UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാടന്‍ കാടുകള്‍ കത്തുന്നു; സഹായത്തിന് ഒരായിരം കൈകള്‍ വേണം- നിങ്ങള്‍ തയ്യാറാണോ?

കാട്ടു തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാവുക

കാട് ‘തീ’ കൊണ്ട് പൂക്കുന്നത് കണ്ടിട്ടുണ്ടോ? മഞ്ഞയും പച്ചയും ചുവപ്പും കറുപ്പും നിറങ്ങളില്‍ കാട് പൂത്തുലയുകയാണ്… നിറങ്ങള്‍ക്ക് അകമ്പടിയായി ചൂടും പുകയുമുണ്ട്. പകുതിയും മുക്കാലും മുഴുവനും വെന്ത മാനും പുലിയുമുണ്ട്. പക്ഷികളും ഉരഗങ്ങളും ഉണ്ട്. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന വയനാടന്‍ കാടുകള്‍ നിറഞ്ഞു കത്തുകയാണ്. കാടിനെ രക്ഷിക്കാനായി അഗ്നിശമന സേനകള്‍കള്‍ക്കും കേന്ദ്ര സേനകള്‍ക്കും ഒപ്പം കുറെയാളുകള്‍ ഓടിനടന്ന് പണിയെടുക്കുകയാണ്. അവര്‍ക്ക് ഈ കാട്ടു തീ കെടുത്താന്‍ കൈകള്‍ വേണം. ഒന്നല്ല ഒരായിരം കൈകള്‍ വേണം.

സഹായത്തിനായി നമ്മുടെ നാടിന്റെ നില നില്‍പ്പിനായി അവര്‍ വിളിക്കുന്നു. സഹായിക്കാന്‍ നിങ്ങള്‍ എത്തുമോ? പണമല്ല അവര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെ കുറിപ്പുകളുമല്ല അവര്‍ ചോദിക്കുന്നത്. നിങ്ങളെയാണ്, നിങ്ങളുടെ കൈകള്‍ വേണം അവര്‍ക്ക് അവശേഷിക്കുന്ന പച്ചപ്പുകളെങ്കിലും സംരക്ഷിക്കാന്‍. ഇനി വരുന്ന തലമുറയ്‌ക്കായി ചെറിയ ഒരു പച്ചതുരുത്തെങ്കിലും അവശേഷിപ്പിക്കാന്‍. തയ്യാറുള്ളവര്‍ ഇവരുമായി ബന്ധപ്പെടുക- സുധീഷ് – 9497244940, നോബി- 9995103091, സന്ദീപ്- 8971295959

 

കത്തുന്ന വേനലിന്റെ നൊമ്പരമായി ചെമ്പ്രമല കരിമ്പടം പുതച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍