UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍ വയാഗ്രയെ ആര്‍ക്കാണ് പേടി?

Avatar

അഴിമുഖം പ്രതിനിധി

ചോദ്യം ലളിതമാണ്: എന്തുകൊണ്ടാണ് വയാഗ്രക്ക് സമാനമായ ഒന്ന് സ്ത്രീകള്‍ക്കായി ഇല്ലാത്തത്?

ഒറ്റനോട്ടത്തില്‍, സ്ത്രീകളുടെ നിത്യജീവിതത്തില്‍ മുക്കിലും മൂലയിലും നേരിടുന്ന ലിംഗ വിവേചനത്തിന്റെ മറ്റൊരുദാഹരണമാണത് എന്നു തോന്നാം. സ്ത്രീ ലൈംഗികത പ്രവര്‍ത്തനക്ഷമം അല്ലാതാകുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞരും മരുന്ന് കമ്പനികളും ഒട്ടും ആകുലരല്ല.

പക്ഷേ ലൈംഗികത്വര നഷ്ടപ്പെട്ട സ്ത്രീകളെ സഹായിക്കാനുള്ള മരുന്ന് കഴിഞ്ഞ ആഴ്ച വലിയൊരു കടമ്പ കടന്നു. മരുന്നിന് Food and Drug Administration (FDA) സമിതിയുടെ പിന്തുണ ലഭിച്ചിരിക്കുന്നു. ആര്‍ത്തവ വിരാമം വരുന്നതിന് മുമ്പ് സ്ത്രീകളില്‍ കാണുന്ന ലൈംഗികത്വര (hypoactive sexual desire disorder) പ്രശ്നത്തിന് ഫ്ലിബാന്‍സെറിന്‍ എന്ന മരുന്ന് ചികിത്സക്കായി അനുവദിക്കാനുള്ള ശുപാര്‍ശ 18-6-നു FDA ഉപദേശക സമിതി അംഗീകരിച്ചു. മരുന്നിന്റെ ഫലം നാമമാത്രമാണ് എന്ന്‍ സമിതി പറയുന്നുണ്ട്. പക്ഷേ ചിലരില്‍ ഗുണം ചെയ്യും. ഗുരുതരമായ പാര്‍ശ്വഫലങ്ങളില്‍, അപ്രവചനീയമായ സമയത്തുള്ള ബോധം കെടലും, കുറഞ്ഞ രക്തസമ്മര്‍ദവും ഉള്‍പ്പെടുന്നു. സമിതിയുടെ ശുപാര്‍ശകള്‍ FDA-ക്കു നല്കും. സ്ത്രീകളിലെ ലൈംഗിക അവ്യവസ്ഥകള്‍ക്കുള്ള മരുന്നായതിനാല്‍ Female Viagra എന്നു വിളിക്കപ്പെടുന്ന ഈ മരുന്നിന് അംഗീകാരം നല്‍കണോ എന്ന്‍ FDA തീരുമാനിക്കും.

സ്ത്രീകളിലെ കുറഞ്ഞ ലൈംഗിക ശേഷി പരിഹരിക്കുന്നതിനുള്ള മരുന്ന് നീണ്ട നാളത്തെ വിവാദങ്ങള്‍ക്കുശേഷമാണ് വിപണിയെ ലക്ഷ്യമാക്കി നീങ്ങുന്നത്യി. Hypoactive sexual desire disorder എന്നു വിളിക്കുന്ന ഈ അവസ്ഥക്കുള്ള Flibanserin എന്ന മരുന്നിന് അനുകൂലമായി വൈദ്യ വിദഗ്ദ്ധര്‍ തീരുമാനമെടുത്താലും വിവാദം അവസാനിക്കാന്‍ ഇടയില്ല. മരുന്ന് സുരക്ഷിതമാണെന്നും ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഇത് സംബന്ധിച്ച, ക്ഷീണം, മയക്കം, തളര്‍ച്ച എന്നിവയടക്കമുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും നിര്‍മാതാക്കളായ Sprout Pharmaceuticals അവകാശപ്പെടുന്നു. മയക്കം വരാന്‍ ഇടയുള്ളതിനാല്‍ ഈ മരുന്ന് ഉറങ്ങുന്നതിന് മുമ്പായി മാത്രമേ ഉപയോഗിക്കാവൂ.

ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നല്ല ഇത്. പക്ഷേ ഇത് ബോധക്കേടും, അപകടകരമായ വിധത്തില്‍ കുറഞ്ഞ രക്ത സമ്മര്‍ദവും ഉണ്ടാക്കുമെന്ന് FDA-ക്കു ആശങ്കയുണ്ട്. പ്രത്യേകിച്ചും മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍.

ലൈംഗിക നിഷ്ക്രിയതാ പ്രശ്നം അനുഭവിക്കുന്ന അമേരിക്കയിലെ 10-ല്‍ ഓരോ സ്ത്രീയും അവര്‍ക്ക് വിശദമാക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ രതിയിലേര്‍പ്പെടാന്‍ ആഗ്രഹിക്കാത്തവരാണ്. ഈ അവസ്ഥയുള്ള സ്ത്രീകള്‍ക്ക് പരാജയബോധവും നിരാശയും ഉണ്ടാകും. എന്നാല്‍ ചികിത്സകളൊന്നും ലഭ്യമല്ല താനും. ഒരു യഥാര്‍ത്ഥ പ്രശ്നം തന്നെയാണ്. ഇതേ അവസ്ഥക്ക് പുരുഷന്‍മാര്‍ക്കുള്ള മരുന്നുകള്‍ക്ക് Flibanserin-ന് ഉള്ളതിനെക്കാള്‍- അന്ധത, ഹൃദയാഘാതം, പക്ഷാഘാതം- അപായസാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ കോണ്‍ഗ്രസ് അംഗങ്ങള്‍ FDA-ക്കു കത്തയച്ചിരുന്നു.

FDA-യില്‍ ലിംഗ വിവേചനം ഉണ്ടെന്നും ചിലര്‍ ആരോപിച്ചു. പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് അംഗീകാരം നല്കുമ്പോള്‍ സ്ത്രീകളുടെ പ്രശ്നത്തിനുള്ളവയ്ക്ക് അനുമതിയില്ല എന്നവര്‍ പറയുന്നു. അത്തരം മരുന്നുകളുടെ പരിശോധനാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ FDA തള്ളിക്കളഞ്ഞു. അപായ, ഗുണപരിശോധനയില്‍ ലിംഗ വിവേചനം ഇല്ലെന്നും അവര്‍ അറിയിയ്ക്കുന്നു.

ഇക്കാര്യത്തില്‍ മരുന്ന് കമ്പനിക്കു ചില അപ്രതീക്ഷിത സുഹൃത്തുക്കളേ ലഭിച്ചു. നിരവധി സന്നദ്ധ, ആരോഗ്യ സംഘടനകളും സ്ത്രീ സംഘടനകളും ‘Even the Score’ എന്ന പേരില്‍ സ്ത്രീ ലൈംഗിക നിഷ്ക്രിയത്വ പ്രശ്നങ്ങളില്‍ കൂടുതല്‍ തുല്യതാ സമീപനം ആവശ്യപ്പെടുന്ന ഒരു പ്രചാരണം തുടങ്ങിയിരിക്കുന്നു. പുരുഷന്‍മാരില്‍ ഇതേ അവസ്ഥക്ക് FDA വയാഗ്ര അടക്കമുള്ള 26 മരുന്നുകള്‍ അനുവദിച്ചെന്നാണ് അവരുടെ വാദം. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇങ്ങനെ ചിത്രീകരിക്കുന്നത് തെറ്റാണെന്നാണ് FDA പറയുന്നത്. ഉദ്ധാരണക്കുറവിന് പുരുഷന്‍മാര്‍ക്ക് FDA അനുമതി നല്കിയ, ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്ന രണ്ടുതരം മരുന്നുകള്‍ ഉപയോഗിക്കാം. മറ്റൊരു മരുന്ന് ലിംഗത്തിന്റെ വളവ് ചികിത്സിക്കാനാണ്. ടെസ്റ്റസ്റ്റെറോണ്‍ തെറാപ്പിയെ ഷണ്ഡത്വത്തിനുള്ള ചികിത്സയുടെ കൂട്ടത്തില്‍ FDA കണക്കാക്കാറില്ല. വിഷാദ ചികിത്സക്കാണ് ഫ്ലിബാന്‍സെറിന്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചത്. സ്ത്രീകളുടെ ലൈംഗിക ത്വരയെ അതെങ്ങനെ വര്‍ദ്ധിപ്പിക്കും എന്നത് വ്യക്തമല്ല. സ്ത്രീകള്‍ക്കായാലും പുരുഷന്‍മാര്‍ക്കായാലും ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കുന്ന ഒരു മരുന്നിനും ഏജന്‍സി അനുമതി നല്‍കിയിട്ടില്ല.

സ്ത്രീ സംഘടനകള്‍ (Score) പോലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തമ്മില്‍ ഇക്കാര്യത്തിലുള്ള ചികിത്സാ ലഭ്യതയിലെ വ്യത്യാസത്തെ പരിഹസിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തുവന്ന ഒരു പ്രചാരണ ദൃശ്യത്തില്‍ ഉദ്ധാരണ ശേഷിക്കുറവിനുള്ള മരുന്നുകളുടെ പരസ്യത്തെ കളിയാക്കിക്കൊണ്ട് ഇങ്ങനെ ചോദിക്കുന്നു, “സ്ത്രീകള്‍ക്ക് ലൈംഗിക ആഗ്രഹങ്ങള്‍ക്ക് അവകാശമില്ല എന്ന് ധരിക്കും വിധം പിറകിലാണോ നമ്മള്‍? വീണ്ടും, നമ്മള്‍ രണ്ടാമതായി.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍