UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ മുഹമ്മദ് അലി വിസമ്മതിച്ചത് എന്തുകൊണ്ട്?

Avatar

അഴിമുഖം പ്രതിനിധി

അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി 1967 ഏപ്രില്‍ 28നു വിയത്നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ്  ഈ മഹാനായ കായിക താരം.   

ലൂയിസ്‌വില്ലയിലെ നീഗ്രോ വിഭാഗക്കാരോട് പട്ടികളോടെന്ന പോലെ പെരുമാറുകയും അവര്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആയിരം മൈലുകള്‍ക്കപ്പുറത്തുള്ള തവിട്ടുനിറക്കാരായ വിയറ്റ്‌നാം ജനതയ്ക്കുമേല്‍ ബോംബിടാനും വെടിവെക്കാനും സൈനിക യൂണിഫോമിട്ട് പോകാന്‍ എന്നോട് എന്തിന് ആവശ്യപ്പെടുന്നു?

ഇല്ല, ലോകത്തൊട്ടാകെയുള്ള കറുത്തവരായ അടിമജനതയുടെ ഉടമകളായ വെള്ളക്കാരുടെ ആധിപത്യം നിലനിര്‍ത്താന്‍ ആയിരം മൈലുകള്‍പ്പുറത്ത് ചെന്ന് കൊല നടത്താനും മറ്റൊരു ദരിദ്രരാജ്യത്തെ ചുട്ടെരിക്കാനും ഞാന്‍ പോകുന്നില്ല. ഇത്തരം പൈശാചികതകള്‍ അവസാനിപ്പിക്കേണ്ട ദിവസമാണിന്ന്. ഈ നിലപാട് സ്വീകരിച്ചതിന് എനിക്കൊരു മുന്നറിയിപ്പും തന്നിട്ടുണ്ട്. ഈ ഒറ്റക്കാരണത്താല്‍ എന്റെ കീര്‍ത്തി തകര്‍ന്നടിയുമെന്നും ഒരു ചാമ്പ്യനെന്ന് നിലയില്‍ എനിക്കു ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറുകള്‍ നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ ഒരിക്കല്‍ പറഞ്ഞതു തന്നെ ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു പറയുന്നു. എന്റെ ജനതയുടെ യഥാര്‍ത്ഥ ശത്രു ഇവിടെ തന്നെയാണ്. സ്വന്തം നീതിക്കും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടി പൊരുതുന്ന ജനതയെ അടിമകളാക്കാനുള്ള ഒരു ഉപകരണമായി മാറിക്കൊണ്ട് ഞാന്‍ ഒരിക്കലും എന്റെ മതത്തെയും ജനങ്ങളേയും എന്നെ തന്നെയും അപമാനിക്കില്ല.

22 ദശലക്ഷം വരുന്ന എന്റെ ജനതയ്ക്ക് സ്വാതന്ത്യവും തുല്യനീതിയും ഈ യുദ്ധം കൊണ്ടു ലഭിക്കുമെങ്കില്‍ അവര്‍ക്ക് ഒരിക്കലും എന്നെ കെട്ടിഅയക്കേണ്ടി വരില്ല. അടുത്ത ദിവസം തന്നെ ഞാന്‍ യുദ്ധത്തിനിറങ്ങും. എന്നാല്‍ എനിക്ക് ഈ രാജ്യത്തെ നിയമങ്ങളെയോ അല്ലാഹുവിന്റെ നിയമങ്ങളെയോ അനുസരിക്കേണ്ടതുണ്ട്. എന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നതു കൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ട് ഞാന്‍ ജയിലിലും പോകും. നാലു നൂറ്റാണ്ടുകളായി ഞങ്ങള്‍ ജയിലിലാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍