UPDATES

എഡിറ്റര്‍

ആഴത്തില്‍ വായനശീലമുള്ള, കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ജയലളിത

Avatar

ജയലളിതയുടെ വളര്‍ച്ച പ്രഷുബ്ദവും പ്രവചാനാതീതവുമായിരുന്നു. ബഹുഭാഷ പണ്ഡിതയായ ജയയ്ക്ക് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് അറിയാമെന്നല്ല, ഈ ഭാഷകള്‍ നന്നായി കൈക്കാര്യം ചെയ്തിരുന്നുവെന്നും പറയണം. നല്ല നര്‍ത്തകികൂടിയായ ജയ ആഴത്തിലുള്ള വായനശീലം കൂടിയുള്ള വ്യക്തിയായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ജയയുടെ ലക്ഷ്യമെന്തായിരുന്നു? സിനിമയില്‍ വന്ന് അവര്‍ തന്റെ കഴിവുകള്‍ നശിപ്പിക്കുകയായിരുന്നോ?

ബംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈ സ്‌ക്കൂളിലും ചെന്നൈയിലെ ചര്‍ച്ച് പാര്‍ക്കിലെ സക്രീഡ് ഹാര്‍ട്ട് മെട്രീകൂലേഷന്‍ സ്‌ക്കൂളിലും പഠിച്ച ജയ അവിടുങ്ങളിലെ റാങ്ക് ഹോള്‍ഡറായിരുന്ന വിദ്യാര്‍ഥിനിയായിരുന്നു. വളരെ ഉയര്‍ന്ന പഠന നിലവായിരുന്ന ജയ ക്ലാസുകളില്‍ കാഴ്ചവച്ചിരുന്നത്.

ജയലളിതയുടെ കൂടെ പഠിച്ചിരുന്ന പലരും ഓര്‍ത്തെടുത്ത പറയുന്നത് അവരുടെ വീട്ടിലെ പുസ്‌ക ശേഖരത്തെ പറ്റിയാണ്. അവരുടെ കൂട്ടുകാരെല്ലാം ആ പുസ്‌കങ്ങള്‍ക്കായി വീട്ടില്‍ എത്താറുണ്ട്. മിതഭാഷിയായ ജയ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നത് വളരെ ജാഗ്രതയോടെയായിരുന്നു.

ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ജയ പറഞ്ഞു- ‘എന്റെ സഹപാഠികള്‍ എല്ലാവരും വലിയ ആളുകളുടെ മക്കളായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം ഞാനും നല്ല കുടുംബത്തിലാണ് പിറന്നത്. എന്തെങ്കിലും കാരണവശാല്‍ അവരെന്നെ കളിയാക്കുകയോ അപമാനിക്കുകയോ ചെയ്യുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. വീട്ടില്‍ പോയി കരയുകയായിരുന്നു ഞാന്‍ ചെയ്യുക.’

കൂടൂതല്‍ വായനയ്ക്ക്- https://goo.gl/LnavRJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍