ആള്‍ക്കൂട്ടത്തിന് നടുവില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു അയാള്‍. യൂറോ കപ്പിലെ ഫ്രാന്‍സിന്റെ തോല്‍വി അത്രമേല്‍ വേദനാജനകമായിരുന്നു അയാള്‍ക്ക്. അപ്പോഴാണ് പോര്‍ച്ചുഗലിന്റെ ഒരു കുഞ്ഞാരാധകന്‍ അയാളുടെ അടുത്തെത്തിയത്. പിന്നീട് കണ്ടത് ലോകം നെഞ്ചേറ്റിയ രംഗങ്ങള്‍.
ദുഃഖഭാരത്തില്‍ നില്‍ക്കുകയായിരുന്ന ചെറുപ്പക്കാരന്റെ കൈ പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു തുടങ്ങിയ കുട്ടി പിന്നീട് യുവാവിനെ ആലിംഗനം ചെയ്യുകയും തോളത്ത് തട്ടി ആശ്വസിപ്പിക്കുകയും ആയിരുന്നു. അതിനു ശേഷം യുവാവ് പരിസരത്തു നിന്നും മാറി എന്ന് ഉറപ്പുവരുത്തിയിട്ടാണ് കുട്ടി തന്റെ ആഹ്ളാദപ്രകടനം തുടര്‍ന്നത്. വീഡിയോ കാണാം…