UPDATES

സിനിമ

കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസമേകാന്‍ ‘വൈറ്റ് ഡ്രോപ്‌സ്’

Avatar

അഴിമുഖം പ്രതിനിധി

കാന്‍സര്‍ ബാധിതര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി വൈറ്റ് ഡ്രോപ്‌സ് എന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. കാന്‍സര്‍ ബാധിച്ചാല്‍ പിന്നെ മരണമാണ് മുന്നിലുള്ളത് എന്ന ചിന്താഗതിക്കെതിരെയുള്ള ബോധവത്കരണം കൂടിയാണീ ചിത്രം. 

പാപത്തിന്റെ ഫലമല്ല കാന്‍സര്‍, അത് മരണത്തിന്റെ അവസാനവാക്കുമല്ല എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് വോക്കല്‍ കോഡ് പൂര്‍ണമായും നീക്കം ചെയ്യപ്പെട്ട മാഹിര്‍ഖാനാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്. കാന്‍സറിനെ ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന മാഹിര്‍ ഖാന്റെ ജീവിതം തന്നെയാണ് കാന്‍സര്‍ ബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ വൈറ്റ് ഡ്രോപ്‌സിലൂടെ പറയുന്നത് .

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സഹകരണത്തോടെ രജീഷ് ആര്‍.ആര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് കാഞ്ഞങ്ങാടാണ്. ഛായാഗ്രഹണം വിമല്‍ കൃഷ്ണ. ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. ചടങ്ങില്‍ ധനമന്ത്രി കെ.എം മാണി, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, നടന്‍ കൊല്ലം തുളസി തുടങ്ങിയവര്‍ പങ്കെടുത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍