UPDATES

വിദേശം

ആ വെള്ളത്തിമിംഗലം റഷ്യന്‍ ആയുധമോ? നോര്‍വ്വേക്കാര്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്

തിമിംഗലത്തിന്റെ ശരീരത്തില്‍  ചില ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നുവെന്നും അതിന് മുകളില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗ് എന്നാണ് അടയാളപ്പെടുത്തിയിരുന്നതെന്നും അവര്‍ പറയുന്നു.

നോര്‍വ്വെ ഇപ്പോള്‍ ഭയക്കുന്നത് കഴുത്തിന് ചുറ്റും ബെല്‍റ്റ് ഘടിപ്പിച്ച നിലയില്‍ കണ്ടെത്തിയ ഒരു വെള്ളത്തിമിംഗലത്തെയാണ്. റഷ്യന്‍ സേനയുടെ ‘ആയുധ’മാണ് ഈ വെള്ളത്തിമിംഗലമെന്നാണ് നോര്‍വ്വേയിലെ വിദഗ്ദ്ധര്‍ പറയുന്നത്.

വിചിത്രമായ ഉപകരണങ്ങള്‍ അണിഞ്ഞ ഒരു തിമിംഗലം തങ്ങളുടെ ബോട്ടുകള്‍ ആക്രമിച്ചുവെന്ന് നോര്‍വ്വെയിലെ ചെറുഗ്രാമമായ ഇന്‍ഗയിലെ മത്സ്യതൊഴിലാളികള്‍ പറയുന്നു. മത്സബന്ധനത്തിന് പോകുന്നതിനിടെ ബോട്ടിന് സമീപമെത്തിയ തിമിംഗലം ബോട്ടിലേക്ക് ഇടിച്ചെന്നും, അതിന്റെ പെരുമാറ്റം തീര്‍ത്തും വിചിത്രമായിരുന്നുവെന്നും മത്സത്തൊഴിലാളികള്‍ പറയുന്നു.

തിമിംഗലത്തിന്റെ ശരീരത്തില്‍ ബെല്‍റ്റ് ഘടിപ്പിച്ചിരുന്നുവെന്നും അതിന് മുകളില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗ് എന്നാണ് അടയാളപ്പെടുത്തിയിരുന്നതെന്നും അവര്‍ പറയുന്നു. ക്യാമറയോ അല്ലെങ്കില്‍ ഇത്തരത്തിലുള്ള മറ്റെന്തെങ്കിലും ഉപകരണമോ ആവാം തിമിംഗലത്തിന്റെ ശരീരത്തിലെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

ഇത്തരമൊരു തിമിംഗലത്തെ നോര്‍വ്വെയിലേക്ക് അയച്ചത് റഷ്യയിലെ ശാസ്ത്രജ്ഞന്മാരായിരിക്കില്ലെന്നും അത് റഷ്യന്‍ വ്യാമസേനയാവാമെന്നുമാണ് നോര്‍വ്വെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ ബ്യൂ പറയുന്നത്.

1980 കളില്‍ ഡോള്‍ഫിനുകള്‍ക്ക് സോവിയറ്റ് റഷ്യ മിലിറ്ററി ട്രെയിനിങ് നല്‍കിയിരുന്നു, ഇവയുടെ അപാരമായ കാഴ്ച്ചശക്തിയും, ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ള കഴിവും കടലിനടിത്തട്ടിലെ ആയുധങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നു.

ഇത്തരത്തിലുള്ള ജലജീവികളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ 1990ല്‍ റഷ്യ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ 2017ല്‍ സെസ്ദ റഷ്യന്‍ പട്ടാളം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌വേണ്ടി സീലുകളേയും, ഡോള്‍ഫിനുകളേയും ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്‌ളാദിമിര്‍ പുട്ടിന്‍ ദ്രുവപ്രദേശത്തെ തന്റെ മിലിട്ടരി ക്യാമ്പുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തുടക്കം കുറിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.

വടക്കന്‍ റഷ്യയിലെ ഒരു ജീവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യോമ സേന താവളങ്ങള്‍ സംരക്ഷിക്കുന്നതിനായി കടല്‍ ജീവികളെ ഉപയോഗിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരുന്നു. വ്യോമസേനയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കുള്ളില്‍ ആഴക്കടലില്‍ മുങ്ങിത്തപ്പുന്ന ഒരാള്‍ മരണപ്പെട്ട വിവരവും ഈ പഠനത്തില്‍ സൂചിപ്പിച്ചിരുന്നു.

റഷ്യന്‍ ഗവണ്‍മെന്റ് 2016ല്‍ 1,406,898.00രൂപയുടെ ഡോള്‍ഫിന്‍ കുഞ്ഞുങ്ങളെ വാങ്ങിയിരുന്നുവെന്ന് ചില കണക്കുകള്‍ പുറത്ത് വന്നിരുന്നുവെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍