UPDATES

തകര്‍പ്പന്‍ ഹൈഹീല്‍ ഷൂ ഡാന്‍സ്; ഈ യുവാക്കള്‍ നിങ്ങളെ മുള്‍മുനയില്‍ നിര്‍ത്തും

അഴിമുഖം പ്രതിനിധി

സമൂഹത്തിലെ പലരും സ്ത്രീയും പുരുഷനും ഇങ്ങനെയായിരിക്കണമെന്ന് ചില മിഥ്യാധാരണ പുലര്‍ത്തുന്നുണ്ട്. വസ്ത്രം, ജോലി, ഇടം അങ്ങനെ പല കാര്യത്തിലും അതു കാണാം. എന്നാല്‍ ചിലര്‍ അത്തരം ധാരണകളെ വകവയ്ക്കാതെ അത് പൊളിച്ചെഴുത്തപ്പെടാറുമുണ്ട്. ഇവിടെ അത്തരം പൊളിച്ചെഴുത്താണ് നൃത്ത സംവിധായകനും, നര്‍ത്തകനുമായ യാനീസ് മാര്‍ഷല്‍ നടത്തിയിരിക്കുന്നത്.

മാര്‍ഷല്‍ തന്റെ പുതിയ നൃത്ത ആവിഷ്‌കാരത്തിന് വേഷവിധാനങ്ങളെ കുറിച്ചുള്ള പൊതുധാരണ  ഒന്നു പൊളിച്ചടുക്കി. സ്ത്രീകള്‍ മാത്രം ധരിക്കുകയുള്ളൂവെന്ന് കരുതിയിരുന്ന പിന്‍ പോയിന്റ് ഹൈഹീല്‍ ഷൂവിട്ടാണ് മാര്‍ഷല്‍ തന്റെ നൃത്തം അവതരിപ്പിച്ചത്. മാര്‍ഷല്‍, ഹൈഹീല്‍ ഷൂവിട്ട് പരിശീലനം നടത്തുന്ന യൂ-ട്യൂബ് വിഡിയോ ഇപ്പോള്‍ തന്നെ മൂന്ന് കോടിയിലധികം അളുകള്‍ കണ്ടു കഴിഞ്ഞു.


യാനീസ് മാര്‍ഷലിന്റെ ഹൈഹീല്‍ ഷൂ ഡാന്‍സ്

2014-ലെ ബ്രിട്ടന്‍ ടാലന്റ് ഷോയിലെ ഫൈനല്‍ മത്സരാര്‍ത്ഥിയായിരുന്നു ഫ്രഞ്ച് നൃത്ത സംവിധായകനായ യാനീസ് മാര്‍ഷല്‍. ‘ദി മെയില്‍ ഡാന്‍സര്‍ ഇന്‍ ഹൈ ഹീല്‍സ്’ എന്ന തലവാചകത്തോടെയുള്ള മാര്‍ഷലിന്റെ ഹൈഹീല്‍ ഷൂവിട്ടുകൊണ്ടുള്ള ഡാന്‍സിന് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ധാരാളം ആരാധകരുണ്ട്. വളരെ ബുദ്ധിമുട്ടേറിയതും അപകടകരവുമായ ചുവടുകളാണ് ഇതില്‍ മാര്‍ഷല്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍