UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫദേര്‍സ് ഡേയിലെ അച്ഛന്റെ ആത്മഹത്യ ജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത് ഫാദേഴ്സ് ഡേയില്‍ ആത്മഹത്യ ചെയ്ത അച്ഛന്‍ ജീവിതത്തെക്കുറിച്ച് പഠിപ്പിച്ചത് ഫാദേഴ്സ് ഡേയില്‍ ആത്മഹത്യ ചെയ്ത അച്ഛന്‍ ജീവിതത്തെക്കുറിച്ച് പഠിപ്പിച്ചത്

ടീം അഴിമുഖം

ടീം അഴിമുഖം

ലോണാ ഓ’നീല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ ദിവസം എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫാദര്‍സ് ഡേ വില്‍പ്പനയെപ്പറ്റിയും അച്ഛന്‍ കഥകളെപ്പറ്റിയും ഒക്കെ കേട്ടപ്പോള്‍ അത് എന്നെ എങ്ങനെയാണ് അനുഭവിപ്പിക്കുന്നത് എന്ന് .സൂക്ഷ്മമായി വിലയിരുത്താന്‍ ഞാന്‍ ശ്രമിച്ചു..

ഈ വര്‍ഷം ഫാദര്‍സ് ഡേയ്ക്ക് എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത് മുപ്പതുവര്‍ഷം തികയും. എവിടെയാണ് സമയം പറന്നുപോയതെന്നും എന്റെ ആത്മാവ് എങ്ങനെയാണ് അതിജീവിച്ചതെന്നും ചിന്തിക്കാനുള്ള ഒരവസരമാണിത്.

1985ലെ വേനലായിരുന്നു അത്. എന്റെ ഫ്രഷ്‌മാന്‍ വര്‍ഷത്തിനും സോഫോമോര്‍ വര്‍ഷത്തിനും ഇടയിലെ കോളേജ് അവധി സമയത്താണ് എനിക്കൊരു കോള്‍ എത്തിയത്. ആരാണ് വിളിച്ചത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒരു അപകടമുണ്ടായെന്നും ഞാന്‍ ഉടനടി എത്തണമെന്നുമായിരുന്നു വിവരം. ഞാന്‍ എന്റെ മുത്തശ്ശിയെ വിളിച്ചു. എന്റെ അച്ഛന്‍ സ്വയം വെടിവെച്ചുവെന്നുപറഞ്ഞു. ഞാന്‍ വീട്ടിലെത്തിയപ്പോഴേയ്ക്കും അച്ഛന്‍ മരിച്ചിരുന്നു.

സത്യം പറഞ്ഞാല്‍ ആ ദിവസങ്ങള്‍ ഞാന്‍ വളരെ കുറച്ചേ ഓര്‍മ്മിക്കാരുള്ളൂ. എന്റെ ജീവിതത്തിലെ പ്രധാനഭാഗം ഞാന്‍ അച്ഛന്‍ ഇല്ലാതെയാണ് ജീവിച്ചിട്ടുള്ളത്‌. എനിക്കധികം ഓര്‍മ്മകളുമില്ല. അല്ലെങ്കില്‍ തന്നെ ഇതൊന്നു ആലോചിച്ചുനോക്കൂ: നിങ്ങളുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ മരിക്കുന്നതിന് മുന്‍പും അദ്ദേഹം നിങ്ങളുടെ ജീവിതത്തില്‍ പലതരത്തില്‍ ഉണ്ടായിരുന്നില്ല എന്നുവേണം മനസിലാക്കാന്‍.

നമ്മുടെയിടയില്‍ അച്ഛനില്ലാതെ ജീവിക്കുന്നവര്‍ ജീവിതത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നത് ഇത്തരം ഇല്ലാതാകലുകളെയാണ്.

അച്ഛന്‍മാരെ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉള്ളവര്‍ ദശാബ്ദങ്ങളോളം WHUR- FM ന്റെ ശനിയാഴ്ച രാവിലെ നടത്തിയിരുന്ന റിലേഷന്‍ഷിപ്പ് പരിപാടിയായ “ഓഡ്രൈ ചാപ്പ്മാന്‍ ഷോ”യില്‍ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. സൈക്കോളജിസ്റ്റ് ആയ ചാപ്പ്മാന്‍ പറയുന്നത് ഇങ്ങനെ, “അച്ഛന്‍ ഇല്ലാതെവരുമ്പോള്‍ ആളുകള്‍ അച്ഛന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റി  സങ്കല്പങ്ങള്‍ മെനയും.” അവര്‍ ടിവിയില്‍ കാണുന്ന അച്ഛന്‍ രൂപങ്ങളെ വിഗ്രഹവല്ക്കരിക്കും. “അതുകൊണ്ടാണ് കൊസ്ബിയെയൊക്കെ ആളുകള്‍ ഇത്രയേറെ പ്രധാന്യത്തോടെ കാണുന്നത്.” 

സാധാരണ കാരണങ്ങള്‍ കൊണ്ടുള്ള മരണങ്ങളെ പെട്ടെന്ന് അച്ഛന്‍ മരണം കൊണ്ടോ അല്ലാതെയോ ഉപേക്ഷിച്ചുപോയി എന്നതിനെക്കാള്‍ നന്നായി ആളുകള്‍ സ്വീകരിക്കും എന്നാണ് ചാപ്പ്മാന്‍ പറയുന്നത്. അല്ലെങ്കില്‍ ഒരുപക്ഷെ അയാള്‍ വീട്ടിലുണ്ടാകാം, പക്ഷെ അയാള്‍ ഒരു കുടിയനോ മയക്കുമരുന്നിനടിമയോ ജോലിഭ്രാന്തനോ ആകാം.   അപ്പോഴും നിങ്ങള്‍ക്ക് ഒരു പിതാവില്ലാതാവുക തന്നെയാണ്, ഉപേക്ഷിച്ചപ്പെട്ട രീതിയില്‍ തന്നെയാണ് നിങ്ങള്‍ക്ക് തോന്നുക.

നിങ്ങളുടെ ഓരോ ബന്ധത്തിലും ആ തോന്നല്‍ നിങ്ങള്‍ കൊണ്ടുനടക്കും, ചാപ്പ്മാന്‍ പറയുന്നു. ഓരോ ബന്ധത്തിലും വേഗം ഇറങ്ങിപ്പോകുന്നയാളോ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കുന്നയാളോ ഒരുപാട് സഹിക്കുന്നയാളോ ആയി നിങ്ങള്‍ മാറുന്നു, ഉപേക്ഷിക്കപ്പെടുമോ എന്ന് നിങ്ങള്‍ക്കുള്ള പേടിയാണ് ഇതിനുകാരണം. 

ജോര്‍ജ്ടൌണ്‍ സര്‍വകലാശാലയില്‍ ദാരിദ്ര്യത്തെപ്പറ്റി നടത്തിയ പ്രഭാഷണത്തില്‍ പ്രസിഡന്‍റ് ബരാക് ഒബാമ അച്ഛനില്ലാതെ വളര്‍ന്നതിനെപ്പറ്റി പറയുന്നുണ്ട്. യുവാക്കളോട് അദ്ദേഹം എപ്പോഴും സംസാരിക്കാറുള്ള ഒരു വിഷയമാണിത്.

“ഉത്തരവാദിത്തമുള്ള അച്ഛന്‍മാരാകേണ്ടതിനെപ്പറ്റി ഞാന്‍ എപ്പോഴും യുവ ആഫ്രിക്കന്‍ അമേരിക്കന്‍ പുരുഷന്മാരോട് പറയാറുണ്ട്‌. അതില്‍ ഞാന്‍ ഉപേക്ഷ വിചാരിക്കാറില്ല. അച്ഛനില്ലാതെ വളര്‍ന്ന ഒരു കറുത്തവന്‍ എന്ന നിലയില്‍ അതിനു ഞാന്‍ കൊടുക്കേണ്ടിവന്ന വില എനിക്കറിയാം.  ആ പ്രശ്നം അവസാനിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നും എനിക്കറിയാം. അതുകൊണ്ട് തന്നെ എന്റെ മക്കള്‍ മികച്ച രീതിയില്‍ ജീവിക്കുന്നു.”

മൈ ബ്രദേര്‍സ് കീപ്പര്‍ ചടങ്ങില്‍ ഒരു ആണ്‍കുട്ടി ഒബാമയോദ് ചോദിച്ചതിനെ ഓര്‍ത്തു: “എങ്ങനെയാണ് അച്ഛനോടുള്ള ദേഷ്യം മാറിയത്?… എന്നെ സംരക്ഷിക്കാന്‍ 83,000 ഡോളര്‍ നല്‍കാതെ മാറി നില്‍ക്കുന്നതുകൊണ്ടു എന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടേയില്ല. അച്ഛനെ സ്നേഹിക്കണമെന്നുണ്ട്, പക്ഷെ അതെങ്ങനെയെന്ന്‍ എനിക്കറിയില്ല.”

അച്ഛന്‍ കടന്നുപോയത് എന്തിലൂടെയാവും എന്ന് മനസിലാക്കാന്‍ ശ്രമിച്ചതിനെപ്പറ്റി ഒബാമ ആ കുട്ടിയോട് പറഞ്ഞു. അങ്ങനെ അച്ഛന്റെ പ്രശ്നങ്ങള്‍ ആലോചിച്ചാല്‍ ക്ഷമിക്കാന്‍ കുട്ടികള്‍ക്ക് കഴിയും എന്നാണ് ഒബാമ പറഞ്ഞത്.

അച്ഛനില്ലാതെ വളര്‍ന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടന നയിക്കുന്നയാളായ എഴുത്തുകാരി ജോനെറ്റ റോസ് ബരാസ് പറയുന്നു, “എല്ലാവരും അവരുടെ വളര്‍ച്ചയുടെ പ്രധാനഘടകമായി അമ്മമാരെയാണ് കരുതുന്നത്, എന്നാല്‍ അച്ഛന്‍മാരും ഒരേപോലെ പ്രധാനമാണ്, പ്രത്യേകിച്ച് വളര്‍ന്നുവരുന്ന പ്രായത്തില്‍.” 

സമൂഹം ഇപ്പോഴും പുരുഷാധിപത്യപരമാണ്, അച്ഛന്‍മാര്‍ക്ക്‌ ഇതില്‍ പങ്കുണ്ട്, അവര്‍ പറയുന്നു.

2000ല്‍ ബരാസ് “വാട്ട്എവര്‍ ഹാപ്പന്‍ഡ് ടു ഡാഡിസ് ലിറ്റില്‍ ഗേള്‍” എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അറുപതും എഴുപതും വയസുകാരികള്‍ പുസ്തകവായനാ ചടങ്ങുകള്‍ക്കിടെ കരയുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് അവര്‍ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അച്ഛനെ അറിയും മുന്‍പ് ബരാസിന്റെ അച്ഛന്‍ ദശാബ്ദങ്ങളോളം അവരെ കാണാന്‍ ശ്രമിച്ചിരുന്നുവത്രേ. ദമ്പതികള്‍ പിരിഞ്ഞാലും കുട്ടികള്‍ക്ക് അച്ഛന്‍ വേണം എന്ന് ബരാസ് പറയുന്നു. “ഞാന്‍ എപ്പോഴും സ്ത്രീകളോട് പറയാറുണ്ട്‌, നിങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെയോ ആകട്ടെ, പക്ഷെ കുട്ടിക്ക് അച്ഛനുമായുള്ള ബന്ധത്തിനുള്ള അവകാശമുണ്ട്.”

അച്ഛന്‍ ഇല്ലാതാവുന്നതിനെ പ്രമേഹത്തോടും രക്തസമ്മര്‍ദ്ദത്തോടുമാണ് അവര്‍ ഉപമിക്കുന്നത്, നിങ്ങള്‍ക്ക് അത് ഒരിക്കലും ഭേദമാകില്ല, പക്ഷെ എങ്ങനെ അത് കൈകാര്യം ചെയ്യാം എന്ന് നിങ്ങള്‍ പഠിക്കും.

അത് നേരുതന്നെയാണ്.

അച്ഛന്റെ മരണത്തെക്കാള്‍ എന്റെ ജീവിതത്തില്‍ നിന്ന് അച്ഛന്‍ ഇല്ലാതായതാണ് എനിക്ക് പ്രധാനമായി തോന്നിയത്. എന്റെ കുട്ടികളുടെ ജീവിതത്തില്‍ ഞാന്‍ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തു. അവര്‍ക്ക് അവരുടെ അച്ഛന്‍ വേണം. ഞങ്ങളുടെ ബന്ധം അവസാനിച്ചപ്പോള്‍ എന്റെ ഭര്‍ത്താവ് താമസിക്കുന്നതില്‍ നിന്ന് അഞ്ചുമിനുട്ട് ദൂരെ ഞാനും താമസം തുടര്‍ന്നു. എനിക്ക് ഇല്ലാതെപോയ, ഞാന്‍ വേണമെന്നാഗ്രഹിച്ച ഒരു ബന്ധം എന്റെ മക്കള്‍ക്ക് അവരുടെ അച്ഛനോട് വേണമെന്ന് എനിക്ക് തോന്നി.

പ്രത്യേകിച്ച് ഫാദര്‍സ് ഡേയില്‍.

ലോണാ ഓ’നീല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ ദിവസം എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫാദേഴ്സ് ഡേ വില്‍പ്പനയെപ്പറ്റിയും അച്ഛന്‍ കഥകളെപ്പറ്റിയും ഒക്കെ കേട്ടപ്പോള്‍ അത് എന്നെ എങ്ങനെയാണ് അനുഭവിപ്പിക്കുന്നത് എന്ന് സൂക്ഷ്മമായി വിലയിരുത്താന്‍ ഞാന്‍ ശ്രമിച്ചു..

ഈ വര്‍ഷം ഫാദേഴ്സ് ഡേയ്ക്ക് എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തിട്ട് മുപ്പതുവര്‍ഷം തികയും. എവിടെയാണ് സമയം പറന്നുപോയതെന്നും എന്റെ ആത്മാവ് എങ്ങനെയാണ് അതിജീവിച്ചതെന്നും ചിന്തിക്കാനുള്ള ഒരവസരമാണിത്.

1985ലെ വേനലായിരുന്നു അത്. എന്റെ ഫ്രഷ്‌മാന്‍ വര്‍ഷത്തിനും സോഫോമോര്‍ വര്‍ഷത്തിനും ഇടയിലെ കോളേജ് അവധി സമയത്താണ് എനിക്കൊരു കോള്‍ എത്തിയത്. ആരാണ് വിളിച്ചത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒരു അപകടമുണ്ടായെന്നും ഞാന്‍ ഉടനടി എത്തണമെന്നുമായിരുന്നു വിവരം. ഞാന്‍ എന്റെ മുത്തശ്ശിയെ വിളിച്ചു. എന്റെ അച്ഛന്‍ സ്വയം വെടിവെച്ചുവെന്നുപറഞ്ഞു. ഞാന്‍ വീട്ടിലെത്തിയപ്പോഴേയ്ക്കും അച്ഛന്‍ മരിച്ചിരുന്നു.

സത്യം പറഞ്ഞാല്‍ ആ ദിവസങ്ങള്‍ ഞാന്‍ വളരെ കുറച്ചേ ഓര്‍മ്മിക്കാറുള്ളൂ. എന്റെ ജീവിതത്തിലെ പ്രധാനഭാഗം ഞാന്‍ അച്ഛന്‍ ഇല്ലാതെയാണ് ജീവിച്ചിട്ടുള്ളത്‌. എനിക്കധികം ഓര്‍മ്മകളുമില്ല. അല്ലെങ്കില്‍ തന്നെ ഇതൊന്ന് ആലോചിച്ചുനോക്കൂ: നിങ്ങളുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ മരിക്കുന്നതിന് മുന്‍പും അദ്ദേഹം നിങ്ങളുടെ ജീവിതത്തില്‍ പലതരത്തില്‍ ഉണ്ടായിരുന്നില്ല എന്നുവേണം മനസിലാക്കാന്‍.

നമ്മുടെയിടയില്‍ അച്ഛനില്ലാതെ ജീവിക്കുന്നവര്‍ ജീവിതത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നത് ഇത്തരം ഇല്ലാതാകലുകളെയാണ്.

അച്ഛന്‍മാരെ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉള്ളവര്‍ ദശാബ്ദങ്ങളോളം WHUR- FM ന്റെ ശനിയാഴ്ച രാവിലെ നടത്തിയിരുന്ന റിലേഷന്‍ഷിപ്പ് പരിപാടിയായ “ഓഡ്രൈ ചാപ്പ്മാന്‍ ഷോ”യില്‍ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. സൈക്കോളജിസ്റ്റ് ആയ ചാപ്പ്മാന്‍ പറയുന്നത് ഇങ്ങനെ, “അച്ഛന്‍ ഇല്ലാതെവരുമ്പോള്‍ ആളുകള്‍ അച്ഛന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റി സങ്കല്പങ്ങള്‍ മെനയും.” അവര്‍ ടിവിയില്‍ കാണുന്ന അച്ഛന്‍ രൂപങ്ങളെ വിഗ്രഹവല്ക്കരിക്കും. “അതുകൊണ്ടാണ് കൊസ്ബിയെയൊക്കെ ആളുകള്‍ ഇത്രയേറെ പ്രധാന്യത്തോടെ കാണുന്നത്.” 

സാധാരണ കാരണങ്ങള്‍ കൊണ്ടുള്ള മരണങ്ങളെ പെട്ടെന്ന് അച്ഛന്‍ മരണം കൊണ്ടോ അല്ലാതെയോ ഉപേക്ഷിച്ചുപോയി എന്നതിനെക്കാള്‍ നന്നായി ആളുകള്‍ സ്വീകരിക്കും എന്നാണ് ചാപ്പ്മാന്‍ പറയുന്നത്. അല്ലെങ്കില്‍ ഒരുപക്ഷെ അയാള്‍ വീട്ടിലുണ്ടാകാം, പക്ഷെ അയാള്‍ ഒരു കുടിയനോ മയക്കുമരുന്നിനടിമയോ ജോലിഭ്രാന്തനോ ആകാം.   അപ്പോഴും നിങ്ങള്‍ക്ക് ഒരു പിതാവില്ലാതാവുക തന്നെയാണ്, ഉപേക്ഷിക്കപ്പെട്ട രീതിയില്‍ തന്നെയാണ് നിങ്ങള്‍ക്ക് തോന്നുക.

നിങ്ങളുടെ ഓരോ ബന്ധത്തിലും ആ തോന്നല്‍ നിങ്ങള്‍ കൊണ്ടുനടക്കും, ചാപ്പ്മാന്‍ പറയുന്നു. ഓരോ ബന്ധത്തിലും വേഗം ഇറങ്ങിപ്പോകുന്നയാളോ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കുന്നയാളോ ഒരുപാട് സഹിക്കുന്നയാളോ ആയി നിങ്ങള്‍ മാറുന്നു, ഉപേക്ഷിക്കപ്പെടുമോ എന്ന് നിങ്ങള്‍ക്കുള്ള പേടിയാണ് ഇതിനുകാരണം. 

ജോര്‍ജ്ടൌണ്‍ സര്‍വകലാശാലയില്‍ ദാരിദ്ര്യത്തെപ്പറ്റി നടത്തിയ പ്രഭാഷണത്തില്‍ പ്രസിഡന്‍റ് ബരാക് ഒബാമ അച്ഛനില്ലാതെ വളര്‍ന്നതിനെപ്പറ്റി പറയുന്നുണ്ട്. യുവാക്കളോട് അദ്ദേഹം എപ്പോഴും സംസാരിക്കാറുള്ള ഒരു വിഷയമാണിത്.

“ഉത്തരവാദിത്തമുള്ള അച്ഛന്‍മാരാകേണ്ടതിനെപ്പറ്റി ഞാന്‍ എപ്പോഴും യുവ ആഫ്രിക്കന്‍- അമേരിക്കന്‍ പുരുഷന്മാരോട് പറയാറുണ്ട്‌. അതില്‍ ഞാന്‍ ഉപേക്ഷ വിചാരിക്കാറില്ല. അച്ഛനില്ലാതെ വളര്‍ന്ന ഒരു കറുത്തവന്‍ എന്ന നിലയില്‍ അതിനു ഞാന്‍ കൊടുക്കേണ്ടിവന്ന വില എനിക്കറിയാം. ആ പ്രശ്നം അവസാനിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നും എനിക്കറിയാം. അതുകൊണ്ട് തന്നെ എന്റെ മക്കള്‍ മികച്ച രീതിയില്‍ ജീവിക്കുന്നു.”

മൈ ബ്രദേര്‍സ് കീപ്പര്‍ ചടങ്ങില്‍ ഒരു ആണ്‍കുട്ടി ഒബാമയോദ് ചോദിച്ചത് ഓര്‍ത്തു: “എങ്ങനെയാണ് അച്ഛനോടുള്ള ദേഷ്യം മാറിയത്? എന്നെ സംരക്ഷിക്കാന്‍ 83,000 ഡോളര്‍ നല്‍കാതെ മാറി നില്‍ക്കുന്നതുകൊണ്ടു എന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടേയില്ല. അച്ഛനെ സ്നേഹിക്കണമെന്നുണ്ട്, പക്ഷെ അതെങ്ങനെയെന്ന്‍ എനിക്കറിയില്ല.”

പ്രത്യേകിച്ച് ഫാദേഴ്സ് ഡേയില്‍.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍