UPDATES

സിനിമാ വാര്‍ത്തകള്‍

പ്രണവ് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന് എന്ത് സംഭവിച്ചു?

പ്രണവ് ചിത്രം മേയില്‍ ആരംഭിക്കും

മോഹന്‍ലാലിന്‍െ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രത്തിന് എന്തു സംഭവിച്ചുവെന്ന അകാംക്ഷയിലാണ് ആരാധകര്‍. ആറുമാസം മുമ്പ് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു പ്രണവിന്റെ ആദ്യ ചിത്രം ജീത്തുവിന്റെ കൂടെയാണെന്നും ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും മറ്റും. പക്ഷെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ബോധപൂര്‍വമായ മൗനത്തിലാണ്. എന്നാല്‍ പുതിയ വാര്‍ത്ത ചിത്രം മേയില്‍ ആരംഭിക്കുമെന്നാണ്.

ജീത്തു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും ഓണത്തോട് അനുബന്ധിച്ച് ചിത്രം റിലീസിനെത്തിക്കാനുമാണ് പദ്ധതിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ബാക്കിയുള്ള അഭിനേതാക്കളെ തീരുമാനിക്കുവാനുള്ള തിരക്കിലാണ് അണിയറക്കാര്‍. അശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിനായി പ്രണവ് ആയോധനകലകള്‍ പരിശീലിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഏതോരു സൂപ്പര്‍ സ്റ്റാറിനെയും വെല്ലുന്ന ആരാധക പിന്തുണയാണ് പ്രണവിനുള്ളത്. അതും ചെറുപ്പക്കാരായ ആരാധകരാണ് പ്രണവിനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍