UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് എവറസ്റ്റ് കൊടുമുടി അടച്ചിടണം?

Avatar

ജസ്റ്റിന്‍ ഡബ്ല്യു എം മോയര്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

എലിസബത്ത് II എന്ന രാജ്ഞിയാവുമായിരുന്ന സ്ത്രീ, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും കോമണ്‍വെല്‍ത്തിന്റെയും തലവയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷെ, അപ്പോഴും എവറസ്റ്റ് കൊടുമുടി ആരെങ്കിലും കീഴടക്കിയോ എന്ന് അവര്‍ക്ക് അറിയണമായിരുന്നു.

‘വിജയകരമായ പര്യടനത്തെ കുറിച്ച് കഴിഞ്ഞ രാത്രി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വെച്ച് രാജ്ഞിയെ അറിയിച്ചിരുന്നു,’ 1953 ജൂണ്‍ 2ന് എഡ്മണ്ട് ഹിലാരിയും ഷെര്‍പ ടെന്‍സിംഗ് നോര്‍ഗെയും കൊടുമുടി കീഴടക്കിയതിനു ശേഷം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘…നേപ്പാളിലെ ബ്രിട്ടീഷ് എംബസിയോട് ഈ കാര്യം, പര്യടനം വിജയകരമാവുകയാണെങ്കില്‍, നേരിട്ടറിയിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. പറ്റുമെങ്കില്‍ കിരീടധാരണത്തിന് മുന്‍പ് തന്നെ.’

ഹിലാരിക്ക് സര്‍ പദവി നല്‍കലായിരുന്നു എലിസബത്തിന്റെ ആദ്യ കൃത്യ നിര്‍വഹണങ്ങളിലൊന്ന്. പക്ഷെ, തന്റെ വിജയത്തിന് ദശാബ്ദങ്ങള്‍ക്കിപ്പുറം, 2008ല്‍ മരണമടഞ്ഞ ഹിലാരി, എവറസ്റ്റിന് ഒരു വിശ്രമം ആവശ്യമാണോ എന്ന് ചിന്തിച്ചിരുന്നു.

‘നേപ്പാള്‍ ഗവണ്‍മെന്റിനോട് ഞാന്‍ നിര്‍ദേശിച്ചതാണ് പര്‍വതാരോഹകര്‍ക്ക് കുറച്ച് വര്‍ഷത്തേക്ക് നിരോധനം കൊടുക്കാനും അതിനെ വിശ്രമത്തിന് വിടാനും,’ തന്റെ പര്യടനത്തിന്റെ 50ആം വാര്‍ഷികമാഘോഷിച്ച 2003ല്‍ ഹിലാരി പറഞ്ഞതാണിങ്ങനെ.

ഇപ്പോള്‍, നേപ്പാള്‍ കണ്ട ഏറ്റവും ഭീകരമായ ഭൂകമ്പത്തില്‍ ഉണ്ടായ കനത്ത മഞ്ഞിടിച്ചില്‍ കാണുമ്പോള്‍ വര്‍ഷംതോറുമുള്ള നൂറുകണക്കിന് വരുന്ന പര്‍വതാരോഹണം കൊടുമുടിയ്ക്ക് താങ്ങാനാവുന്നതാണോ എന്ന ചോദ്യം വീണ്ടുമുയരുകയാണ്. ഇവിടമിപ്പോള്‍ ആളുകളാല്‍ നിറഞ്ഞതും മലിനീകരിക്കപ്പെട്ടതും പ്രക്ഷുബ്ദവും, സര്‍വോപരി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മറ്റേത് കാലത്തേക്കാളും ആളുകള്‍ കൊല്ലപ്പെട്ടതുമായ ഒരിടമാണ്.

‘ഈ മഞ്ഞിടിച്ചിലില്‍ എവറസ്റ്റിലുണ്ടായ 12 മരണങ്ങള്‍ 8848 മീറ്റര്‍ ഉയരത്തില്‍ മലകയറ്റക്കാര്‍ക്കും സാഹസികര്‍ക്കും എത്രത്തോളം അപകടകരമായ സാഹചര്യമാണുള്ളതെന്ന് നമ്മെ ഓര്‍മിപ്പിക്കേണ്ടതാണ്,’ കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ടെലഗ്രാഫ് എഴുതി. ‘പക്ഷെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എവറസ്റ്റ് കയറ്റത്തെ വാണിജ്യപരമായി ഉപയോഗിക്കുന്നതായി പര്‍വതാരോഹകര്‍ക്കിടയില്‍ പരാതിയുയര്‍ന്നിട്ടുണ്ട്, മലയോരത്ത് ‘ട്രാഫിക് ജാം’ ഉണ്ടാകത്തക്ക വിധം.’

അപ്പോള്‍ എന്തൊക്കെയാണ് ലോകത്തെ ഈ ഏറ്റവും വലിയ കൊടുമുടിയുടെ പ്രശ്‌നങ്ങള്‍? 

1. ഇത് പര്‍വതാരോഹണത്തിന് ‘മക് ഡൊണാള്‍ഡ്‌സ്’ പോലെയാണ്.
ഒരു പാര്‍ട്ടി നടക്കുമ്പോള്‍ ആദ്യമെത്തുന്നവര്‍ സ്വാഭാവികമായും പിന്നീടെത്തുന്നവരെക്കുറിച്ച് പരാതിപ്പെടും. പക്ഷെ, എവറസ്റ്റില്‍ പുതുതായി കയറുന്നവര്‍ ഇവര്‍ പറയുമ്പോലെ വെറും ‘വൈകി എത്തുന്നവര’ല്ല. അവര്‍ പലപ്പോഴും പരിചയം കുറഞ്ഞവരും അപകടകരമായ സാഹചര്യങ്ങളില്‍ എങ്ങനെ അതിജീവിക്കണമെന്നറിയാത്തവരും ആയിരിക്കും.

‘ഇതൊരു വന്യമായ അനുഭവമല്ല, മറിച്ച് മക്‌ഡൊണാള്‍ഡ്’സില്‍ കയറുമ്പോലെയാണ്,’ ഗ്രഹാം ഹൊയ്‌ലന്റ് എന്ന ‘The Last Hours on Everest’ എന്ന 1924ലെ ജോര്‍ജ് മല്ലോറിയുടെയും ആന്‍ഡ്രൂ ഇര്‍വിന്റെയും പരാജയപ്പെട്ട മലകയറ്റത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവ് 2013ലെ BBCയോടുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ഇപ്പോഴുള്ള മിക്ക മരണങ്ങള്‍ക്കും കാരണം പരിചയക്കുറവാണ്’ മാര്‍ക്ക് ജെങ്കിന്‍സ് 2013 ല്‍ നാഷണല്‍ ജ്യോഗ്രഫിക്കലില്‍ എഴുതി. ‘ഉയര്‍ന്ന പ്രദേശങ്ങളില്‍ അധികം പരിചയമില്ലാത്ത ഇവര്‍ പലപ്പോഴും സ്വന്തം പ്രാപ്തിയെ മറക്കുകയും എപ്പോഴാണ് നിര്‍ത്തേണ്ടതെന്ന് മനസിലാക്കാതിരിക്കുകയും ചെയ്യുന്നു.’

‘ഇവിടെ വരുന്നവരില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ ഈ മല കയറാനുള്ള പരിചയമുള്ളൂ,’ ഒരു ഷെര്‍പ ജെങ്കിന്‍സിനോട് പറഞ്ഞു. ‘പരിചയമില്ലാത്ത മറുപകുതിയിലുള്ളവരാണ് മരിക്കുന്നതിലേറെയും.’

ഈ കൊടുമുടിയുടെ ആദ്യ നേതാവ് കുറച്ച് കൂടെ തീക്ഷ്ണമായ നിരീക്ഷണമാണ് നടത്തിയത്: ‘ബെയ്‌സ് കാമ്പില്‍ മദ്യപിക്കാനുള്ള കാമ്പ് പോലുമുണ്ട്,’ ഹിലാരി പറഞ്ഞു.

2. അത് തികച്ചും അഴുക്ക് നിറഞ്ഞതാണ്
എവറസ്റ്റിന്റെ പാരിസ്ഥിതിക ദുരന്തം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഒരു തലക്കെട്ടില്‍ നന്നായി പ്രതിനിധീകരിച്ചിരുന്നു: ‘ദശാബ്ദങ്ങളുടെ മനുഷ്യ സ്പര്‍ശം എവര്‍സ്റ്റ് കൊടുമുടിയെ ഒരു മാലിന്യ ബോംബാക്കി മാറ്റിയിരിക്കുന്നു’. കൂടുതല്‍ ആളുകള്‍ കയറുന്തോറും ഈ മാലിന്യ ബോംബ് വഷളായിക്കൊണ്ടിരിക്കുന്നു.

‘ആളുകള്‍ വഴിയിലുടനീളം ഓക്‌സിജന്‍ പാക്കുകളും പൊട്ടിയ മല കയറ്റ ഉപകരണങ്ങളും ശവശരീരങ്ങള്‍ പോലും തള്ളിയിരിക്കുന്നു. ഒരിക്കല്‍ പാവനമായിരുന്ന ഒരു സ്ഥലത്തെ…. അത്…. നിങ്ങള്‍ക്കൂഹിക്കവുന്നതേ ഉള്ളൂ,’ പീറ്റര്‍ ഹോളി എഴുതി.

3. വംശീയമായ നിലപാടുകള്‍ ഭയാനകമാണ്
ഒരു പാട് പേര്‍ മല കയറാന്‍ വരുന്നുണ്ട്. ഒരു പാട് പണക്കാര്‍ ആയിരക്കണക്കിന് ഡോളറുകളിതിനു ചിലവാക്കുന്നു. എന്നാല്‍ ഇവരെ ഇതിനായി സഹായിക്കുന്ന, നേപ്പാള്‍ വംശജരായ ഷെര്‍പമാര്‍ക്ക് അതിനനുസരിച്ച് പ്രതിഫലം കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ മഞ്ഞിടിച്ചിലില്‍ 16 ഷെര്‍പമാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇത് വ്യക്തമായതാണ്. 

‘ഈ മലകള്‍ മരണക്കെണികളാണ്,’ നോര്‍ബു ഷെറിംഗ് എന്ന 50കാരന്‍ ഷെര്‍പ അസോസിയേറ്റഡ് പ്രസിനോട് അന്ന് പറഞ്ഞതാണിത്. ‘പക്ഷെ, ഞങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ല, കൂടാതെ ഞങ്ങളില്‍ ഭൂരിഭാഗവും ഈ തൊഴിലേറ്റെടുക്കുന്നത് ഒരു പാരമ്പര്യമെന്ന പോലെയാണ്.’

ഈ പാരമ്പര്യം അംഗീകരിക്കപ്പെടുകയോ തുല്ല്യമായി പ്രതിഫലം കിട്ടുകയോ ചെയ്യുന്നില്ല. ഹിലാരിയോടൊപ്പം കൊടുമുടി കയറിയ ഷെര്‍പ ടെന്‍സിംഗ് നോര്‍ഗെ സര്‍ പദവി നേടിയിട്ടില്ലെന്നതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്.

‘എന്റെ മുത്തശ്ശനും സര്‍ പദവി ലഭിക്കേണ്ടതായിരുന്നു. അദ്ദേഹം വെറുമൊരു ഷെര്‍പ എന്നതിലുപരി ആ ദൗത്യത്തിലൊരംഗമായിരുന്നു,’ നോര്‍ഗെയുടെ കൊച്ചുമകന്‍ 2013ല്‍ പറഞ്ഞു. ‘അവര്‍ വെറുമൊരു മെഡല്‍ മാത്രമാണദ്ദേഹത്തിന് നല്‍കിയത്.’

4. മഞ്ഞിടിച്ചിലാണ് എവര്‍സ്റ്റില്‍ ഏറ്റവും കൂടുതല്‍ മരണത്തിനു കാരണമാകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ സ്ഥിതി വഷളാക്കിയേക്കാം

കഴിഞ്ഞ വര്‍ഷത്തെ മഞ്ഞിടിച്ചിലിനു ശേഷം അറ്റ്‌ലാന്റിക് മാസിക പര്‍വതാരോഹണത്തിനിടെ മരണത്തിനിടയാക്കുന്നതില്‍ മഞ്ഞിടിച്ചിലാണ് ഏറ്റവും കൂടുതല്‍ ഷെര്‍പകളെയും അവര്‍ക്ക് പണം നല്‍കുന്ന മറ്റ് ആളുകളെയും കൊല്ലുന്നതെന്ന് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു.  ‘ആഗോളതാപനം മഞ്ഞിടിച്ചിലിനെ വഷളാക്കാം’ എന്നാണ് പഠനത്തിന്റെ പേര്.

‘കാലാവസ്ഥാ വ്യതിയാനമാണ് ഈ വര്‍ഷം എവറസ്റ്റ് കൊടുമുടിയെ അടച്ചതെന്ന് വേണമെങ്കില്‍ പറയാം,’ ജോണ്‍ അലി എന്ന വെസ്‌റ്റേണ്‍ കെന്റക്കി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാസികയോട് പറഞ്ഞു.

ഭൂമിയിലെ ചൂട് കൂടുന്നത് ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ മാത്രം ബാധിക്കാതിരിക്കില്ല.

‘ഇത് ഏറ്റവും ഉയര്‍ന്ന കൊടുമുടിയല്ലായിരുന്നെങ്കില്‍ ഇത്രയും ആക്റ്റീവായ ഒരു മഞ്ഞുമലയില്‍ നിങ്ങള്‍ കയറാന്‍ നില്‍ക്കില്ലായിരുന്നു,’ അഡ്രിയാന്‍ ബാലിംഗെര്‍ എന്ന ഗൈഡ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്തൊക്കെ പറഞ്ഞാലും എവറസ്റ്റ് കൊടുമുടി എവിടെയും പോകുന്നില്ലെന്നത് ഒരു യാഥര്‍ഥ്യമാണ്.

‘ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കയറാന്‍ എക്കാലവും ആളുകളുണ്ടാവും. കാരണം, ആള്‍ക്കൂട്ടത്തിലകപ്പെടുന്നതിനെക്കാളും മാലിന്യക്കൂമ്പാരത്തില്‍ പെടുന്നതിനെക്കാളും എത്രയോ നല്ലതാണ് എവറസ്റ്റില്‍ നില്‍ക്കുന്നത്,’ ജെങ്കിന്‍സ് നാഷണല്‍ ജ്യോഗ്രഫിക്കലില്‍ എഴുതി. ‘ഈ പര്‍വതം അതിന്റെ ഉന്നതങ്ങളില്‍ നിന്ന് ഏത് പര്‍വതാരോഹകനെയും വിളിച്ച് കൊണ്ടിരിക്കും, കൂടുതല്‍ ഉന്നതങ്ങളിലേക്കെത്താന്‍.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍