UPDATES

വായിച്ചോ‌

‘വേശ്യഭീതി’യും ലൈംഗിക വ്യാപാരവും

പ്രതിഫലം നല്‍കിക്കൊണ്ടുള്ള ബലാല്‍സംഗമാണ് ലൈംഗിക തൊഴില്‍

ലൈംഗിക വ്യാപാരത്തിനെതിരായ ഏത് വിമര്‍ശനത്തെയും നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ഉദ്ദേശിച്ചാണ് ‘വേശ്യഭീതി’ എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് ജൂലി ബിന്‍ഡല്‍ ദ ഇന്റിപെന്‍ഡന്റില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും ഒരു ലൈംഗിക സ്വത്വത്തിലേക്ക് ലൈംഗിക തൊഴിലിനെ ചുരുക്കാന്‍ ശ്രമിക്കുന്ന സര്‍വകലാശാലകള്‍ ഇത്തരം പ്രവണതകള്‍ക്ക് വളംവെക്കുകയാണ്. ലോകത്തിലെ ഏറ്റവും പാപപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും ഈ തൊഴിലില്‍ ഇടപെടുന്നവരില്‍ ഭൂരിപക്ഷവും എന്ന വസ്തുത കാണാതെയാണ് ഇത്തരത്തില്‍ ലൈംഗിക സ്വത്വം സ്ഥാപിച്ചു നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

ലൈംഗിക തൊഴില്‍ എന്നത് ലൈംഗികതയായി കണക്കാനാവില്ല. ലൈംഗികമായ പരിഗണന അല്ലെങ്കില്‍ സ്വത്വവും ലൈംഗിക തൊഴിലും തമ്മില്‍ പ്രത്യേക്ഷത്തില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നു. പ്രതിഫലം നല്‍കിക്കൊണ്ടുള്ള ബലാല്‍സംഗമായി മാത്രമേ ലൈംഗിക തൊഴിലിനെ വിലയിരുത്താന്‍ സാധിക്കു. എന്തെങ്കിലും തരത്തിലുള്ള ‘അനുവാദത്തിന്റെ’ പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ല. ഞാന്‍ അഭിമുഖസംഭാഷണം നടത്തിയ നല്ലൊരു ശതമാനം പുരുഷന്മാരും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരെ വിദ്വേഷത്തോടെ കാണുന്നവരാണ്. സ്ത്രീയെ ഒരു ഉല്‍പ്പന്നമായി കണക്കാക്കുന്നതിന് ആദ്യം അവര്‍ മനുഷ്യരല്ലെന്ന രീതിയില്‍ പെരുമാറേണ്ടിയിരിക്കുന്നു.

റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ സ്ത്രീകളെ ഒരു ലൈംഗിക വര്‍ഗമായി കണ്ട് പുരുഷമേധാവിത്വത്തെ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ലിബറല്‍ ഫെമിനിസ്റ്റുകള്‍ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ ഉള്ള പരസ്പര ബന്ധിതരല്ലാത്ത വ്യക്തികളായി സ്ത്രീകളെ കണക്കാക്കാനാണ് ശ്രമിക്കുന്നത്. പുതിയ പുസ്തകവുമായി ബന്ധപ്പെട്ട ഞാന്‍ ആഗോള ലൈംഗീക വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 250 ലേറെ ആളുകളുമായി അഭിമുഖ സംഭാഷണം നടതതി. ലൈംഗിക വ്യാപാരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ലൈംഗിക വ്യാപാരത്തിന് ആവശ്യക്കാരെ സൃഷ്ടിക്കുന്നവരെ കുറ്റവാളികളാക്കാനാണ് മിക്ക രാജ്യങ്ങളും ശ്രമിക്കുന്നത്. അല്ലാതെ അതില്‍ പങ്കെടുക്കുന്നവരെയല്ല. വാങ്ങാനും വില്‍ക്കാനുമുള്ള ഒരു ഉല്‍പന്നം മാത്രമായി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശരീരത്തെ കാണുന്നവര്‍ക്ക് ഈ കമ്പോള വ്യാപാരത്തെ എതിര്‍ക്കുന്നവരെ ഇഷ്ടമല്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരെ എതിര്‍ക്കാനാണ് അവര്‍ എല്ലായ്പ്പോഴും ശ്രമിക്കുക.

കൂടുതല്‍ വായിക്കൂ: https://goo.gl/jvOJQY

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍