UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഴ അടയ്ക്കില്ല, ജയിലില്‍ പോകാന്‍ തയ്യാര്‍: ശ്രീശ്രീ രവിശങ്കര്‍

അഴിമുഖം പ്രതിനിധി

ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തിന്റെ ഒരുക്കങ്ങള്‍ യമുന തടത്തിലെ പരിസ്ഥിതിക്ക് കോട്ടം വരുത്തിയതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴ അടയ്ക്കില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍. അഞ്ചു കോടി രൂപയാണ് ഇന്നലെ ട്രൈബ്യൂണല്‍ പിഴ വിധിച്ചത്. ഒരു പൈസ പോലും അടയ്ക്കില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രവിശങ്കര്‍ പറഞ്ഞു. ആര്‍ട്ട് ഓഫ് ഇന്ത്യയുടെ തലവനാണ് രവിശങ്കര്‍. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി നാളെ ഉദ്ഘാടനം ചെയ്യുന്നത്.

യമുനാ തീരത്തെ ആയിരം ഏക്കര്‍ ഭൂമിയില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ട്രൈബ്യൂണല്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നു.

ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിക്കുന്ന പരിപാടി സാംസ്‌കാരിക ഒളിമ്പിക്‌സ് ആണെന്നാണ് രവിശങ്കറിന്റെ വാദം. പരിപാടി യമുനാ തീരത്തെ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രവിശങ്കറിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കരുതെന്നാണ് കേന്ദ്രം ട്രൈബ്യൂണലില്‍ വാദിച്ചത്.

പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി സൈന്യത്തെ ഉപയോഗിച്ചതും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന രവിശങ്കറിന് കേന്ദ്രം ആനുകൂല്യങ്ങള്‍ ചെയ്തു നല്‍കുന്നതായും ആരോപണമുണ്ട്. രവിശങ്കറിന്റെ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ 2.5 കോടി രൂപ ധനസഹായം നല്‍കിയെന്ന വാര്‍ത്തയും ഇന്നലെ പുറത്തു വന്നിരുന്നു.

അതേസമയം ഇന്ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് അഞ്ചു കോടി രൂപ കെട്ടിവച്ചില്ലെങ്കില്‍ പരിപാടിയുടെ അനുമതി റദ്ദാക്കുമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍