UPDATES

എഡിറ്റര്‍

ഭരണഘടനയില്‍ മനുസ്മൃതി ഉള്‍പ്പെടുത്തിയില്ല, 1949-ല്‍ ആര്‍ എസ് എസ് അംബേദ്കറെ വിമര്‍ശിച്ചിരുന്ന വിധം

നാല് വോട്ടും അധികാരവും കിട്ടാന്‍ ആരും എന്തും മാറ്റിപ്പറയുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ ആര്‍ എസ് എസും ബിജെപിയും അംബേദ്കറുടെ കാര്യത്തില്‍ പറയുന്നതും ചെയ്യുന്നതും. അടുത്തവര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ഏതുവിധേനയും ഭരണഘടന ശില്‍പി അംബേദ്കറെ കാവി പുതപ്പിക്കണം. അതിലൂടെ ദളിതരുടെ വോട്ട് ലഭിക്കണം. കാലാതീതനായ നേതാവ്, രാഷ്ട്ര നിര്‍മ്മാണത്തിലെ പശ, തുടങ്ങി പാലും തേനും ചേര്‍ത്ത് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അടുത്തിടെ അംബേദ്കറെ കുറിച്ച് എഴുതി. എന്നാല്‍ 1949-ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമ കരട് രൂപത്തെ കുറിച്ചുള്ള ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ അംബേദ്കറെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ആര്‍ എസ് എസ്. മനുസ്മൃതിയിലെ നിയമങ്ങള്‍ അംബേദ്കര്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു വിമര്‍ശനം. ആര്‍ എസ് എസിന്റെ അംബേദ്കര്‍ നിലപാടുകളിലെ ഇരട്ടത്താപ്പിനെ കുറിച്ച് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനം വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/35YIyb

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍