UPDATES

എഡിറ്റര്‍

കാശ്മീര്‍ ജനതയുടെ ‘ആസാദി’; അരുന്ധതി റോയ് എഴുതുന്നു

ജെഎന്‍യുവില്‍ കനയ്യ വിളിച്ച ആസാദി മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ മുഴങ്ങുന്നത് കശ്മീരിലാണ്. അഫ്സല്‍ ഗുരു അനുസ്മരണ യോഗമാണ് ജെഎന്‍യുവിലെ സമരത്തിന് തുടക്കം കുറിച്ചത്. ‘കശ്മീര്‍’ ഒരു നിമിത്തം മാത്രമായിരുന്നു.

 

എന്നാല്‍ ആ കാശ്മീരില്‍ സൈന്യം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ ഇന്ന് ആസാദി മുറവിളികള്‍ അനുദിനം ശക്തമാകുകയാണ്. പ്രസിദ്ധ സാഹിത്യകാരി അരുന്ധതി റോയ് അവരുടെ ലേഖനത്തില്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

 

കശ്മീരിലെ ജനതയുടെ ‘ആസാദി’ മുറവിളികളുടെ അര്‍ത്ഥം എന്താണ്? എന്ത് കൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയാത്തത്? എന്നാണ് ഭൂപട രേഖകള്‍ പവിത്രമായത്? അരുന്ധതി റോയ് എഴുതുന്നു.

 

കശ്മീരിലെ ജനത പതിറ്റാണ്ടുകള്‍ക്ക് മുന്നേയും ഇപ്പോഴും ശബ്ദമുയര്‍ത്തുന്നതും സ്വതന്ത്ര്യത്തിന് വേണ്ടിയാണ്. നിരായുധരായവരെ സൈനികര്‍ വെടിവെച്ചിടുന്നതും, ആംബുലന്‍സുകളും ആശുപത്രികളും പോലീസുകാര്‍ ആക്രമിക്കുന്നതും, പെല്ലറ്റ് ഗണ്‍ തിരകള്‍ കൌമാരക്കാരുടെ കാഴ്ച കവര്‍ന്നെടുക്കുന്നതും അപലപനീയമാണ്.  ഈ മനുഷ്യാകാശ ലംഘനങ്ങള്‍ ഉടനടി അവസാനിപ്പിക്കേണ്ടതാണ്. കാരണം കശ്മീരിലെ ജനത സമരം ചെയ്യുന്നത് പുതിയ നിയമ വ്യവസ്ഥിതിക്കയോ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെയോ അല്ല,  സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. പെല്ലെറ്റ് തിരകളോ കാരാഗൃഹമോ അവരെ ഭയപ്പെടുത്തുന്നില്ല. തിരകളെയും മരണത്തെയും പുണരാന്‍ അവര്‍ തയ്യാറാണ് എന്നതിനെപ്പറ്റിയും അരുന്ധതി റോയ് ലേഖനത്തില്‍ പറയുന്നുണ്ട്. 

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/HJiJIP

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍