UPDATES

എഡിറ്റര്‍

മുസ്ലിംങ്ങള്‍ക്കു പ്രവേശനമില്ല

മുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ല. ഗാസിയാബാദ് ജില്ലയിലെ ദസ്‌നാ ഗ്രാമത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രത്തിന്റെ ഗേറ്റിലെ ബാനറിലെ വാചകമാണിത്. രാജ്യത്തിന്റെ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്നും വളരെ അകലെയല്ല ഈ ഗ്രാമം. ക്ഷേത്ര പുരോഹിതന്‍ നോക്കി നില്‍ക്കവേ ക്ഷേത്രത്തിനുള്ളില്‍ പത്തു വയസ്സുള്ള ബാലനെ ഒരു കൗമാരക്കാരന്‍ മര്‍ദ്ദിക്കുന്നു. അക്രമി മുളവടിയെടുക്കാനായി ഉള്ളിലേക്ക് പോയ തക്കം നോക്കി ബാലന്‍ ഓടി രക്ഷപ്പെട്ടു. ഈ പത്തുവയസ്സുകാരന്‍ മുസ്ലിമാണ്. ക്ഷേത്രക്കുളത്തില്‍ നിന്നും ജലം ശേഖരിക്കാനായി എത്തിയതാണ് അവന്‍. ആ ജലം പരിശുദ്ധമാണെന്നും അതിന് രോഗ സൗഖ്യം നല്‍കാന്‍ കഴിവുണ്ടെന്നും ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ പറയുന്നു. ഗേറ്റിന് മുന്നിലെ മുന്നറിയിപ്പ് അവഗണിച്ച് ജലം ശേഖരിക്കാന്‍ എത്തുന്ന മുസ്ലിങ്ങളെ കുറ്റപ്പെടുത്താനും ഇയാള്‍ മറക്കുന്നില്ല. അതേസമയം ബാലനെ മര്‍ദ്ധിച്ച കൗമാരക്കാരനെ വീരനെന്ന് വിളിച്ച് പുറത്തു തട്ടി അഭിനന്ദിക്കാനും മടിച്ചില്ല. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.tehelka.com/2016/01/welcome-to-saffron-corridor/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍