UPDATES

കായികം

യൂറോപ്പിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല, കരിയർ അവസാനിക്കുന്നത് വരെ അമേരിക്കയിൽ തന്നെ : വെയ്ൻ റൂണി

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 432 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റൂണി യൂണൈറ്റഡിനൊപ്പം 5 പ്രീമിയര്‍ ലീഗ്, 1 ചാമ്പ്യന്‍സ് ലീഗ്,ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും സൂപ്പര്‍ താരങ്ങളില്‍ ഒരാളായ വെയ്ന്‍ റൂണി താന്‍ ഇനി ഇംഗ്ലണ്ടിലേക്കോ. യൂറോപ്പിലേക്കൊ ഫുട്‌ബോള്‍ കളിക്കാന്‍ തിരിച്ചുവരില്ല എന്ന് അറിയിച്ചു. ഇപ്പോള്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഡി സി യുണൈറ്റഡിനായാണ് റൂണി കളിക്കുന്നത്. തന്റെ കരിയര്‍ അവസാനം വരെ താന്‍ ഇനി എം എല്‍ എസില്‍ തന്നെ ആയിരിക്കും എന്നാണ് റൂണി പറയുന്നത്.

17 വര്‍ഷത്തെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ജീവതത്തിന് ശേഷം കഴിഞ്ഞ സീസണ്‍ പകുതിയില്‍ എം എല്‍ എസില്‍ എത്തിയ റൂണി അമേരിക്കയില്‍ മികച്ച പ്രകടനമാണ് കാഴ്ചെവച്ചത്.
അവസാന സ്ഥാനത്തായിരുന്നു ഡി സി യുണൈറ്റഡിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ റൂണിക്ക് കഴിഞ്ഞു. റൂണി അമേരിക്കയില്‍ ആരാധകരുടെ പ്രിയ താരമാവുകയും ചെയ്തു. ലീഗിലെ ബെസ്റ്റ് ഇലവനിലും റൂണി ഉണ്ട്.

നേരത്തെ ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും എവര്‍ട്ടണായും റൂണി കളിച്ചിരുന്നു. ഈ രണ്ടു ക്ലബുകള്‍ക്ക് അല്ലാതെ വേറെ ഒരു ക്ലബിനായും ഇംഗ്ലണ്ടില്‍ കളിക്കാന്‍ തനിക്ക് ആവില്ല എന്നും മുമ്പ് റൂണി പറഞ്ഞിരുന്നു.ഇത് ആദ്യമായല്ല ഒരു ഇംഗ്ലീഷ് താരം അമേരിക്കന്‍ സോക്കാര്‍ ലീഗിലേക്ക് ചേക്കേറുന്നത്.

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ ഡേവിഡ് ബെക്കാം,സ്റ്റീവന്‍ ജെറാര്‍ഡ് ,ഫ്രാങ്ക് ലാമ്പാര്‍ഡ്, എന്നിവരും അമേരിക്കന്‍ ലീഗില്‍ കഴിവ് തെളിച്ചവരാണ്. തന്റെ ക്ലബ്ബ് ഫുട്‌ബോള്‍ ക്യാരിയറില്‍ നേടാവുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് റൂണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിട്ടത്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 432 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റൂണി യൂണൈറ്റഡിനൊപ്പം 5 പ്രീമിയര്‍ ലീഗ്, 1 ചാമ്പ്യന്‍സ് ലീഗ്,ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍