UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാധ്വി പ്രാചിക്കെതിരെ രാഹുല്‍ ഈശ്വര്‍ കേസ് നല്‍കാനുള്ള അഞ്ച് കാരണങ്ങള്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയെ മുസ്ലിം വിമുക്തമാക്കണമെന്ന് പ്രസ്താവന നടത്തിയ വി എച്ച് പി നേതാവ് സാധ്വി പ്രാചിക്ക് എതിരെ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. എന്തുകൊണ്ട് രാഹുല്‍ അവര്‍ക്കെതിരെ കേസ് കൊടുത്തുവെന്ന് രാഹുല്‍ ഫേസ് ബുക്കില്‍ വിശദീകരിച്ചു.

(1) അവര്‍ പറഞ്ഞത് മുസ്ലിം വിരുദ്ധം ആണ്, ഇന്ത്യ വിരുദ്ധം ആണ്, മനുഷ്യ വിരുദ്ധം ആണ്.

(2) ഞാന്‍ ഒരു ഹിന്ദുവാദി ആണ്. ഇന്നലെയും ആണ്, എന്നും ആണ്, നാളെയും ആണ്.. പക്ഷെ അതിനര്‍ത്ഥം ഹിന്ദു ഐക്യം നടത്തേണ്ടത് മുസ്ലിംങ്ങളുടെയും ക്രിസ്ത്യാനികളുടെയും നെഞ്ചത്തോട്ടു കയറിയിട്ടല്ല. ഭൂരിപക്ഷ സമൂഹം ഒരുപാടു പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. Higher rate of suicide, alcoholism & drugs, depression, family breakdown, old age issues ഇവയാണ്.

ഇതിനു കാരണം ഹിന്ദുക്കള്‍ തന്നെ ആണ്. ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്റ്കാരോ, മുസ്ലിംങ്ങളോ അല്ല. അത് കൊണ്ട് ശത്രു ഉള്ളില്‍ ആണ്. സാധ്വി പ്രാചി ‘മുസ്ലിം അപരത്വം’ നിര്‍മിക്കാന്‍ നോക്കുകയാണ്.

(3) ഈ പറഞ്ഞ 2 രണ്ടാമത്തെ കാരണത്തോട് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കണ്ണടക്കുക ആണ്. ആരെങ്കിലും ഹിന്ദു എന്ന് പറഞ്ഞാല്‍ അവന്‍ Godse ആയി ചിത്രീകരിക്കുന്ന ഒരു പ്രവണത ‘ഇടതിനും ബുദ്ധി ജീവികള്‍ക്കും ഉണ്ട്’. മത സൗഹാര്‍ദതില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദുവിനും സാധ്വി പ്രാചിയെ ഉള്‍കൊള്ളാന്‍ കഴിയില്ല. (അങ്ങനെ ഉള്ളവര്‍ ആണ് 90% ).

(4) സാധ്വി പ്രാചി ഹിന്ദുക്കള്‍ക്കോ ഇന്ത്യക്കോ പ്രത്യേകിച്ചു ഗുണം ഒന്നും ചെയ്യില്ല കാരണം, കാരണം, കാരണം സാധ്വി പ്രാചി Pro Hindu ആകാനല്ല ശ്രമിക്കുന്നത് Anti Muslim ആകാന്‍ ആണ്.

സാധ്വി മാത്രമല്ല പല ഹിന്ദു നേതാക്കളും Pro Hindu അല്ല… Anti Muslim ആണ്.. ആ നേതാക്കളോട് ഹിന്ദുക്കളുടെ പ്രശ്‌നം എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ Uniform Civil Code എന്ന് പറയും. വയറു വിശക്കുന്ന ഹിന്ദുവിന് എന്ത് civil code !!

നമുക്ക് Pro Hindu, Pro Muslim, Pro Christian, Proud Indian, Being Human ഇതെല്ലാം ഒരുമിച്ചു ആകാന്‍ കഴിയും.. അതാണ് The Wonder That is / was / will be India .. (Arthur Llewellyn Basham).

(5) ഞാന്‍ 2013 ല്‍ അക്ബരുദ്ദിന്‍ ഒവൈസിക്കെതിരെ പരാതി നല്‍കി, ഒരു പക്ഷെ ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ campaign in ഒവൈസി issue ചെയ്തു. നമുക്ക് അയാള്‍ 100 കോടി ഹിന്ദുക്കളെ ഇല്ലാതാക്കും എന്ന് പറഞ്ഞത് കേട്ടപ്പോള്‍ ഉള്ള അതെ ദേഷ്യം അല്ലെ സാധ്വി പ്രാചിയോടും തോന്നേണ്ടതു ??? നമുക്ക് എല്ലാ ഇന്ത്യക്കാര്‍ക്കും ഈ നാട്ടില്‍ ഒരുമിച്ചു ജീവിക്കണ്ടേ Bro ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍