃത സംഭവമല്ല. നഗരങ്ങള്‍ മാത്രം സ്മാര്‍ട്ട് ആയാല്‍ പോര, പട്ടണങ്ങളും ഗ്രാമങ്ങളും കൂടി സ്മാര്‍ട്ട് ആകേണ്ടതുണ്ട്.
എന്നാല്‍ ഈ ജോലി പലതലങ്ങളിലായി ഒരേസമയം എവിടെയെങ്കിലും ഇപ്പോള്‍ തുടങ്ങേണ്ടതുണ്ട്. ഇത് ശിക്ഷയായോ ഭരണപരമായോ മാത്രം കണ്ടാല്‍ പോര, താഴെ തട്ട് മുതല്‍ ഏറ്റവും ഉന്നതിയില്‍ വരെയുള്ള പൗരന്മാരെ പഠിപ്പിച്ചെടുക്കുക എന്ന ഒരു വെല്ലുവിളിയാണെന്ന നിലയിലും കാണണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ ഉണങ്ങിയത്, ഈര്‍പ്പമുള്ളത്, അപകടസാധ്യതയുള്ളത് എന്നിങ്ങനെ വേര്‍തിരിച്ച് വ്യത്യസ്ത കവറുകളിലാക്കി അത് ശേഖരിക്കാനെത്തുന്നവരുടെ മുന്നിലുപേക്ഷിക്കുന്ന പ്രാഥമിക ജോലി ഭൂരിപക്ഷം ഇന്ത്യക്കാരെയും സംബന്ധിച്ചിടത്തോളം ചിരിക്കാന്‍ വക നല്‍കുന്ന ഒരു അസംബന്ധമായി തോന്നിയേക്കാം. എന്നാല്‍ ഇവിടെ നിന്നാണ് ഇതെല്ലാം തുടങ്ങേണ്ടിയിരുന്നത്.