UPDATES

വായന/സംസ്കാരം

നിങ്ങള്‍ വന്യമായ അനുരാഗമാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ ഈ പുസ്തകങ്ങള്‍ വായിക്കാം

Avatar

സാറ മക്‌ലീന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കോടിക്കണക്കിന് വായനക്കാരാണ് ‘ഫിഫ്റ്റി ഷേഡ്‌സ് ട്രിലജി’ നോവലുകളുടെ ആരാധകരായത്. ക്രിസ്റ്റ്യന്‍, അന എന്നീ കഥാപാത്രങ്ങളുടെ ഈ-മെയില്‍ സന്ദേശങ്ങളും വേദനയുടെ ചുവന്ന മുറിയും കോടീശ്വരനായ നായകന്‍ എന്നതിന്റെ മോഹഘടകങ്ങളും ഒക്കെ വായിച്ച് അനുരക്തരായവരാണ്. 

എന്നാല്‍ ഇതില്‍ കൂടുതല്‍ ചിലതുണ്ട്. വൈല്‍ഡ് റൊമാന്‍സിലേയ്ക്ക് കൂപ്പുകുത്താന്‍ കൊതിക്കുന്നവര്‍ക്ക് ഇനി വായിക്കാവുന്ന അഞ്ച് റൊമാന്‍സ് മുത്തുകള്‍ ഇതാ.

ജെന്നിഫര്‍ പ്രോബ്സ്റ്റിന്റെ ‘ദി മാരേജ് ബാര്‍ഗെയിന്‍’ (2012) തുടങ്ങുമ്പോള്‍ തന്റെ ബിസിനസ് സംരക്ഷിക്കാന്‍ ബുക്ക്‌സ്‌റ്റോര്‍ ഉടമയായ അലെക്‌സ മക് കെന്‍സിക്ക് പണം വേണം. അവരുടെ അടുത്ത സുഹൃത്തിന്റെ സഹോദരന്‍ നിക്ക് വളരെ ലളിതമായ ഒരു പകരത്തിന് അവരെ സഹായിക്കാന്‍ ഒരുക്കമാണ്. അയാളെ വിവാഹം കഴിക്കണം. അച്ഛന്റെ കമ്പനി സ്വന്തമായി ലഭിക്കാന്‍ പ്രാപ്തിയായി എന്ന് തെളിയിക്കണം. സൗകര്യത്തിന് വേണ്ടിയുള്ള ഒരു വിവാഹമാണ് പിന്നീട് സംഭവിക്കുന്നത്. പ്രേമിക്കാന്‍ താല്‍പര്യമില്ലായിരുന്ന ധനികനായ ഒരു കോടീശ്വരന്‍ ചേരുന്ന ഒരു സ്ത്രീയെ കണ്ടപ്പോള്‍ പ്രേമം സംഭവിക്കുന്നതാണ് കഥ. 

ബെല്ലാ ആന്ദ്രെയുടെ ‘ഐ ലൗ ഹൗ യൂ ലൗ മീ’ (2014) മറ്റൊരു ധനികനായ നായകന്റെ കഥയാണ് പറയുന്നത്. ഭാഗ്യക്കേടുകളില്‍ കൂടി കടന്നുപോകുന്ന സിംഗിള്‍ അമ്മയും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റുമായ ഗ്രേസ് ആദ്രിയന്‍ ആണ് നായിക. മുന്‍പ് പ്രേമിച്ചിരുന്നെങ്കിലും അന്നത്തെ ധനികനായ കാമുകന്‍ ഗ്രേസ് ഗര്‍ഭിണിയായപ്പോള്‍ കടന്നുകളഞ്ഞു. ഇനിയൊരിക്കലും ഹൃദയം പണയം വയ്ക്കില്ലെന്ന് ഉറപ്പിച്ചിരുന്നയാളാണ് ഗ്രേസ്. അധികമാരോടും സംസാരിക്കാത്ത ഡിലാന്‍ സള്ളിവനെപ്പറ്റി ഒരു ലേഖനമെഴുതാന്‍ ഗ്രേസ് പോകുമ്പോള്‍ കാര്യങ്ങള്‍ ജോലി മാത്രമായിരുന്നു പ്രേമം വിടരുന്നതുവരെ. ആന്ദ്രെയുടെ പുസ്തകങ്ങള്‍ എപ്പോഴും സെക്‌സിയാണ്, ഇതും വ്യത്യസ്തമല്ല.

ക്രിസ്ത്യന്റെയും അനയുടെയും ഈ-മെയിലുകള്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ നോവലാണ് ലിസ ക്ലേപാസിന്റെ ‘ലവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍’ (2010). കത്തുകളിലൂടെ പുരോഗമിക്കുന്ന മനോഹരമായ ഒരു പ്രേമകഥയാണിത്. ടൗണിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ തിരികെവന്നു കല്യാണം കഴിക്കണം എന്ന ആഗ്രഹവുമായാണ് ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഫെലാന്‍ യുദ്ധത്തിന് പോകുന്നത്. യുദ്ധമുന്നണിയില്‍ നിന്ന് അയാള്‍ കല്യാണം കഴിക്കാനാഗ്രഹിച്ച സുന്ദരിക്ക് കത്തുകളെഴുതുമ്പോഴാണ് സൗന്ദര്യത്തോടൊപ്പം ബുദ്ധിയും കാരുണ്യവും ഉള്ളവളാണ് അവള്‍ എന്ന് തിരിച്ചറിയുന്നത്. എന്നാല്‍ സത്യത്തില്‍ ഈ സുന്ദരിയോടല്ല അയാള്‍ കത്തിടപാട് നടത്തുന്നത്. സത്യത്തില്‍ അത് അയാള്‍ ഓര്‍ക്കുക പോലും ചെയ്യാത്ത ബിയാട്രിസ് ഹാതവേയാണ്. യുദ്ധത്തിന്റെ മുറിവുകളുമായി തിരിച്ചെത്തുമ്പോള്‍ ക്രിസ്റ്റഫര്‍ കത്തുകളിലെ പെണ്‍കുട്ടിയെ കാണാനുള്ള കൊതിയിലാണ്. ശുഭപര്യവസായിയായ ഒരു ദുഃഖനിര്‍ഭര പ്രേമയാത്രയാണ് പിന്നീട് സംഭവിക്കുന്നത്.

ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ ഒരു പുതിയ തരം റൊമാന്‍സ് ശാഖ തന്നെ തുടങ്ങിയിട്ടുണ്ട്. ന്യൂ അഡല്‍റ്റ് കോളേജുകാല നായിക നായകന്മാരെ പുതിയ ലോകം കാണിക്കുന്ന തരം കഥകള്‍. സോഫീ ജോര്‍ദാന്റെ ‘വൈല്‍ഡ്’ (2014) ഇത്തരമൊരു പുസ്തകമാണ്. കാമുകന്‍ ചതിക്കുമ്പോഴാണ് നല്ല കുട്ടിയായിരുന്ന ജോര്‍ജിയ കോളേജ് കാമ്പസിലെ അധോലോക കിന്‍ക് ക്ലബ് പരീക്ഷിക്കാന്‍ തീരുമാനിക്കുന്നത്. ഉറ്റസുഹൃത്തിന്റെ സഹോദരന്‍ ലോഗന്‍ മല്വാനെയാണ് അവളെ ഈ ക്ലബ്ബിന്റെ ഇരുണ്ട കോണുകള്‍ എല്ലാം കാണിക്കാന്‍ തയ്യാറാകുന്നത്. സ്വന്തം അഭിനിവേശങ്ങള്‍ തിരിച്ചറിയുന്ന ജോര്‍ജിയ കൂടുതല്‍ കരുത്തയാവുകയും ആത്മവിശ്വാസം നേടുകയും ചെയ്യുന്നു. അതോടൊപ്പം നല്ല പ്രേമം നമ്മളെ സ്വയം തിരിച്ചറിയാന്‍ സഹായിക്കുമെന്നും മനസിലാക്കുന്നു.

ചരിത്ര റോമാന്‍സിന്റെ റാണിയായ ലിസ് കാര്‍ലൈലിന്റെ പുതിയ നോവല്‍ ‘ദി ഏള്‍സ് മിസ്ട്രസ്’ വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ പീഢാരതിയുടെ സാധ്യതകളാണ് അന്വേഷിക്കുന്നത്. സുന്ദരിയും ബുദ്ധിമതിയുമായ ഇസബെല്ല ആല്രിട്ജ് ഒരു ജോലിക്കായുള്ള അന്വേഷണത്തിലാണ്. ഏള്‍ ഓഫ് ഹെപ്പേല്‍വുഡിനെ പരിചയപ്പെടുമ്പോള്‍ അവള്‍ ആഗ്രഹിക്കുന്ന ഗവേര്‍ണസ് ജോലിയല്ല അയാള്‍ അവള്‍ക്ക് നല്‍കുന്നത്. അവള്‍ അയാളുടെ വെപ്പാട്ടിയായിരിക്കണം എന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അവള്‍ പറ്റില്ലെന്ന് പറയുന്നെങ്കിലും സാഹചര്യങ്ങള്‍ രണ്ടുപേരെയും ഒരുമിപ്പിക്കുന്നു. ഇസബെല്ല വേഗം തന്നെ ഏളിന്റെ രഹസ്യങ്ങള്‍ മനസിലാക്കുന്നു. ക്രിസ്ത്യന്‍ ഗ്രേയുടെ റെഡ് റൂമിനെ വെല്ലുന്ന കളിപ്പാട്ടങ്ങളാണ് ഏളിനുള്ളത്. അവളുടെ തന്നെ അതുവരെ തിരിച്ചറിയാത്ത അഭിനിവേശങ്ങളെയും അവള്‍ മനസിലാക്കുന്നു. ഹെപ്പേല്‍വുഡ് തന്റെ നായകത്വങ്ങള്‍ മാറ്റി അവളുടെ മുന്നില്‍ വെളിപ്പെടുന്ന നിമിഷം പക്ഷെ ഫിഫ്റ്റി ഷേഡ്‌സിലെ ഏത് നിമിഷത്തെക്കാളും മനോഹരമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q/vide

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍