UPDATES

ട്രെന്‍ഡിങ്ങ്

അഴിമതി ആരോപണം: അമിത് ഷായുടെ മകനെ ആര്‍എസ്എസ് ന്യായീകരിക്കാത്തത് എന്തുകൊണ്ട്?

ജയ് ഷാക്കെതിരായ ആരോപണം ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച ചെയ്തതായും ഹൊസബലെ വ്യക്തമാക്കി. തനിക്ക് ലഭിച്ച വിവരങ്ങള്‍ മോഹന്‍ ഭഗവത് യോഗത്തില്‍ വായിച്ചു. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്. ബിജെപി ഈ വിഷയം കൈകാര്യം ചെയ്ത രീതിയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സംശയകരമായ ബിസിനസ് ഇടപാടും ജയ് ഷായ്‌ക്കെതിരായ അഴിമതി ആരോപണവും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജയ് ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്ത് വരുമ്പോളും ആര്‍എസ്എസിന്റെ നിലപാട് വ്യത്യസ്തമാണ്. തെറ്റ് നടന്നതായി പ്രാഥമിക തെളിവുകളുണ്ടെങ്കില്‍ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രതികരിച്ചത്. ഭോപ്പാലില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, ബിജെപി ഗയ്ഡന്‍സ് കൗണ്‍സില്‍ അംഗം മുരളി മനോഹര്‍ ജോഷി എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ദത്താത്രേയ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

അന്വേഷണം ആവശ്യമില്ലെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്. ഇന്ന് അമിത് ഷാ തന്നെ മകനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നു. അതേസമയം ആരോപണം ഉന്നയിച്ചവര്‍ തന്നെ അതിന് തെളിവ് കൊണ്ടുവരണമെന്നും ദത്താത്രേയ ഹൊസബലെ അഭിപ്രായപ്പെട്ടു. ജയ് ഷാക്കെതിരായ ആരോപം ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച ചെയ്തതായും ഹൊസബലെ വ്യക്തമാക്കി. തനിക്ക് ലഭിച്ച വിവരങ്ങള്‍ മോഹന്‍ ഭഗവത് യോഗത്തില്‍ വായിച്ചു. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്. ബിജെപി ഈ വിഷയം കൈകാര്യം ചെയ്ത രീതിയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ജയ് ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ്, മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടാക്കിയ ക്രമാതീതമായ വളര്‍ച്ചയാണ് വിവാദമായിരിക്കുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകള്‍ പ്രകാരം thewire.in ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 16000 മടങ്ങ് അധികവരുമാനമാണ് ഒരു വര്‍ഷം കൊണ്ട് കമ്പനി നേടിയത്. 16000 മടങ്ങ് അധികവരുമാനമാണ് ഒരു വര്‍ഷം കൊണ്ട് കമ്പനി നേടിയത്. 2013ലും 2014ലും നഷ്ടത്തിലായിരുന്ന കമ്പനി 2015-16 വര്‍ഷത്തില്‍ വന്‍ ലാഭം നേടി.
50,000 രൂപയുണ്ടായിരുന്ന വിറ്റുവരവ് ഒരു വര്‍ഷം കൊണ്ട് 80.5 കോടി രൂപയായി.

രാജ്യസഭയിലെ സ്വതന്ത്ര എംപിയും ബിജെപി അനുഭാവിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവുമായ പരിമള്‍ നത്വാനിയുടെ ബന്ധു രാജേഷ് ഖണ്ഡ്വാലയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം ടെമ്പിള്‍ എന്റര്‍പ്രൈസസിന് 15.78 കോടി രൂപ ലോണ്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഖണ്ഡേവാലയുടെ കെഐഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ വായ്പയെ പറ്റി പരാമര്‍ശിക്കുന്നില്ല. ഏഴ് കോടി രൂപയില്‍ താഴെ ആസ്തിമൂല്യമുള്ള സഹകരണ ബാങ്കില്‍ നിന്ന് 25 കോടി രൂപ വായ്പ ലഭിച്ചതായി ടെമ്പിള്‍ എന്റര്‍പ്രൈസസ് അവകാശപ്പെടുന്നുണ്ട്. അതേസമയം ജയ് ഷായുടെ കമ്പനിക്ക് ലഭിച്ച ലോണുകള്‍ സുതാര്യമായ രീതിയില്‍ തന്നെ നേടിയതാണെന്നാണ് ബിജെപിയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍