UPDATES

വാനാക്രൈയേ നേരിടാന്‍ എന്തൊക്കെ ചെയ്യാം? സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശങ്ങള്‍

വാനാക്രിപ്റ്റ്, വാനാക്രൈ, വാനാക്രിപ്റ്റ്0ആര്‍, ഡബ്ല്യൂക്രിപ്റ്റ്, ഡബ്ല്യൂസിആര്‍വൈ എന്നീ പേരുകളിലും ഈ റാന്‍സംവേറുകള്‍ അറിയപ്പെടുന്നു

ലോകം മുഴുവന്‍ വാനാക്രൈ എന്ന റാന്‍സംവേറിന്റെ ഭീതിയിലാണ്. ഒരു കമ്പ്യൂട്ടറിലോ ടാബ്ലറ്റിലോ സ്മാര്‍ട്ട്‌ഫോണിലോ കടന്നുകൂടി ഉപകരണം ലോക്ക് ആക്കാനും ഫയലുകള്‍ നശിപ്പിക്കാനും സാധിക്കുന്ന വയറസുകള്‍ ആണ് റാന്‍സംവേറുകള്‍. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ റാന്‍സംവേര്‍ ആക്രമണത്തിനാണ് ഇപ്പോള്‍ നാം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിലും നമ്മുടെ കേരളത്തില്‍ പോലും ഈ വൈറസുകളുടെ ആക്രമണം ആരംഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഈ വൈറസ് ആക്രമണത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. കേരള പോലീസിന്റെ സൈബര്‍ഡോം പുറത്തുവിട്ട പത്രക്കുറിപ്പില്‍ വാനാക്രൈയെ എങ്ങനെ നേരിടാമെന്ന് വിശദമായി പറയുന്നുണ്ട്.

വിന്‍ഡോസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെയാണ് വാനാക്രൈ ആക്രമിക്കുന്നത്. വാനാക്രിപ്റ്റ്, വാനാക്രൈ, വാനാക്രിപ്റ്റ്0ആര്‍, ഡബ്ല്യൂക്രിപ്റ്റ്, ഡബ്ല്യൂസിആര്‍വൈ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

വിന്‍ഡോസ് തങ്ങളുടെ സുരക്ഷ സോഫ്റ്റ്‌വെയറായ എംഎസ്17-010 ഉപയോഗിക്കാത്ത എല്ലാ യന്ത്രങ്ങളെയും ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും ഒരു ഉപകരണത്തെ ഇത് ബാധിച്ചാല്‍ അതിലെ ഫയലുകള്‍ തട്ടിയെടുക്കപ്പെടുകയും നിശ്ചിത സമയം പ്രഖ്യാപിച്ച് അതിനുള്ളില്‍ 300 ഡോളര്‍ ഓണ്‍ലൈന്‍ പണവിനിമയ സംവിധാനമായ ബിറ്റ്‌കോയിന്‍ വഴി അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. മൂന്ന് ദിവസത്തിനുള്ളില്‍ ഈ പണം അടച്ചില്ലെങ്കില്‍ മോചനദ്രവ്യത്തിന്റെ തുക 600 ഡോളര്‍ ആയി ഉയര്‍ത്തും. എല്ലാ രേഖകളും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മോചനദ്രവ്യം ആവശ്യപ്പെടുന്നത്. കൂടാതെ ഡബിള്‍പള്‍സര്‍ എന്ന സോഫ്റ്റ്‌വെയറും ഈ വൈറസ് കമ്പ്യൂട്ടറുകളില്‍ സ്ഥാപിക്കും. ഇന്റര്‍നെറ്റ് വഴിയോ ഇമെയില്‍ വഴിയോ അയയ്ക്കുന്ന ലിങ്കുകളിലൂടെയാണ് ഈ വൈറസ് പരക്കുന്നത്.

ഈ വൈറസിനെ നേരിടാന്‍ എന്തുചെയ്യണമെന്നറിയാന്‍ പത്രക്കുറിപ്പ് വായിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍