UPDATES

ട്രെന്‍ഡിങ്ങ്

ഞങ്ങള്‍ പറഞ്ഞാലേ ചര്‍ച്ച ചെയ്യുകയുള്ളോ? അമ്മയ്‌ക്കെതിരേ വനിത സംഘടന

നടിയെ അപമാനിച്ചവര്‍ക്കെതിരേ വനിത കമ്മിഷനില്‍ പരാതി നല്‍കി

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരേ പരോക്ഷവിമര്‍ശനവുമായി സിനിമയിലെ വനിത കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി). ഇന്ന് എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല എന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസ്താവനയെയാണ് ഡബ്ല്യുസിസി പരോക്ഷമായി വിമര്‍ശിക്കുന്നത്. ഡബ്ല്യുസിസി ഉയര്‍ത്തിയാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നായിരുന്നോ ആ കേസ് എന്നാണ് വനിത സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പില്‍ ഉയര്‍ത്തുന്ന ചോദ്യം. വൈകുന്നേരം നടന്ന വാര്‍ത്തസമ്മേളനത്തില്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസ്തുത വിഷയം അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍പോലും ഉയര്‍ത്തിയില്ലെന്ന താരസംഘടന നേതാക്കളുടെ അഭിപ്രായപ്രകടനത്തെയാണ് ഡബ്ല്യുസിസി എതിര്‍ക്കുന്നത്. വനിതസംഘടന പ്രതിനിധികള്‍ കൂടിയായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, അമ്മ എക്‌സിക്യൂട്ടീവ് മെംബര്‍ ആയ രമ്യ നമ്പീശന്‍ എന്നിവര്‍ ഇതു ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ഇന്നസെന്റും ഗണേശ് കുമാറും അടക്കമുള്ളവര്‍ വ്യംഗാര്‍ത്ഥാത്തില്‍ സൂചിപ്പിച്ചത്.

എന്നാല്‍ കോടതിയില്‍ നില്‍ക്കുന്ന കേസ് ആയതിനാല്‍ അതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് വേണ്ടെന്ന തീരുമാനമായിരുന്നു ഡബ്ല്യുസിസിക്കെന്നും എന്നാല്‍ അങ്ങനെയാരെങ്കിലും ഉയര്‍ത്തിയാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതായേ ഈ കേസിനെ അമ്മ കാണുന്നുള്ളോ എന്നുമാണ് ഡബ്ല്യുസിസി ചോദിക്കുന്നത്.

തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് തങ്ങളുടെ കഴിവിന് അനുസരിച്ച് എല്ലാ നിയമ പിന്തുണയും ഒരുക്കികൊടുത്ത് ഒപ്പം നില്‍ക്കുമെന്നും ഡബ്ല്യുസിസി പറയുന്നു. നടിയെ അപമാനിച്ചവര്‍ക്കെതിരേ വനിത കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വനിത സംഘടന പറയുന്നു. അമ്മ സംഘടനയില്‍ നിന്നും എല്ലാവിധ പിന്തുണയും തങ്ങള്‍ക്കു ലഭിക്കുമെന്നാണ്പ്രതീക്ഷയെന്നും അവര്‍ പറയുന്നു.

ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍