UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുവിദ്യാലയങ്ങള്‍ എന്തിന്? പണിയ കുട്ടികള്‍ മാത്രമുള്ള സ്കൂളിനെ എങ്ങനെ പൊതുവിദ്യാലയം എന്നു വിളിക്കും?

Avatar

കെ.എം. ഉണ്ണികൃഷ്ണന്‍

കേരളത്തില്‍ പിറന്നയാളെ നാമെന്ത് വിളിക്കണം? എങ്ങനെ വിളിക്കപ്പെടണം എന്നായിരിക്കും അയാളുടെ സ്വത്വബോധം ആഗ്രഹിക്കുന്നത്? ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, അതോ പണിയന്‍, മേനോന്‍, നമ്പീശന്‍, പുലയന്‍, അതോ മാഷ്, ഡ്രൈവര്‍, ഗുമസ്തന്‍, സൂപ്രണ്ട്, ഡോക്ടര്‍, കലക്ടര്‍, അതോ വെള്ളാപ്പള്ളിയുടെ മകന്‍, കെ.കരുണാകരന്‍ മകന്‍, കാര്‍ത്തികേയന്റെ മകന്‍ എന്നോ?

‘ഭാരതമെന്ന പേര്‍ കേള്‍ക്കുമ്പോള്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന് വള്ളത്തോള്‍ പാടുമ്പോള്‍, ‘കേരളീയര്‍, ഭാരതീയര്‍ എന്നല്ലാതെ പൊതുസമൂഹത്തിന് മറ്റൊരു വ്യക്തിത്വവും വേണ്ട’ (ഡോ. കെ.ജി.പൗലോസ്) എന്ന കേരളീയ സങ്കല്‍പ്പത്തെയാണ് മുന്നോട്ട് വയ്ക്കുന്നത്. കേരളം മലയാളിയുടെ സ്വത്വബോധത്തെ നിര്‍വചിക്കുന്നുവെങ്കില്‍, ആദ്യത്തെ ഖണ്ഡികയില്‍ സൂചിപ്പിച്ച സ്വത്വമോഹങ്ങള്‍ നമ്മെ നയിക്കുന്നത് എവിടേക്കായിരിക്കും?

അത് സൂരിനമ്പൂതിരിപ്പാടിന്റെ കേരളമായിരിക്കും. അറിവും ജ്ഞാനവും ധനവും സാമൂഹ്യസേവനത്തിനുള്ള പദവികളുമെല്ലാം ഒരു ചെറിയ വിഭാഗത്തിലൊതുങ്ങും. മറ്റുള്ളവര്‍ എല്ലാവരും നല്ല ഇരകള്‍. സ്ത്രീകള്‍ ‘നേരമ്പോക്കിന്’; ദരിദ്രര്‍ ‘പടിക്ക് പുറത്ത്’; ചോദ്യം ചോദിക്കുന്നവര്‍ ‘കളരിക്ക് പുറത്ത്’. വി.കെ.എന്‍. ശൈലിയില്‍ പറഞ്ഞാല്‍ ജ.ജ.യു.പി.ബൂ.സ.മ.മ.വ. (മുഴുവന്‍ പേര് കുറുപ്പിനൊടുവില്‍ നല്‍കിയിട്ടുണ്ട്.

ജാതിമതവിഭാഗീയതകളില്ലാത്ത പുതിയൊരു വ്യക്തിത്വം ഓരോ മലയാളിക്കും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ മുളപൊട്ടലാണ് കേരളത്തില്‍ സ്ഥാപിതമായ പൊതുവിദ്യാലയങ്ങള്‍. അത് സമത്വത്തിലധിഷ്ഠിതമായ സംസ്‌കാരത്തിന്റെ പിറവിയെക്കുറിച്ചുള്ള സ്വപ്നമാണ്. നാഷണല്‍ സ്‌കൂളുകള്‍, മലബാര്‍ ബോര്‍ഡ് സ്‌കൂളുകള്‍. ദേശാഭിമാനത്തില്‍ പ്രചോദിതരായ അനേകം മഹത്തുക്കള്‍ തുടങ്ങിവെച്ച നൂറുകണക്കിന് പള്ളിക്കൂടങ്ങള്‍.

ഇനി പറയൂ, പൊതുവിദ്യാലയങ്ങള്‍ ‘പൊതു’ വാക്കാകുന്നത് എങ്ങനെയെന്ന്. പൊതുവിദ്യാലയങ്ങള്‍ എന്തിനു വേണ്ടിയെന്ന്! ജാതിസ്വത്വവാദത്തോടൊപ്പം അരാഷ്ട്രീയവാദവും വ്യക്തിവാദവും പിന്നോക്കവിഭാഗങ്ങളെ പൊതുധാരയില്‍ നികറ്റുന്നത് അവരുടെ ‘പ്രാകൃതഭാഷ’യാണെന്ന അതീവലളിതമായ ദളിതവാദവും ഒരുമിച്ചുചേര്‍ത്ത് ആഗോളതലത്തിലുള്ള മൂലധനശക്തികള്‍ക്കൊപ്പം മറ്റൊരു ‘നവകേരളസങ്കല്‍പ’നിര്‍മ്മാണത്തിന് ഒരുക്കം കൂട്ടുന്നവര്‍ കേരളത്തിലുണ്ട്. അവരുടെ ചിന്ത സമൂഹത്തിലെ പൊതുജനങ്ങളെക്കുറിച്ചല്ല; നവോത്ഥാനം സൃഷ്ടിച്ച സ്വത്വബോധത്തെ അട്ടിമറിച്ച് ‘സൂരിനമ്പൂതിരിപ്പാടു’മാരുടേതായ മേല്‍ക്കോയ്മയിലേക്ക് പുതുതലമുറയെ തിരിച്ചു കൊണ്ടു പോകുന്നതിനെക്കുറിച്ചാണ്. അത്തരം ചിന്തകളില്‍ നിന്നാണ് 53 ല്‍ ഒരാളൊഴികെ ഒരാളൊഴികെ 52 പേരും പണിയ കുട്ടികളാകുന്ന ഗവണ്‍മെന്റ് എല്‍.പി.എസുകളും ഉണ്ടാകുത്!

(ജ.ജ.യു.പി.ബൂ.സ.മ.മ.വ.: ജാതി, ജന്മി, മുതലാളി, പിന്തിരിപ്പന്‍, ബൂര്‍ഷ്വാ, സാമ്രാജ്യ, മൗലിക, വര്‍ഗ്ഗീയവാദി)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

കെ. എം ഉണ്ണികൃഷ്ണന്‍

കേരളത്തില്‍ പിറന്നയാളെ നാമെന്ത് വിളിക്കണം? എങ്ങനെ വിളിക്കപ്പെടണം എന്നായിരിക്കും അയാള്‍ ആഗ്രഹിക്കുന്നത്? ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, അതോ പണിയന്‍, മേനോന്‍, നമ്പീശന്‍, പുലയന്‍, അതോ മാഷ്, ഡ്രൈവര്‍, ഗുമസ്തന്‍, സൂപ്രണ്ട്, ഡോക്ടര്‍, കലക്ടര്‍, അതോ വെള്ളാപ്പള്ളിയുടെ മകന്‍, കെ കരുണാകരന്‍റെ മകന്‍, കാര്‍ത്തികേയന്റെ മകന്‍ എന്നോ?

‘ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന് വള്ളത്തോള്‍ പാടുമ്പോള്‍, ‘കേരളീയര്‍, ഭാരതീയര്‍ എന്നല്ലാതെ പൊതുസമൂഹത്തിന് മറ്റൊരു വ്യക്തിത്വവും വേണ്ട’ (ഡോ. കെ.ജി.പൗലോസ്) എന്ന കേരളീയ സങ്കല്‍പ്പത്തെയാണ് മുന്നോട്ട് വയ്ക്കുന്നത്. കേരളം മലയാളിയുടെ സ്വത്വബോധത്തെ നിര്‍വചിക്കുന്നുവെങ്കില്‍, ആദ്യത്തെ ഖണ്ഡികയില്‍ സൂചിപ്പിച്ച സ്വത്വമോഹങ്ങള്‍ നമ്മെ നയിക്കുന്നത് എവിടേക്കായിരിക്കും?

അത് സൂരിനമ്പൂതിരിപ്പാടിന്റെ കേരളമായിരിക്കും. അറിവും ജ്ഞാനവും ധനവും സാമൂഹ്യസേവനത്തിനുള്ള പദവികളുമെല്ലാം ഒരു ചെറിയ വിഭാഗത്തിലൊതുങ്ങും. മറ്റുള്ളവര്‍ എല്ലാവരും നല്ല ഇരകള്‍. സ്ത്രീകള്‍ ‘നേരമ്പോക്കിന്’; ദരിദ്രര്‍ ‘പടിക്ക് പുറത്ത്’; ചോദ്യം ചോദിക്കുന്നവര്‍ ‘കളരിക്ക് പുറത്ത്’. വി കെ എന്‍ ശൈലിയില്‍ പറഞ്ഞാല്‍ ജ.ജ.യു.പി.ബൂ.സ.മ.മ.വ. (മുഴുവന്‍ പേര് കുറുപ്പിനൊടുവില്‍ നല്‍കിയിട്ടുണ്ട്).

ജാതി, മത, വിഭാഗീയതകളില്ലാത്ത പുതിയൊരു വ്യക്തിത്വം ഓരോ മലയാളിക്കും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ മുളപൊട്ടലാണ് കേരളത്തില്‍ സ്ഥാപിതമായ പൊതുവിദ്യാലയങ്ങള്‍. അത് സമത്വത്തിലധിഷ്ഠിതമായ സംസ്‌കാരത്തിന്റെ പിറവിയെക്കുറിച്ചുള്ള സ്വപ്നമാണ്. നാഷണല്‍ സ്‌കൂളുകള്‍, മലബാര്‍ ബോര്‍ഡ് സ്‌കൂളുകള്‍. ദേശാഭിമാനത്തില്‍ പ്രചോദിതരായ അനേകം മഹത്തുക്കള്‍ തുടങ്ങിവെച്ച നൂറുകണക്കിന് പള്ളിക്കൂടങ്ങള്‍.

ഇനി പറയൂ, പൊതുവിദ്യാലയങ്ങള്‍ ‘പൊതു’വാക്കാകുന്നത് എങ്ങനെയെന്ന്. പൊതുവിദ്യാലയങ്ങള്‍ എന്തിനു വേണ്ടിയെന്ന്! ജാതിസ്വത്വവാദത്തോടൊപ്പം അരാഷ്ട്രീയവാദവും വ്യക്തിവാദവും പിന്നോക്കവിഭാഗങ്ങളെ പൊതുധാരയില്‍ നിന്നകറ്റുന്നത് അവരുടെ ‘പ്രാകൃതഭാഷ’യാണെന്ന അതീവലളിതമായ ദളിതവാദവും ഒരുമിച്ചുചേര്‍ത്ത് ആഗോളതലത്തിലുള്ള മൂലധനശക്തികള്‍ക്കൊപ്പം മറ്റൊരു ‘നവകേരളസങ്കല്‍പ’ നിര്‍മ്മാണത്തിന് ഒരുക്കം കൂട്ടുന്നവര്‍ കേരളത്തിലുണ്ട്.

അവരുടെ ചിന്ത സമൂഹത്തിലെ പൊതുജനങ്ങളെക്കുറിച്ചല്ല; നവോത്ഥാനം സൃഷ്ടിച്ച സ്വത്വബോധത്തെ അട്ടിമറിച്ച് ‘സൂരിനമ്പൂതിരിപ്പാടു’മാരുടേതായ മേല്‍ക്കോയ്മയിലേക്ക് പുതുതലമുറയെ തിരിച്ചു കൊണ്ടു പോകുന്നതിനെക്കുറിച്ചാണ്. അത്തരം ചിന്തകളില്‍ നിന്നാണ് 53 ല്‍ ഒരാളൊഴികെ 52 പേരും പണിയ കുട്ടികളാകുന്ന ഗവണ്‍മെന്റ് എല്‍.പി.എസുകളും ഉണ്ടാകുന്നത്!

*ജ.ജ.യു.പി.ബൂ.സ.മ.മ.വ.: ജാതി, ജന്മി, മുതലാളി, പിന്തിരിപ്പന്‍, ബൂര്‍ഷ്വാ, സാമ്രാജ്യ, മൗലിക, വര്‍ഗ്ഗീയവാദി

(പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പലാണ് ലേഖകന്‍)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍