UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട് ഗാന്ധിഗ്രാമം ഉടമ ദേവദാസ് മരിച്ച നിലയില്‍

പ്രകൃതി വിഭവങ്ങള്‍ക്ക് ബ്രാന്‍ഡിംഗ് നല്‍കി വിപണിയില്‍ വിജയകരമായി വിറ്റഴിക്കാമെന്ന് തെളിയിച്ച് പ്രശസ്തനായ ദേവദാസ് മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ രാവിലെ കണ്ടെത്തിയത്. മുഖം മുഴുവന്‍ സെല്ലോടേപ്പ് ഒട്ടിച്ച് മറച്ചനിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് ഹോട്ടലില്‍ മുറിയെടുത്തത്. മലപ്പുറം തിരൂര്‍ സ്വദേശിയാണ്. രാവിലെ റൂം ബോയിയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വയനാടന്‍ പ്രകൃതി വിഭവങ്ങള്‍ സംസ്‌കരിച്ച് ഗാന്ധി ഗ്രാം എന്ന ബ്രാന്‍ഡ് നാമത്തില്‍ വിറ്റഴിച്ചിരുന്നു. വൈത്തിരിയില്‍ പ്രത്യേകഫാം ഇത്തരം ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനായി വാങ്ങിയിരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഗാന്ധിഗ്രാമിന് ഔട്ട്‌ലെറ്റുകളും മൊബൈല്‍ ഔട്ട് ലെറ്റുകളും ഉണ്ട്. വയനാട്ടിലെ തേന്‍ ആയിരുന്നു വിപണിയില്‍ പ്രധാനമായും എത്തിച്ചിരുന്നു. തേന്‍ നെല്ലിക്കയെന്ന ഉല്‍പന്നവും വിപണിയില്‍ ഏറെ ഇഷ്ടപ്പെട്ട ഇനമായിരുന്നു. താമരശേരി ചുരത്തിലെ കുരങ്ങന്‍മാര്‍ക്ക് എല്ലാ വര്‍ഷവും ഓണസദ്യ നല്‍കി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദിവാസികളുടെ ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനുമായി ഗാന്ധിഗ്രാം ദേവദാസ് വയനാട്ടില്‍ ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍