UPDATES

സിനിമ

ഒടുവില്‍ ഒാസ്‌കര്‍ ലഭിച്ചപ്പോള്‍ ഡികാപ്രിയോ പറഞ്ഞത്

Avatar

ജസീക്ക കോണ്‍ട്രിയ/ വാഷിംഗ്ണ്‍ പോസ്റ്റ്

‘ഒരിക്കലും ഒാസ്‌കര്‍ നേടിയില്ല’ എന്ന പ്രയോഗം ലിയാനാഡോ ഡികാപ്രിയോ സംബന്ധിച്ചിടത്തോളം ഇനി പ്രസക്തമല്ല. അഞ്ചു തവണ അക്കാദമി അവാര്‍ഡ് നിഷേധിക്കപ്പെട്ട നടന് ഒടുവില്‍ ദി റെവനന്റിലെ അഭിനയ മികവിന് മികച്ച നടനുള്ള ഒാസ്‌കര്‍ ലഭിച്ചിരിക്കുന്നു.

ഇത്തവണ മറ്റേരാക്കാളും അര്‍ഹന്‍ ഡികാപ്രിയോ തന്നെയാണെന്ന് ആരാധകരും നിരൂപകരും ഒരുപോലെ പ്രഖ്യാപിച്ച നടന് വലിയ പിന്തുണയും ലഭിച്ചു. hasLeoWonOscar.com എന്ന ഒരു വെബ്‌സൈറ്റ് പോലും ആരാധകര്‍ സൃഷ്ടിച്ചു. അവാര്‍ഡ് പ്രഖ്യാപനം വന്നയുടന്‍ ഒരു വലിയ Yes അപ്‌ഡേറ്റ് ചെയ്തു കൊണ്ടാണ് ഈ സൈറ്റ് ആഘോഷിച്ചത്.

ആദ്യ നോമിനേഷന്‍ ലഭിച്ച 1994 (What’s Eating Gilbert Grape) മുതല്‍ ഡികാപ്രിയോ നീണ്ട കാത്തിരിപ്പിലായിരുന്നു. പിന്നീട് The Aviator, Blood Diamond, The wolf of Wall Street എന്നിവയ്‌ക്കെല്ലാം നോമിനേഷന്‍ ലഭിച്ചെങ്കിലും പുരസ്‌കാരം തൊടാനായില്ല.

ഒരു അക്കാദമി പുരസ്‌കാര നേട്ടത്തിനു മാത്രം മികവൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. എന്നാല്‍ സാര്‍വത്രികമായി ഏറെ പേര്‍ ഇഷ്ടപ്പെടുന്നതു കൊണ്ടും പ്രേക്ഷകരെ ഹര്‍ഷപുളകിതരാക്കാന്‍ മാത്രമേ കഴിവുള്ളൂ എന്നതു കൊണ്ടും അദ്ദേഹത്തോടുള്ള അവഗണന അനീതിയായിപ്പോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഒാസ്‌കറിനെ കുറിച്ച്: ദി റെവനന്റ് അമിതപ്രാധാന്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. ലിയാനാഡോ ഡികാപ്രിയോയുടെ പ്രകടനം അത്ര സവിശേഷവുമല്ലായിരുന്നു.

ഈ രാത്രി തന്റേതാണെന്ന ഭാവത്തിലായിരുന്നു ഡികാപ്രിയോ. റെവനന്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കരിയറില്‍ ഇവിടെ വരെ എത്താന്‍ സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞ ശേഷം ഒാസ്‌കര്‍ വേദിയെ അദ്ദേഹം ഉപയോഗിച്ചത് താന്‍ ഏറെ കാലമായി പ്രചരിപ്പിക്കുന്ന ഒരു സന്ദേശം കൂടുതല്‍ പേരിലെത്തിക്കാനായിരുന്നു.

‘കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു,‘ തിങ്ങി നിറഞ്ഞ സദസ്സിനോട് ഡികാപ്രിയോ പറഞ്ഞു. ആര്‍ത്തിയുടെ രാഷ്ട്രീയത്തില്‍ മുങ്ങിപ്പോയ ശബ്ദങ്ങള്‍ക്കും നമ്മുടെ പുതുതലമുറയ്ക്കും വേണ്ടി ഈ നീട്ടിവയ്ക്കല്‍ അവസാനിപ്പിക്കണമെന്ന് പ്രേക്ഷകരോട് അപേക്ഷിക്കുകയും ഇതിനായി ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദി റെവനന്റ് ചിത്രീകരണ വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ ഡികാപ്രിയോ നേരിട്ട് അറിഞ്ഞിരുന്നു. മഞ്ഞു കാണാനായി അര്‍ജന്റീനയുടെ അറ്റം വരെ തങ്ങളുടെ സിനിമാ സംഘത്തിനു പോകേണ്ടി വന്നുവെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ ഡികാപ്രിയോ പറഞ്ഞു.

‘കല്‍ഗരിയില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് ഞങ്ങള്‍ ഷൂട്ട് ചെയ്തു. അവിടെ കാലാവസ്ഥ അപ്രവചനീയമായിരുന്നു.’ ഇത്രയും കടുത്ത കാലാവസ്ഥ തങ്ങളുടെ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.’2015 ആണ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം. ഡിസംബറിലായിരുന്നു ഏറ്റവും ഉയര്‍ന്ന ചൂട്,’ അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം പോപ് ഫ്രാന്‍സിസിനേയും ഡികാപ്രിയോ കണ്ടിരുന്നു. ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള സംഘടന വലിയൊരു തുകയുടെ ചെക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോപിനു നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഗോള തലത്തില്‍ പ്രകൃതിസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്ന 30 സംഘടനകള്‍ക്ക് 15 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച ശേഷം പല സംഘടനകള്‍ക്കും ഡികാപ്രിയോ ചെക്ക് നല്‍കിയിട്ടുണ്ട്.

നമുക്കീ ഭൂമിയെ വിലമതിക്കാം. ഞാന്‍ ഈ രാത്രിയേയും വിലമതിക്കുന്നു’ എന്നായിരുന്നു പ്രസംഗം അവസാനിപ്പിച്ചു കൊണ്ടുള്ള ഡികാപ്രിയോയുടെ വാക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍