UPDATES

ഓഫ് ബീറ്റ്

കുട്ടികളുടെ വര്‍ദ്ധിക്കുന്ന ചെലവും വര്‍ദ്ധിക്കാത്ത ശമ്പളവും കുഞ്ഞുങ്ങള്‍ യുവതലമുറയ്ക്ക് പൊല്ലാപ്പോ?

Avatar

ജോനെല്ലെ മാര്‍ടെ

കുട്ടികളെ വളര്‍ത്തുന്നത് ഒരിക്കലും ചെലവുകുറഞ്ഞ കാര്യമായിരുന്നില്ല. ഈ നൂറ്റാണ്ടില്‍ ജനിച്ച മില്ലെനിയലുകള്‍ക്ക് കഴിഞ്ഞ രണ്ടുതലമുറയിലുള്ളവരെക്കാള്‍ കുട്ടികളെ വളര്‍ത്തല്‍ ബുദ്ധിമുട്ടാണ്. കുട്ടിയെ വളര്‍ത്തുന്നതിനു ചെലവ് കൂടുന്നത് മാത്രമല്ല, പല യുവജീവനക്കാരും കുറയുകയോ വര്‍ദ്ധിക്കാതെ ഇരിക്കുകയോ ചെയ്യുന്ന ശമ്പളവുമായി കഷ്ടപ്പെടുന്നവരാണ്. വിലക്കയറ്റം അവര്‍ക്ക് താങ്ങാനാകുന്നതല്ല.

‘കുറച്ചുപണം കൊണ്ടു കൂടുതല്‍ കാര്യങ്ങളാണ് ചെയ്യേണ്ടി വരുന്നത്’, പോളിസി അനലിസ്റ്റ് ആയ കോണ്‍റാഡ് മഗിള്‍സ്റ്റോണ്‍ പറയുന്നു.

കുട്ടിയെ വളര്‍ത്തുന്നതിന്റെ ചെലവ് കഴിഞ്ഞ തലമുറയിലേക്കാള്‍ കൂടുതലാകുന്നതിന്റെ ഒരു പ്രധാനകാരണം ചൈല്‍ഡ് കെയര്‍ ചെലവിന്റെ വര്‍ധനയാണ്. ചൈല്‍ഡ് കെയറും വിദ്യാഭ്യാസവും ഒരു കുട്ടിയെ വളര്‍ത്താനുള്ള ചെലവിന്റെ പതിനെട്ടുശതമാനമാണ്. കോളേജ് ചെലവുകള്‍ ഇതില്‍ പെടില്ല. ഇവ രണ്ടും 1960-ല്‍ രണ്ടുശതമാനമായിരുന്നു.

ഡേ കെയര്‍ പോലുള്ള സംവിധാനങ്ങള്‍ക്ക് ആവശ്യം കൂടിയതാണ് ഇതിന്റെ കാരണം. നാലുവയസുള്ള ഒരു കുട്ടിക്ക് ശരാശരി ഒരു വര്‍ഷം ഡേകെയറിന് ചെലവഴിക്കുന്നത് മിസിസിപ്പിയില്‍ 4,300 ഡോളര്‍ ആണ്. ന്യൂയോര്‍ക്കില്‍ ഇത് 12,300 ഡോളര്‍ വരെയാകുന്നു. അമേരിക്കയില്‍ ചൈല്‍ഡ് കെയര്‍ വീടുണ്ടാകുന്നതിനെക്കാള്‍ ചെലവേറിയതാണ്.

ഏത് കുടുംബത്തിന്റെയും വരുമാനത്തിന്റെ വലിയൊരു ഭാഗം ഇതിനായി നീക്കിവയ്‌ക്കേണ്ടിവരും. എന്നാല്‍ യുവമാതാപിതാക്കള്‍ക്ക് ഈ ചെലവുകള്‍ നടത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിയും വരുന്നു, അര്‍ബന്‍ ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ ഗവേഷകയായ ജിന ആദംസ് പറയുന്നു. ആളുകള്‍ സമ്പാദിച്ചു തുടങ്ങുന്ന കാലത്താണ് ഇത് സംഭവിക്കുക. അവര്‍ക്ക് ഒരുപാട് ശമ്പളനീക്കിയിരുപ്പ് ഉണ്ടാകില്ല.’, ആദംസ് പറയുന്നു.

സാമ്പത്തികമാന്ദ്യത്തിന്റെയും കരകയറ്റത്തിന്റെയും നടുവില്‍ ജോലിയില്‍ പ്രവേശിച്ച പുതുതലമുറയ്ക്ക് ഈ പ്രശ്‌നം ഏറെ ഗുരുതരമാണ്. മുന്‍തലമുറകളെക്കാള്‍ കൂടുതലായി ഈ തലമുറയിലെ കുട്ടികള്‍ക്ക് കോളേജ് ഡിഗ്രികളൊക്കെ ഉണ്ടാകുമെങ്കിലും അവര്‍ ചെറിയവരുമാനജോലികളില്‍ കുടുങ്ങിക്കിടക്കുകയാണ് പതിവ്. 

പതിനെട്ടിനും മുപ്പത്തിനാലിനുമിടയിലുള്ളവര്‍ എണ്‍പതിലെ യുവജോലിക്കാരെക്കാള്‍ രണ്ടായിരം ഡോളര്‍ കുറവാണ് ഒരു വര്‍ഷം സമ്പാദിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ കൂടുതലായി ചെറിയ വരുമാനജോലികളില്‍ കുടുങ്ങേണ്ടിയും വരുന്നു.

കോളേജ് ഡിഗ്രികള്‍ കാരണം മിക്കവരും കുടുംബങ്ങള്‍ തുടങ്ങുമ്പോഴും വിദ്യാഭ്യാസവായ്പകള്‍ അടച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയുടെ കോളേജ് ഫണ്ട് എന്നതൊന്നും ചിന്തിക്കാനേ കഴിയുന്നതല്ല. അമേരിക്കന്‍ ചരിത്രത്തിലെ ഏത് തലമുറയെക്കാളും കൂടുതലായി ഇപ്പോഴുള്ള തലമുറ കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മാറ്റിവയ്ക്കുന്നത്തിന്റെ കാരണം ഈ സാമ്പത്തികഭദ്രത കാത്തിരിക്കലാകാം. 

മാതാപിതാക്കളാകുന്നവര്‍ വെല്ലുവിളിയാകുന്ന ജോലിചിട്ടകളും കുറഞ്ഞ ബജറ്റും ഒക്കെ നേരിടേണ്ടിവരുന്നു. യുവമാതാപിതാക്കള്‍ പൊതുവേ നേരത്തെ ജോലിക്കെത്തുകയും നേരത്തെ ജോലികഴിഞ്ഞുപോവുകയും ചെയ്യാറുണ്ട്. ഇവര്‍ കൂടുതലായി രാത്രിഷിഫ്റ്റുകള്‍ തെരഞ്ഞെടുക്കുന്നതും കാണാം, കുട്ടികളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാനാണിത്. ഈ പരിശ്രമങ്ങള്‍ക്കെല്ലാമൊടുവില്‍ അഞ്ചില്‍ ഒരു കുടുംബം ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

ജോനെല്ലെ മാര്‍ടെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കുട്ടികളെ വളര്‍ത്തുന്നത് ഒരിക്കലും ചെലവുകുറഞ്ഞ കാര്യമായിരുന്നില്ല. ഈ നൂറ്റാണ്ടില്‍ ജനിച്ച മില്ലെനിയലുകള്‍ക്ക് കഴിഞ്ഞ രണ്ടു തലമുറയിലുള്ളവരെക്കാള്‍ കുട്ടികളെ വളര്‍ത്തല്‍ ബുദ്ധിമുട്ടാണ്. കുട്ടിയെ വളര്‍ത്തുന്നതിനു ചെലവ് കൂടുന്നത് മാത്രമല്ല, പല യുവജീവനക്കാരും കുറയുകയോ വര്‍ദ്ധിക്കാതെ ഇരിക്കുകയോ ചെയ്യുന്ന ശമ്പളവുമായി കഷ്ടപ്പെടുന്നവരാണ്. വിലക്കയറ്റം അവര്‍ക്ക് താങ്ങാനാകുന്നതല്ല.

‘കുറച്ചുപണം കൊണ്ടു കൂടുതല്‍ കാര്യങ്ങളാണ് ചെയ്യേണ്ടി വരുന്നത്’, പോളിസി അനലിസ്റ്റ് ആയ കോണ്‍റാഡ് മഗിള്‍സ്റ്റോണ്‍ പറയുന്നു.

കുട്ടിയെ വളര്‍ത്തുന്നതിന്റെ ചെലവ് കഴിഞ്ഞ തലമുറയിലേക്കാള്‍ കൂടുതലാകുന്നതിന്റെ ഒരു പ്രധാന കാരണം ചൈല്‍ഡ് കെയര്‍ ചെലവിന്റെ വര്‍ധനയാണ്. ചൈല്‍ഡ് കെയറും വിദ്യാഭ്യാസവും ഒരു കുട്ടിയെ വളര്‍ത്താനുള്ള ചെലവിന്റെ പതിനെട്ടുശതമാനമാണ്. കോളേജ് ചെലവുകള്‍ ഇതില്‍ പെടില്ല. ഇവ രണ്ടും 1960-ല്‍ രണ്ടുശതമാനമായിരുന്നു.

ഡേ കെയര്‍ പോലുള്ള സംവിധാനങ്ങള്‍ക്ക് ആവശ്യം കൂടിയതാണ് ഇതിന്റെ കാരണം. നാലുവയസുള്ള ഒരു കുട്ടിക്ക് ശരാശരി ഒരു വര്‍ഷം ഡേകെയറിന് ചെലവഴിക്കുന്നത് മിസിസിപ്പിയില്‍ 4,300 ഡോളര്‍ ആണ്. ന്യൂയോര്‍ക്കില്‍ ഇത് 12,300 ഡോളര്‍ വരെയാകുന്നു. അമേരിക്കയില്‍ ചൈല്‍ഡ് കെയര്‍ വീടുണ്ടാകുന്നതിനെക്കാള്‍ ചെലവേറിയതാണ്.

ഏത് കുടുംബത്തിന്റെയും വരുമാനത്തിന്റെ വലിയൊരു ഭാഗം ഇതിനായി നീക്കിവയ്‌ക്കേണ്ടിവരും. എന്നാല്‍ യുവമാതാപിതാക്കള്‍ക്ക് ഈ ചെലവുകള്‍ നടത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിയും വരുന്നു, അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഗവേഷകയായ ജിന ആദംസ് പറയുന്നു. ‘ആളുകള്‍ സമ്പാദിച്ചു തുടങ്ങുന്ന കാലത്താണ് ഇത് സംഭവിക്കുക. അവര്‍ക്ക് ഒരുപാട് ശമ്പളനീക്കിയിരുപ്പ് ഉണ്ടാകില്ല’, ആദംസ് പറയുന്നു.

സാമ്പത്തികമാന്ദ്യത്തിന്റെയും കരകയറ്റത്തിന്റെയും നടുവില്‍ ജോലിയില്‍ പ്രവേശിച്ച പുതുതലമുറയ്ക്ക് ഈ പ്രശ്‌നം ഏറെ ഗുരുതരമാണ്. മുന്‍തലമുറകളെക്കാള്‍ കൂടുതലായി ഈ തലമുറയിലെ കുട്ടികള്‍ക്ക് കോളേജ് ഡിഗ്രികളൊക്കെ ഉണ്ടാകുമെങ്കിലും അവര്‍ ചെറിയവരുമാന ജോലികളില്‍ കുടുങ്ങിക്കിടക്കുകയാണ് പതിവ്. 

പതിനെട്ടിനും മുപ്പത്തിനാലിനുമിടയിലുള്ളവര്‍ എണ്‍പതിലെ യുവജോലിക്കാരെക്കാള്‍ രണ്ടായിരം ഡോളര്‍ കുറവാണ് ഒരു വര്‍ഷം സമ്പാദിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ കൂടുതലായി ചെറിയ വരുമാന ജോലികളില്‍ കുടുങ്ങേണ്ടിയും വരുന്നു.

കോളേജ് ഡിഗ്രികള്‍ കാരണം മിക്കവരും കുടുംബങ്ങള്‍ തുടങ്ങുമ്പോഴും വിദ്യാഭ്യാസ വായ്പകള്‍ അടച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയുടെ കോളേജ് ഫണ്ട് എന്നതൊന്നും ചിന്തിക്കാനേ കഴിയുന്നതല്ല. അമേരിക്കന്‍ ചരിത്രത്തിലെ ഏത് തലമുറയെക്കാളും കൂടുതലായി ഇപ്പോഴുള്ള തലമുറ കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മാറ്റിവയ്ക്കുന്നതിന്റെ കാരണം ഈ സാമ്പത്തികഭദ്രത കാത്തിരിക്കലാകാം. 

മാതാപിതാക്കളാകുന്നവര്‍ വെല്ലുവിളിയാകുന്ന ജോലിചിട്ടകളും കുറഞ്ഞ ബജറ്റും ഒക്കെ നേരിടേണ്ടിവരുന്നു. യുവമാതാപിതാക്കള്‍ പൊതുവേ നേരത്തെ ജോലിക്കെത്തുകയും നേരത്തെ ജോലികഴിഞ്ഞുപോവുകയും ചെയ്യാറുണ്ട്. ഇവര്‍ കൂടുതലായി രാത്രി ഷിഫ്റ്റുകള്‍ തെരഞ്ഞെടുക്കുന്നതും കാണാം, കുട്ടികളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാനാണിത്. ഈ പരിശ്രമങ്ങള്‍ക്കെല്ലാമൊടുവില്‍ അഞ്ചില്‍ ഒരു കുടുംബം ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍