UPDATES

സയന്‍സ്/ടെക്നോളജി

വാട്സപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം; അംഗങ്ങളെ വിലക്കാന്‍ സാധിക്കും

‘റെസ്ട്രിക്റ്റഡ് ഗ്രൂപ്‌സ്’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു

വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന ‘റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്’ സൗകര്യങ്ങള്‍ വരുന്നു. ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും മറ്റ് അംഗങ്ങളെ ഇനി ഗ്രൂപ്പ് അഡിമിനിസ്‌ട്രേറ്റര്‍ മാര്‍ക്ക് വിലക്കാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ 2.17.430 പതിപ്പിലെ ബീറ്റാ ടെസ്റ്റിലാണ് ‘റെസ്ട്രിക്റ്റഡ് ഗ്രൂപ്‌സ്’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്.

ഗ്രൂപ്പ് അഡ്മിന്‍ മാര്‍ക്ക് മാത്രമാണ് റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്‌സ് സെറ്റിങ് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കുക. ഗ്രൂപ്പുകള്‍ വഴി ഒരു ‘വണ്‍ വേ’ ആശയവിനിമയം സാധ്യമാക്കുന്ന പുതിയ ഫീച്ചര്‍ ആണിത്. അതായത് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്ന് വിലക്കിയാലും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ആ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടുന്നത് തുടരാന്‍ സാധിക്കും. എന്നാല്‍ അംഗങ്ങള്‍ക്ക് ആ സന്ദേശങ്ങള്‍ കാണാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനും ഇടപഴകാനും സാധിക്കുന്ന സൗഹൃദ കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗൗരവതരമായ വാര്‍ത്തകളും വിവരങ്ങളും കൈമാറുന്നത് അത്ര സുഖകരമാവില്ല. ഗ്രൂപ്പ് അംഗങ്ങളുടെ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി പകരം ഗ്രൂപ്പ് അംഗങ്ങള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. കൂടാതെ വരുന്ന അപ്‌ഡേറ്റുകളില്‍ കൂടുതല്‍ പുതിയ ഫീച്ചറുകളും പ്രശ്‌ന പരിഹാരങ്ങളും ഉണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍