UPDATES

എഡിറ്റര്‍

എന്തുകൊണ്ടാണ് ഗുല്‍ബര്‍ഗ സോസെറ്റി ഇരകള്‍ക്ക് തങ്ങളുടെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ വില്‍ക്കാന്‍ കഴിയാത്തത്?

Avatar

2002 ഫെബ്രുവരി മാസത്തോടെ തങ്ങളുടെ വീട് വില്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സലിമും സായിറ ഗാന്ധിയും. അന്നു വീട് വില്‍ക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതുമാണ്. പക്ഷേ അന്ന് എഹ്സാന്‍ ഭായ് അതിന് സമ്മതിച്ചില്ല.വര്‍ഷങ്ങള്‍ കുറച്ച് കാത്തിരുന്നാല്‍ ഇതിലും കൂടുതല്‍ വില കിട്ടുമെന്ന് അദ്ദേഹം അന്ന് പറഞ്ഞു.

പക്ഷേ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ആറാം നമ്പര്‍ ബംഗ്ലാവ് ഇന്ന് കാടുപിടിച്ച് വലിയൊരു ദുരന്തത്തിന്‍റെ സ്മാരകമായി നിലനില്‍ക്കുകയാണ്. അന്ന് മുപ്പത്തിയഞ്ച് പേരിലധികം താമസിച്ചിരുന്ന ആറാം നമ്പര്‍ ബംഗ്ലാവ് ഇന്ന് കത്തിക്കരിഞ്ഞ ഒരോര്‍മയാണ്. ഒരുകൂട്ടം അക്രമികള്‍ തീവച്ചുകൊന്ന അറുപത്തിയൊന്‍പത് പേരില്‍ അവരുടെ പ്രിയപ്പെട്ട പലരുമുണ്ടായിരുന്നു.

സായിറയുടെയും സലിമിന്റെയും പതിനാല് വയസ്സുകാരന്‍ മകനടക്കം അവര്‍ക്ക് പ്രിയപ്പെട്ട പലരും അന്ന് അവിടെ മരിച്ചുവീണു.

ഇപ്പോള്‍ വൈകിയാണെങ്കിലും നിയമം കുറ്റവാളികളെ അവര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചു. അവര്‍ക്ക് നല്‍കിയ ശിക്ഷയില്‍ പഴയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ താമസക്കാര്‍ ആരും ഒട്ടും തൃപ്തരല്ല. തങ്ങള്‍ക്ക് നീതി കിട്ടിയില്ല എന്നുതന്നെ അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

പ്രേതാലയം കണക്കെ കുറെ കെട്ടിടങ്ങള്‍ അല്ലാതെ പഴയ ഗുല്‍ബര്‍ഗ് സൊസൈറ്റി ഇപ്പോള്‍ അവിടെയില്ല. ദുരന്തത്തിന് ശേഷം എല്ലാവരും പലവഴിക്ക് വീട് വിട്ടിറങ്ങി. ചിലര്‍ അഹമ്മദാബാദിന്റെ ഏതൊക്കെയോ ഇടങ്ങളില്‍ പഴയതിന്‍റെ മൂന്നിലൊന്ന് സൗകര്യം പോലുമില്ലാതെ കഴിയുന്നു. ചിലര്‍ ചേരികളില്‍ നരകജീവിതം ജീവിച്ചുതീര്‍ക്കുന്നു.

സര്‍ക്കാരിന്‍റെ കണക്കില്‍ അവരെല്ലാം ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വീടുകള്‍ സ്വന്തമായുള്ളവരാണ്. അന്നത്തെ ദുരന്തത്തിന് ശേഷം അവര്‍ പഴയ വീടുകള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മാര്‍ക്കറ്റ് വിലയുടെ പകുതിപോലും ലഭിച്ചില്ല. 

പിന്നീട് വിവാദങ്ങള്‍ ഉണ്ടാകുകയും ടീസ്ത സെതല്‍വാദിന്റെ ഇടപെടല്‍ കൂടി ആയതോടെ പുതിയ പ്രതീക്ഷ ലഭിക്കുകയും ചെയ്തു. പക്ഷേ ഭൂമി വില്‍ക്കാന്‍ താല്‍ക്കാലികമായി സാധിക്കാതെ വന്നു.

2012 ല്‍ ഭൂമി വില്‍ക്കാനുള്ള അവകാശം എല്ലാവര്‍ക്കും തിരികെ കിട്ടി. പക്ഷേ അപ്പോഴേക്കും അടുത്ത വര്‍ഷം സര്‍ക്കാര്‍ പുതിയ നിയമം പാസാക്കി. പ്രശ്നങ്ങള്‍ നടന്ന പ്രദേശങ്ങളിലെ സ്ഥലം ക്രയവിക്രയത്തില്‍ പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു.

അങ്ങനെ ഭൂമി വില്‍ക്കുകയാണെങ്കില്‍ അതേ സമുദായത്തിലെ ആളുകള്‍ക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്നായിരുന്നു അത്. അതോടെ അവരുടെ  പ്രതീക്ഷ വളരെ നേര്‍ത്തതായി. പ്രശ്നബാധിത പ്രദേശ നിയമം അങ്ങനെ ഒരിക്കല്‍ ദുരിതമനുഭവിച്ച പാവങ്ങളെ പിന്നെയും ദുരിതക്കയത്തില്‍ തള്ളിയിടുന്നതായി മാറി

വിശദമായ വായനയ്ക്ക്:

http://goo.gl/RiXGcQ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍