UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരുകാലത്തും തീരാത്ത തമ്പാനൂരിന്റെ മഴ ദുരിതം; ചിത്രങ്ങളിലൂടെ

Avatar

ഒടുവില്‍ മഴ ഫോമിലായി. കഴിഞ്ഞ ദിവസം വരെ വല്ലപ്പോഴും വന്ന് ഒന്നെത്തി നോക്കിയിരുന്ന കാലവര്‍ഷം ഇന്ന് പകല്‍ മുഴുവന്‍ തിരുവനന്തപുരത്ത് തുള്ളിയൊഴിയാതെ പെയ്തുനിന്നു. സമീപത്തെ അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിന് ഒട്ടും ശമനം വരുത്താതെ മഴ പെയ്തു. ഈ ലോകത്ത് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും തമ്പാനൂരില്‍ മാറ്റം വരാത്തതായി ഒന്നുണ്ട്. വെള്ളക്കെട്ട്. വെള്ളക്കെട്ടിന്റെ പേരില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും നഗരസഭയും കോടികള്‍ ചെലവഴിച്ചുവെന്ന് നാട്ടാരെ അറിയിച്ചു കൊണ്ട് നാടൊട്ടുക്കും ഫ്‌ളക്‌സ്‌ വയ്ക്കുന്നതല്ലാതെ വെള്ളക്കെട്ടിന് മാത്രം മാറ്റമൊന്നുമില്ല. സാധാരണ ഈ ദുരിതം അനുഭവിക്കുന്നത് യാത്രകള്‍ക്കായി റെയില്‍വേ സ്റ്റേഷനേയും ബസ് സ്റ്റാന്‍ഡിനേയും ആശ്രയിക്കാനെത്തുന്ന നൂറു കണക്കിന് ആളുകളേയാണ്. കെഎസ്ആര്‍ടിസിയും ട്രെയിനും ഒഴികെ മറ്റൊരു സര്‍ക്കാര്‍ വാഹനവും ഈ ദുരിതത്തില്‍പ്പെടാറില്ല. ഇന്ന് അബദ്ധവശാല്‍ നഗരസഭയുടെ വാഹനവുംപെട്ടു. ഇന്നത്തെ മഴയില്‍ മുങ്ങിയ തമ്പാനൂരിലൂടെ അഴിമുഖം പ്രതിനിധി വി. ഉണ്ണികൃഷ്ണന്റെ ക്യാമറ കണ്ണുകളില്‍പതിഞ്ഞ ചിത്രങ്ങളില്‍ ചിലത്.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍