UPDATES

നോ മമ്മീ നോ..; ഇതാണ് കൂടപ്പിറപ്പിന്റെ സ്‌നേഹം

അഴിമുഖം പ്രതിനിധി

ഒരു കൂടപ്പിറപ്പുണ്ടാവുക എന്നത് ജീവിതത്തിലെ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സുഹൃത്തും എന്നത്തേയും നല്ല സുഹൃത്തും സഹോദരങ്ങള്‍ തന്നെയായിരിക്കും. ജീവിതത്തിന്റെ പലഘട്ടങ്ങളിലും നമ്മളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും മറ്റുള്ളവരില്‍ നിന്നു പ്രതിരോധിച്ചു നിര്‍ത്താനുമൊക്കെ സ്‌നേഹനിധിയായ ഒരു കൂടപ്പിറപ്പ് എന്നും കാണും.

അത്തരത്തിലൊരു കൂടപ്പിറപ്പ് ബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോ മെലീസ നുനെസ് എന്ന സ്ത്രീ തന്റെ ഫെയ്‌സ്ബുക്കില്‍ പോസറ്റ് ചെയ്തിട്ടുണ്ട്.

കഫെയില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടയില്‍ തന്റെ മൂത്തകുട്ടിയായ എമ്മയെ മാതാവ് ജെസീക്ക എല്‍സി വഴക്കു പറയുമ്പോള്‍ എമ്മയുടെ തൊട്ടടുത്തിരിക്കുന്ന ടികെ എന്ന അവളുടെ അനിയത്തിയുടെ പ്രതിഷേമാണ് വീഡിയോയില്‍. മുട്ടിലിഴയുന്ന പ്രായമേ ആയിട്ടുള്ളൂ ടികെയ്ക്ക് എങ്കിലും തന്റെ ചേച്ചിയെ വഴക്കിടുന്നത് അവള്‍ക്ക് സഹിക്കുന്നില്ല. എമ്മ ചീത്തകുട്ടിയാണെന്നു ജെസീക്ക പറയാന്‍ ശ്രമിക്കുമ്പോള്‍, നോ മമ്മി..നോ മമ്മി എന്നു പ്രതിഷേധിക്കുകയാണ് ടികെ. അമ്മയുടെ വഴക്കുകേട്ട് എമ്മ മുഖംപൊത്തി കരയാന്‍ തുടങ്ങിയതോടെ അനിയത്തി കൂടുതല്‍ വികാരപരമായി അമ്മയുടെ നേരെ തിരിഞ്ഞു. തന്റെ കുഞ്ഞികൈകൊണ്ട്, ഇനി ചേച്ചിയെ വഴക്കു പറയരുതെന്നാവശ്യപ്പെട്ട് ജെസീക്കയുടെ കൈയില്‍ തല്ലാന്‍ പോലും അവള്‍ അറച്ചില്ല.

ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്ന് ടികെയ്ക്കു മനസിലാകുന്നുണ്ടെങ്കിലും അമ്മയും ചേച്ചിയും ചേര്‍ന്ന് തന്നെ കളിപ്പിക്കുകയാണെന്നു മാത്രം കുഞ്ഞു ടികെയ്ക്ക് പിടികിട്ടിയില്ല. അഭിനയമോ എന്തോ ആകട്ടെ തന്റെ ചേച്ചിയെ വഴക്കു പറയുന്നത് ആരായാലും, അതിപ്പോള്‍ അമ്മയായലും തനിക്കിഷ്ടമില്ലെന്നാണു ടികെയുടെ പ്രകടനത്തില്‍ നിന്നും മനസിലായത്.

ഈ വീഡിയോ ഫെയ്‌സബുക്കില്‍ പോസ്റ്റ് ചെയ്ത് വെറും 56 സെക്കന്‍ഡുകള്‍കൊണ്ട് ലക്ഷകണക്കിനു പേരുടെ ഹൃദയം കവര്‍ന്നു. 13 മില്യണ്‍ ആളുകള്‍ ഇതിനകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. 25 ലക്ഷം ഷെയറുകളാണ് ഉണ്ടായിരിക്കുന്നത്. സഹോദരങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ കുഞ്ഞു ടികെയെ വരിയെടുത്തൊരു ഉമ്മ കൊടുക്കാന്‍ തോന്നിപ്പോകും. സ്വന്തം സഹോദരങ്ങളെ ഓര്‍ക്കാതിരിക്കാനും ആര്‍ക്കും കഴിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍