UPDATES

വൈറല്‍

ജനങ്ങള്‍ ഭൂരിപക്ഷം തരുമ്പോള്‍ മാത്രം ഞങ്ങള്‍ ഭരിക്കും: 2011ല്‍ വിഎസ് പറഞ്ഞത് ഇങ്ങനെ (വീഡിയോ)

മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോട് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് എന്തുകൊണ്ട് എല്‍ഡിഎഫ് അധികാരത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുന്നില്ല എന്നാണ്. ജനങ്ങള്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തരുമ്പോള്‍ മാത്രം ഞങ്ങള്‍ അധികാരം ഏറ്റെടുക്കും എന്നായിരുന്നു വിഎസിന്റെ മറുപടി.

കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ആര് ഭരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഒരു സ്വതന്ത്രന്റെ പിന്തുണയടക്കം 105 എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള ബിജെപി എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കും എന്നത് ചോദ്യ ചിഹ്നമാണ്. 117 പേരുടെ പിന്തുണ അവകാശപ്പെടുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ ഗവര്‍ണര്‍ അടുപ്പിച്ചതുമില്ല. കേസിന്റെ വാദം സുപ്രീം കോടതിയില്‍ തുടങ്ങിയിരിക്കുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിനാണ് 15 ദിവസത്തെ സമയമെന്നും ഇത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കലല്ലേ എന്നുമെല്ലാം സുപ്രീം കോടതി ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

2011ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേയ്ക്കാണ് നീങ്ങിയത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ മാറ്റി അധികാരത്തില്‍ കൊണ്ടുവരുന്ന കേരളത്തിലെ ജനങ്ങളുടെ വിധി 2011ല്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു. ഭരണവിരുദ്ധ വികാരം ജനവിധിയില്‍ കാര്യമായി പ്രതിഫലിച്ചില്ല എന്ന് മാത്രമല്ല. നിരവധി സീറ്റുകള്‍ ഭരണ മുന്നണിയായ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തോറ്റത് നേരിയ ഭൂരിപക്ഷത്തിനുമായിരുന്നു. ഏതായാലും ഏറെ ഉദ്വേഗജനകമായ മണിക്കൂറുകള്‍ക്ക് ശേഷം, ഒരു ഘട്ടത്തില്‍ ലീഡ് നിലയില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം വരെ എത്തിയതിന് ശേഷം യുഡിഎഫ് 72, എല്‍ഡിഎഫ് 68 എന്നായി അവസാന സീറ്റ് നില.

140 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള കേരള നിയമസഭയില്‍ ഭരണകക്ഷിയാകാന്‍, മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ടത് 71 അംഗങ്ങള്‍. വെറും ഒരു സീറ്റ് കൂടുതല്‍ കിട്ടിയത് രണ്ട് സീറ്റ് കൂടുതല്‍ കിട്ടിയതിനാല്‍ യുഡിഎഫിന് അധികാരം കിട്ടി. മൂന്ന് സീറ്റിന്റെ കുറവ് കൊണ്ട് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച നഷ്ടമായി. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോട് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് എന്തുകൊണ്ട് എല്‍ഡിഎഫ് അധികാരത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുന്നില്ല എന്നാണ്. ജനങ്ങള്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തരുമ്പോള്‍ മാത്രം ഞങ്ങള്‍ അധികാരം ഏറ്റെടുക്കും എന്നായിരുന്നു വിഎസിന്റെ മറുപടി.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍