UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ടാണ് ദരിദ്രര്‍ക്ക് പുകവലിശീലം ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാകുന്നത്?

Avatar

സക്കറി എ ഗോള്‍ഡ്ഫാബ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘പുകവലിയോടുള്ള യുദ്ധത്തില്‍ ഞങ്ങള്‍ വിജയിച്ചിരിക്കുന്നു’ ആരോഗ്യബോധമുള്ള അമേരിക്കന്‍ മധ്യവര്‍ഗക്കാരുടെ മനസ്സിലെപ്പോഴും ഉയര്‍ന്നു വരുന്ന മന്ത്രങ്ങളിലൊന്നാണിത്. പക്ഷെ അര നൂറ്റാണ്ടോളം നീണ്ടു നിന്ന പൊതുജനാരോഗ്യ സുരക്ഷാവിജയത്തിന്റെ കണ്ണിലെ കരടായി പുകവലി മാറിയിരിക്കയാണ്. 

വര്‍ഷത്തില്‍ 24,000 ഡോളറില്‍ താഴെ സമ്പാദിക്കുന്നവര്‍ 90,000 ഡോളറിലധികം സമ്പാദിക്കുന്നവരേക്കാള്‍ രണ്ടു മടങ്ങ് പുകവലിക്കുന്നുണ്ടെന്നാണ് 2008 ല്‍ ഗാല്ലപ്പ് നടത്തിയ വോട്ടിംഗ് തെളിയിക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് ദാരിദ്ര്യവുമായി ഒരുതരത്തിലും ബന്ധപ്പെടുത്താന്‍ സാധിക്കാതിരുന്ന ഒരു പ്രവര്‍ത്തിയായിരുന്നു പുകവലി, പണമില്ലെന്ന കാരണം കൂടാതെ അവരുടെ മത വിശ്വാസങ്ങള്‍ മധ്യവര്‍ഗത്തേക്കാള്‍ ശക്തവുമായിരുന്നു. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിയതോടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നവര്‍ ഈ ശീലം ഉപേക്ഷിക്കാന്‍ തുടങ്ങി. 1965-1999 കാലഘട്ടത്തില്‍ ഉയര്‍ന്ന വരുമാനക്കാരില്‍ 62 ശതമാനം പേര്‍ പുകവലി ഉപേക്ഷിച്ചപ്പോള്‍ താഴ്ന്ന വരുമാനക്കാരില്‍ 9 ശതമാനം പേര്‍ മാത്രമാണ് ശീലം വിടാന്‍ തയ്യാറായത്.

ദിനം തോറും വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളുടെ ചിഹ്നമായി പുകവലി മാറിയത് വളരെ പെട്ടെന്നാണ്, സാമ്പത്തികമായി ഉയരാന്‍ സാധിക്കുന്നവര്‍ സ്ഥലം വിട്ടതോടെ പിന്നാക്കക്കാര്‍ മാത്രം വസിക്കുന്ന ഇടങ്ങളായി ചില പ്രദേശങ്ങള്‍ മാറി. ദരിദ്രരില്‍ പലര്‍ക്കും പുകവലി ഉപേക്ഷിക്കാന്‍ സാധിക്കാത്തതിന് മുഖ്യമായി മൂന്നു കാരണങ്ങളാണുള്ളത്. 

1) താഴ്ന്ന വരുമാനക്കാര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പുക ഉള്ളിലേക്കെടുക്കുന്നു(ലോങ്ങ് ഡീപ് ഡ്രാഗ്‌സ് ). ഇതുമൂലമവര്‍ പുകവലിയുടെ അടിമകളായ് മാറുകയും മാറ്റാന്‍ സാധിക്കാത്ത രീതിയിലേക്ക് ഈ ശീലം വളരുകയും ചെയ്യും. 

2) വരുമാനം ജീവിത സാഹചര്യം കൂടി തീരുമാനിക്കുന്നതിനാല്‍ പുകവലി ശീലം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന താഴ്ന്ന വരുമാനക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യപ്പെടുത്തിയാല്‍ കടുത്ത പുകവലി തുടരുന്നവര്‍ക്കിടയിലാണ് ജീവിക്കേണ്ടി വരുന്നത്. പുകവലിമൂലം ഒരു ഡോക്ടര്‍ക്കോ, അധ്യാപകനോ, ഗവണ്മെന്റ് ഉദ്യോഗസ്ഥനോ, തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും ഒറ്റപ്പെടല്‍ നേരിടേണ്ടി വരുമ്പോള്‍ റോഡ് സൈഡില്‍ ടെലിഫോണ്‍ കേബിളിടാന്‍ വേണ്ടി കുഴിക്കുന്നവന് പുകവലി തന്റെ സഹപ്രവര്‍ത്തരുടെ സൗഹൃദത്തിന്റേയും അംഗീകാരത്തിന്റേയും ചിഹ്നമായി മാറും. 

3) പൊതുജനാരോഗ്യ രംഗത്ത് കാര്യമായ മാറ്റം നടന്നിട്ടുണ്ടെങ്കിലും മധ്യവര്‍ഗത്തിന്റെ മേല്‍ക്കോയ്മയാല്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് പുകവലി ശീലം ഉപേക്ഷിക്കുന്നതിനു വേണ്ടിയുള്ള ചികിത്സകള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. വിഷാദം പോലുള്ള മനോരോഗങ്ങള്‍ക്കുള്ള ചികിത്സയും കൈയെത്താ ദൂരത്താണെന്ന കാരണവും പുകവലി ഉപേക്ഷിക്കുന്നത് അസാധ്യമാക്കി മാറ്റുന്നു. 

അകാല മരണത്തിന്റെ മുഖ്യ കാരണമായി പുകവലി മാറിയതോടെ ദരിദ്രരിലെ പുകവലി ശീലം കുറക്കാന്‍ വേണ്ടി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നയങ്ങള്‍ പൊതുജനാരോഗ്യ രംഗത്തെ അസമത്വം രൂക്ഷമാക്കും. ഇത് പുകയില ഉത്പന്നങ്ങളുടെ നികുതി കുത്തനെ വര്‍ദ്ധിക്കുന്നത്തിലേക്ക് നയിക്കുകയും ചെയ്യും. 

യാതൊരു നിയന്ത്രണവുമില്ലാതെ നികുതി വര്‍ദ്ധിപ്പിക്കുന്നത് ക്രൂരമാണെങ്കിലും പുകവലിയുടെ അടിമകളായി മാറിയ താഴ്ന്ന വരുമാനക്കാരില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പൊതു ജനാരോഗ്യ വിദഗ്ദ്ധരായ കെന്‍ വാര്‍നെറും ഹാറോള്‍ഡ് പൊളളാക്കും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പക്ഷെ ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളിലുള്ള പുകവലിക്കാര്‍ യാതൊരു നിവൃത്തിയുമില്ലെങ്കില്‍ തങ്ങളുടെ വരുമാനത്തിന്റെ മുഖ്യ പങ്കും പുകവലിക്കു വേണ്ടി ചില വഴിക്കാന്‍ തയ്യാറാവുകയും അതുമല്ലെങ്കില്‍ താഴ്ന്ന നിലവാരമുള്ള സിഗരറ്റുകള്‍ക്കു വേണ്ടി ബ്ലാക്ക് മാര്‍ക്കറ്റുകളിലേക്ക് തിരിയുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍